AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Priyadarshan: ഈഗോയും വിരസതയും മാറി, വിവാഹജീവിതത്തിലെ പുനഃസമാഗമത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയദർശൻ

Priyadarshan Opens Up About Reunion with Wife Lissy: തന്റെ ഉയർച്ചതാഴ്ചകളിൽ ഒപ്പം നിൽക്കാൻ പങ്കാളി വേണമെന്ന തിരിച്ചറിവാണ് ജീവിതത്തിലെ ഈ സുപ്രധാന മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് 'ഭൂത് ബംഗ്ല'യിലൂടെ വീണ്ടും ഒന്നിച്ചത്. 2026-ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിലേക്ക് ചിത്രം കുതിക്കുകയാണ്.

Priyadarshan: ഈഗോയും വിരസതയും മാറി, വിവാഹജീവിതത്തിലെ പുനഃസമാഗമത്തെപ്പറ്റി വെളിപ്പെടുത്തി പ്രിയദർശൻ
PriyadarshanImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 24 May 2026 | 10:19 AM

കൊച്ചി: ബോളിവുഡിൽ അക്ഷയ് കുമാറിനെ നായകനാക്കി ഒരുക്കിയ ഹൊറർ കോമഡി ചിത്രം ‘ഭൂത് ബംഗ്ല’ തിയേറ്ററുകളിൽ കോടികൾ വാരിക്കൂട്ടി വിജയകരമായി മുന്നേറുമ്പോൾ, തന്റെ വ്യക്തിജീവിതത്തിലെ ഏറ്റവും സുപ്രധാനമായ തീരുമാനത്തെക്കുറിച്ച് മനസ്സ് തുറന്ന് സംവിധായകൻ പ്രിയദർശൻ. ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ ചെറിയ പിണക്കങ്ങളും വേർപിരിയലും അവസാനിപ്പിച്ച് ഭാര്യ ലിസിയുമായി വീണ്ടും ഒന്നിച്ചതിനെക്കുറിച്ചാണ് നൂറാമത് ചിത്രത്തിന്റെ പണിപ്പുരയിലായ സംവിധായകൻ വാചാലനായത്. ജീവിതത്തിന്റെ അവസാനകാലങ്ങൾ മനോഹരമായിരിക്കണമെന്ന ആഗ്രഹമാണ് ഈ പുനഃസമാഗമത്തിന് പിന്നിലെന്ന് അദ്ദേഹം വെളിപ്പെടുത്തി.

ഈഗോയും വിരസതയും മാറി; കൂട്ട് എപ്പോഴും ആവശ്യമാണ്

തന്റെ വ്യക്തിജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ച് പ്രിയദർശൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്, അവസാനങ്ങൾ മനോഹരമായിരിക്കണം. ആദ്യകാലങ്ങളെക്കാൾ നന്നായിപ്പോകേണ്ടത് അവസാനകാലങ്ങളാണെന്ന് ആഗ്രഹിക്കാത്തവർ വിരളമാണ്. ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞപ്പോൾ ഞങ്ങളുടെ ദാമ്പത്യത്തിൽ ഈഗോയും വിരസതയും കടന്നുവന്നു. അങ്ങനെയാണ് പിരിയുന്നതാണ് നല്ലതെന്ന തീരുമാനത്തിൽ എത്തിയത്. എന്നാൽ കുറച്ചുകാലം കഴിഞ്ഞപ്പോൾ പരസ്പരം മിസ് ചെയ്യുന്നതായി തോന്നി. ആ തിരിച്ചറിവിലാണ് ഞങ്ങൾ വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചത്. ജീവിതത്തിൽ ഒരു കൂട്ട് എപ്പോഴും ആവശ്യമാണ്.

ALSO READ: ‘അവിഹിതമുണ്ടെന്ന്‌ പ്രചരിപ്പിച്ചു; മതം മാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു’: ടിനി ടോമിനെതിരെ പൊട്ടിത്തെറിച്ച് അൻസിബ ഹസ്സൻ

തന്റെ ഉയർച്ചതാഴ്ചകളിൽ ഒപ്പം നിൽക്കാൻ പങ്കാളി വേണമെന്ന തിരിച്ചറിവാണ് ജീവിതത്തിലെ ഈ സുപ്രധാന മാറ്റത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പ്രിയദർശൻ-അക്ഷയ് കുമാർ കൂട്ടുകെട്ട് ‘ഭൂത് ബംഗ്ല’യിലൂടെ വീണ്ടും ഒന്നിച്ചത്. 2026-ലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളുടെ പട്ടികയിലേക്ക് ചിത്രം കുതിക്കുകയാണ്.

അക്ഷയ് കുമാറുമായി ചെയ്ത എട്ട് സിനിമകളിൽ ഏഴാമത്തെ ഹിറ്റായി ‘ഭൂത് ബംഗ്ല’ മാറി.

ഒരു റീമേക്ക് ചിത്രത്തിലൂടെയാകരുത് തന്റെ തിരിച്ചുവരവെന്ന് പ്രിയദർശന് നിർബന്ധമുണ്ടായിരുന്നു. കരിയറിൽ ഇതുവരെ പരീക്ഷിക്കാത്ത ഹൊറർ കോമഡി ത്രില്ലർ ജോണറാണ് ചിത്രത്തിനായി തിരഞ്ഞെടുത്തത്. ഉത്തരേന്ത്യൻ പ്രേക്ഷകർക്ക് ലോജിക്കിനേക്കാൾ പ്രധാനം ‘എന്റർടൈൻമെന്റ്’ ആണെന്നും, ടിക്കറ്റ് കാശിനുള്ള വിനോദം നൽകിയതുകൊണ്ടാണ് ചിത്രം അവിടെ വലിയ വിജയമായതെന്നും അദ്ദേഹം വ്യക്തമാക്കി.

നൂറാമത് ചിത്രത്തിൽ നായകൻ മോഹൻലാൽ

തന്റെ നൂറാമത്തെ സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന സന്തോഷവും പ്രിയദർശൻ പങ്കുവെച്ചു. തന്റെ ആദ്യ ചിത്രത്തിലെ നായകനായ മോഹൻലാൽ തന്നെയാണ് നൂറാമത്തെ ചിത്രത്തിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നത് സിനിമാചരിത്രത്തിലെ തന്നെ അപൂർവ്വ നിമിഷമാണ്. കുടുംബപ്രേക്ഷകർക്കും ആരാധകർക്കും ഒരുപോലെ ആസ്വദിക്കാൻ പറ്റുന്ന ഒരു ഫീൽഗുഡ് മ്യൂസിക്കൽ ഡ്രാമ ആയിരിക്കും ഈ ചിത്രം. ആദ്യ സിനിമയുടെ നിർമാതാവ് ഉൾപ്പെടെയുള്ള അണിയറപ്രവർത്തകർ ഈ നൂറാമത് ചിത്രത്തിലും ഭാഗമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രിയദർശൻ പറഞ്ഞു.

English Summary

Director Priyadarshan opened up about his personal life, revealing that he and his wife Lissy have put aside past egos to reunite, emphasizing that companionship is essential for a beautiful later stage in life. This heartfelt personal update comes amid the massive box office success of his horror-comedy Bhoot Bangla, which marks his triumphant Bollywood comeback alongside Akshay Kumar.

Follow Us