AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sibin Benjamin: ‘എന്റെ കൊച്ചിന്റെ അമ്മയാണ്, പിരിഞ്ഞതിന് കാരണം ഇത്’;​ വിവാഹനിശ്ചയത്തിന് പിന്നാലെ ചർച്ചയായി സിബിന്റെ വാക്കുകൾ

Sibin Benjamin About Ex Wife: ആദ്യ വിവാഹത്തെ കുറിച്ചും മകനെ കുറിച്ചും മുൻപൊരിക്കൽ സിബിൻ പ‍റഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

Sibin Benjamin: ‘എന്റെ കൊച്ചിന്റെ അമ്മയാണ്, പിരിഞ്ഞതിന് കാരണം ഇത്’;​ വിവാഹനിശ്ചയത്തിന് പിന്നാലെ ചർച്ചയായി സിബിന്റെ വാക്കുകൾ
Sibin Benjamin. Arya
Sarika KP
Sarika KP | Published: 17 May 2025 | 08:31 AM

കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയാകാൻ പോകുന്നുവെന്ന വിവരം പുറത്ത് വന്നത്. മുൻ ബി​ഗ് ബോസ് താരം സിബിൻ ബെഞ്ചമിനാണ് ജീവിത പങ്കാളി. ഇരുവരും തന്റെ സോഷ്യൽ മീഡിയയിലൂടെ തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്.ഉറ്റസുഹൃത്തിൽ നിന്ന് ജീവിത പങ്കാളിയിലക്ക് എന്നാണ് ആര്യ ചിത്രത്തിനൊപ്പം കുറിച്ചത്.ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ വിവാഹത്തിൽ ഇരുവർ‌ക്കും ഒരു കുട്ടിയുണ്ട്.

നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്താണ് ആര്യയുടെ ആദ്യ ഭർത്താവ്. വിവാഹമോചനത്തിനു ശേഷവും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ആര്യയും സിബിനും തമ്മിലുള്ള വിവാഹ നിശ്ചയ ഫോട്ടോയുടെ താഴെ കൺഗ്രാജുലേഷൻസ് എന്ന് പറഞ്ഞ് രോഹിത്ത് കമന്റ് ചെയ്തിരുന്നു. കമന്റിന് ആര്യ നന്ദിയും പറഞ്ഞിട്ടുണ്ട്. ‌ആദ്യ വിവാഹത്തിൽ ആര്യക്ക് ഒരു മകളാണുള്ളത്. സിബിനാകട്ടെ ആദ്യവിവാഹത്തിൽ ഒരു മകനാണ് ഉള്ളത്. ആദ്യ വിവാഹത്തെ കുറിച്ചും മകനെ കുറിച്ചും മുൻപൊരിക്കൽ സിബിൻ പ‍റഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.

Also Read:‘സിബിൻ എന്റെ ‘ട്വിൻ’ ആണ്, ഞങ്ങളുടെ ബോണ്ടിങ്ങ് തുടങ്ങിയത് അന്ന് മുതൽ’; ആര്യ

ലൗ അറേഞ്ച്ഡ് മാര്യേജായിരുന്നു സിബിന്റെ ആദ്യ വിവാഹം. നിലവിൽ ഭാര്യ അല്ലെങ്കിലും തന്റെ കുട്ടിയുടെ അമ്മയാണെന്ന് ഒരിക്കൽ സിബിൻ പറഞ്ഞിരുന്നു. മുൻ ഭാര്യയെ കുറിച്ച് ഒരക്ഷരം മോശമായി പറയില്ലെന്നും തങ്ങൾ നല്ല കമ്പനിയുള്ളവരാണെങ്കിൽ പിരിയുമായിരുന്നില്ലെന്നും സിബിൻ പറയുന്നു. താൻ കോളേജിൽ കോറിയോഗ്രഫി ചെയ്യാൻ പോയപ്പോഴാണ് അവൾ തന്നെ കണ്ടത്. താൻ കണ്ടിരുന്നില്ല. അതിന് ശേഷം ഫേസ്‌ബുക്കിൽ മെസേജ് അയച്ച് ഫ്രണ്ട്സ് ആയി പരിചയപ്പെട്ടതാണെന്നാണ് സിബിൻ പറഞ്ഞത്. പിരിഞ്ഞതിന് കാരണം താൻ മോശക്കാരനായതു കൊണ്ടാണ്. പുള്ളിക്കാരിക്ക് പറ്റിയ ആളല്ല താനെന്നും അതു കൊണ്ട് പുള്ളിക്കാരി തന്നെ വേണ്ടെന്ന് വച്ച് പോയി എന്നും സിബിൻ വ്യക്തമാക്കിയിരുന്നു.

മകനെ കുറിച്ച് ആലോചിക്കുമ്പോൾ‌ എന്നും വിഷമമാണെന്നും മറ്റൊന്നിലും തനിക്ക് വിഷമവുമില്ലെന്നും സിബിൻ പറഞ്ഞിരുന്നു.മകനെ മുഴുവനായും തനിക്ക് വേണ്ട. ഫുൾ കസ്റ്റഡിയൻഷിപ്പ് വേണ്ട. കാണാനും ഇടപഴകാനും സാധിച്ചാൽ മതി. അത് മാത്രമേ താൻ ആഗ്രഹിക്കുന്നുള്ളൂയെന്നും സിബിൻ അന്ന് പറഞ്ഞിരുന്നു.