Dileep: ‘മനസാ വാചാ അറിയാത്ത കാര്യത്തിനാ ജയിലില്‍ കിടന്നത്, സത്യം പറയാന്‍ പോലുമാകാതെ കെട്ടിയിട്ട അവസ്ഥയിലായി’

Dileep Speaks About His Struggles and Fans Who Stood by Him: തന്റെ സിനിമകളിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ദിലീപ് വ്യക്തമാക്കി. സിനിമകളിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടും തനിക്കുവേണ്ടി പ്രാര്‍ഥിച്ചും ഒപ്പം നിന്നവരോട് അദ്ദേഹം നന്ദി അറിയിച്ചു. പ്രായഭേദമന്യേ നിരവധി പേര്‍ തനിക്കായി പ്രാര്‍ഥിച്ചിരുന്നുവെന്നും ആ പിന്തുണയാണ് പ്രയാസകരമായ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്നും താരം പറഞ്ഞു.

Dileep: മനസാ വാചാ അറിയാത്ത കാര്യത്തിനാ ജയിലില്‍ കിടന്നത്, സത്യം പറയാന്‍ പോലുമാകാതെ കെട്ടിയിട്ട അവസ്ഥയിലായി

ദിലീപ്

Published: 

10 Oct 2026 | 11:14 AM

നീണ്ട നാളുകളായി അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ച് മനസുതുറന്ന് നടന്‍ ദിലീപ്. ഖത്തറില്‍ സംഘടിപ്പിച്ച ആരാധകസംഗമത്തില്‍ സംസാരിക്കവെയാണ് കഴിഞ്ഞ പത്ത് വര്‍ഷം തനിക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ കാലമായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയത്. താന്‍ ഉള്‍പ്പെട്ട കേസുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ജീവിതത്തെ വലിയ രീതിയില്‍ ബാധിച്ചെന്നും തന്റെ ഭാഗം വിശദീകരിക്കാന്‍ സാധിക്കാത്ത സാഹചര്യം നേരിട്ടെന്നും ദിലീപ് പറഞ്ഞു.

തന്റെ സിനിമകളിലൂടെ നേടിയെടുത്ത പ്രേക്ഷകപ്രീതിയാണ് ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യമെന്ന് ദിലീപ് വ്യക്തമാക്കി. സിനിമകളിലെ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടും തനിക്കുവേണ്ടി പ്രാര്‍ഥിച്ചും ഒപ്പം നിന്നവരോട് അദ്ദേഹം നന്ദി അറിയിച്ചു. പ്രായഭേദമന്യേ നിരവധി പേര്‍ തനിക്കായി പ്രാര്‍ഥിച്ചിരുന്നുവെന്നും ആ പിന്തുണയാണ് പ്രയാസകരമായ ഘട്ടത്തില്‍ പിടിച്ചുനില്‍ക്കാന്‍ സഹായിച്ചതെന്നും താരം പറഞ്ഞു.

ജീവിതത്തിലെ വലിയൊരു കൊടുങ്കാറ്റിനിടയില്‍ ആരാധകരുടെ സ്‌നേഹവും വിശ്വാസവും തനിക്ക് താങ്ങായെന്നാണ് ദിലീപ് പങ്കുവെച്ചത്. തനിക്കൊപ്പം നിന്ന ഓരോരുത്തരോടും നേരിട്ട് നന്ദി അറിയിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. തന്റെ അഭിനയജീവിതത്തിലൂടെ ജനങ്ങളുമായി രൂപപ്പെട്ട ബന്ധം എത്രത്തോളം വിലപ്പെട്ടതാണെന്ന് ഈ അനുഭവങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും താരത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ദിലീപിന്റെ വാക്കുകള്‍

ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിനാണ് എന്നെ പിടിച്ച് അകത്തിട്ടത്, കഴിഞ്ഞ പത്ത് വര്‍ഷം എനിക്ക് എന്റേതായ രീതിയില്‍ സത്യം എന്താണെന്ന് പറയാന്‍ പോലും കഴിയാത്ത രീതിയില്‍ കൈകാല്‍ കെട്ടിയിട്ട അവസ്ഥയിലാക്കി. അത്രയും ഞാന്‍ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത നിങ്ങളുടെ സ്‌നേഹം, എന്റെ കഥാപാത്രങ്ങളിലൂടെ ദിലീപ് എന്ന കലാകാരനെ ഉണ്ടാക്കിയെടുത്തത് നിങ്ങളാണ്.

Also Read: ഇനി ആഷ്ലിയും ജോയലും ഒന്നിച്ച്! ബെത്ലഹേമിന് ശേഷം മമിതയും സം​ഗീതും ഒന്നിക്കുന്ന ഹലോ ഡിയർ കാണാം, സേവ് ദ ഡേറ്റ്!

ശരിക്ക് പറഞ്ഞാല്‍ ദിലീപ് ഫാന്‍സ് എന്ന കൂട്ടായ്മയിലെ അംഗങ്ങളും എന്റെ സിനിമയിലെ കഥാപാത്രങ്ങളിലൂടെ എന്നെ സ്‌നേഹിച്ച നിങ്ങളും, അങ്ങനെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ഒരുപാട് ആളുകളുണ്ട്. പ്രായഭേദമന്യേ അമ്മമാരും സഹോദരന്മാരും സഹോദരികളും കൊച്ചുകുട്ടികളും വരെ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്ന് അറിയാം, അതിന്റെയെല്ലാം ഫലമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. വലിയ യുദ്ധത്തില്‍ അല്ലെങ്കില്‍ സുനാമിയില്‍ പെട്ട എന്നെ പിടിച്ച് നിര്‍ത്തിയത് നിങ്ങളാണ്, നിങ്ങളുടെ പ്രാര്‍ത്ഥനയാണ്, അതിന് ഓരോരുത്തരോടും കൈപിടിച്ച് നന്ദി പറയുകയാണ്.

അതേസമയം, ദിലീപിന്റേതായി പുതിയ ചിത്രമായ നീക്കം ഒരുങ്ങുകയാണ്. ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലാണ് താരം എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സിനിമയിലൂടെ പ്രേക്ഷകരെ വീണ്ടും ആകര്‍ഷിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍. സിനിമയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുകയാണ്.

English Summary

Malayalam actor Dileep reflects on the challenges he faced over the past decade following the actress assault case. He also expresses gratitude for the support and encouragement he received from fans during difficult times.

Loading...
Unable to load recommendations.
Follow Us
കോഴിമുട്ടയാണോ താറാവ് മുട്ടയാണോ കൂടുതൽ ഗുണകരം
കുരുമുളകും മ‍ഞ്ഞളും ഒരുമിച്ച് കഴിച്ചാൽ പിന്നെ പനി വരില്ല
വില ഒരു ലക്ഷത്തിൽ താഴെ, 70 KM മൈലേജും - ഹീറോ പാഷൻ പ്ലസ്
ബ്രോ... ഇതാണ് ലാവ BBD ഡീൽ! 11999 രൂപയ്ക്ക് 5G ഫോൺ
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ