Dileep: ‘ഞാൻ യുകെജി പാസ് ആയി എന്ന് അവരോടു പറ’; മീനാക്ഷിയെ പറ്റി പറയുമ്പോൾ മഹാലക്ഷ്മിയുടെ ആവശ്യം ഇതാണ്; ദിലീപ്

Dileep Opens up About His Daughters :ഇളയ മകൾ മഹാലക്ഷ്മി അവളുടെ അമ്മ കാവ്യ മാധവനെ പോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണെന്നും, ഒരു കൊച്ചി കാന്താരിയാണെന്നമാണ് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

Dileep: ഞാൻ യുകെജി പാസ് ആയി എന്ന് അവരോടു പറ; മീനാക്ഷിയെ പറ്റി പറയുമ്പോൾ മഹാലക്ഷ്മിയുടെ ആവശ്യം ഇതാണ്; ദിലീപ്

Dileep Family

Published: 

28 Jul 2025 11:00 AM

ജനപ്രിയ നായകൻ ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. മകൾ മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. കുടുംബത്തോടൊപ്പം താരം ചെന്നൈയിലാണ് താമസം . അതുകൊണ്ട് തന്നെ ഭാര്യയും നടിയുമായ കാവ്യ മാധവന്റെയും, ഇളയ മകൾ മഹാലക്ഷ്മിയുടെയും വിശേഷങ്ങൾ അധികം പുറത്ത് വരാറില്ല.

എന്നാൽ തന്റെ സിനിമകളുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ ദിലീപ് എന്നും മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് സംസാരിക്കാറുണ്ട്. തന്റെ മൂത്ത മകളായ മീനാക്ഷി, വളരെ ശാന്ത സ്വഭാവക്കാരിയായെന്നും, അധികം സംസാരിക്കാറില്ലെന്നും നടൻ വെളിപ്പെടുത്തിയിരുന്നു. താരപുത്രി മെഡിക്കൽ പഠനം കഴിഞ്ഞിറങ്ങിയതും ഒരു സ്വകാര്യ ആശുപത്രിയിൽ ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നതും താരം ആരാധകരുമായി പങ്കുവച്ചിരുന്നു. ഇളയ മകൾ മഹാലക്ഷ്മി അവളുടെ അമ്മ കാവ്യ മാധവനെ പോലെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലാണെന്നും, ഒരു കൊച്ചി കാന്താരിയാണെന്നമാണ് ദിലീപ് പലപ്പോഴായി പറഞ്ഞിട്ടുള്ളത്.

Also Read: ‘പൃഥ്വിരാജിന്റെ പേരിൽ ലൂസിഫര്‍ 3 നെക്കുറിച്ച് വ്യാജ പ്രചരണം’; വിമര്‍ശനവുമായി പൃഥ്വിരാജ് ഒഫിഷ്യല്‍ നെറ്റ്‍വര്‍ക്ക്

അടുത്തിടെ ദിലീപ് മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെയും കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു മലയാളം ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ചേച്ചിയായ മീനാക്ഷിയെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ, ഉടൻ തന്നെ തന്നെ കുറിച്ചും പറയണം എന്ന് മഹാലക്ഷ്മി പറയാറുണ്ട് എന്നാണ് താരം വെളിപ്പെടുത്തിയത്. . ഇടയ്ക്ക് ഒരു ചടങ്ങിനെത്തിയപ്പോൾ, മീനാക്ഷിയുടെ മെഡിക്കൽ പഠനത്തെ കുറിച്ച് ചിലർ അന്വേഷിച്ചിരുന്നുവെന്നും, അതിന് മറുപടിയുമ്പോൾ, തന്റെ സ്കൂൾ കാര്യവും പറയണമെന്ന് ഇളയ മകൾ ഉടനെ ആവശ്യപ്പെട്ടുവെന്നും, നടൻ പറഞ്ഞു. തന്നെ തട്ടി വിളിച്ചുവെന്നും എന്താണെന്നു ചോദിച്ചപ്പോൾ, “ഞാൻ യു.കെ.ജി പാസ് ആയി എന്ന് അവരോടു പറ,” എന്ന് പറഞ്ഞെന്നും ഒരു ചിരിയോടെ ദിലീപ് വെളിപ്പെടുത്തി.

Related Stories
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ