Vignesh Shivan: ‘സഞ്ജുവിനെ പോലെ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കണം’; വിഘ്നേഷ് ശിവൻ

വിജയ് സേതുപതി, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ ശ്രദ്ധിക്കപ്പെട്ടത്. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, സഞ്ജു സാംസണിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

Vignesh Shivan: സഞ്ജുവിനെ പോലെ ആ ദിവസത്തിന് വേണ്ടി കാത്തിരിക്കണം; വിഘ്നേഷ് ശിവൻ

സഞ്ജു സാസംൺ, വിഘ്നേഷ് ശിവൻ

Updated On: 

10 Apr 2026 | 03:06 PM

തമിഴ്സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് വിഘ്നേഷ് ശിവൻ. ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ തമിഴ് സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. വിജയ് സേതുപതി, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയാണ് വിഘ്നേഷ് ശിവൻ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ, സഞ്ജു സാംസണിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

‘ജീവിതത്തിൽ നമ്മൾ തയ്യാറെടുക്കേണ്ടത് സഞ്ജു സാംസണിന്റെ മാച്ച് പോലെയായിരിക്കണം, വീഴ്ചകൾ‌ സംഭവിക്കുന്നുണ്ടെങ്കിലും എപ്പോഴും ആ ​ഗെയിമിൽ തന്നെ ശ്രദ്ധിച്ചിരിക്കും. കറക്ടറായിട്ട് ഒരു മാച്ചിൽ വന്ന് അദ്ദേഹം ആരാണെന്ന് തെളിയിച്ചു. അതുപോലെ ഒരു ദിവസം എല്ലാവർക്കും ഉണ്ടാകും. ആ ദിവസത്തിന് വേണ്ടി തയ്യാറെടുപ്പുകൾ നടത്തി കാത്തിരിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

ALSO READ: ഞാനൊന്നും അറിഞ്ഞില്ല… അവരെന്നെ പറ്റിച്ചു! “ലോക” സിനിമയെ കുറിച്ച് മമ്മൂട്ടി

അന്ന് താൻ ടീമിലില്ല എന്ന് പറഞ്ഞ് വിശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു. അന്ന് മാച്ച് കിട്ടുമോ എന്ന് പോലും അറിയില്ലായിരുന്നു. എന്നിട്ടും മണിക്കൂറോളം പ്രാക്ടീസ് ചെയ്തു. ആ ദൃഢനിശ്ചയം അപാരമാണ്. അവസാന മത്സരത്തിൽ ​ഗ്ലൗസ് ഇഷാൻ കിഷന് കൊടുക്കേണ്ടി വന്ന ഇടത്ത് നിന്ന് സഞ്ജു നടത്തിയ തിരിച്ചുവരവ് രോമാഞ്ചമുണ്ടാക്കി.

സഞ്ജുവിന്റെ ഇന്നിങ്ങ്സുകളും നേട്ടവുമെല്ലാം നമുക്ക് പ്രതീക്ഷയാണ്. അദ്ദേഹം എന്റെ സുഹൃത്താണ്. പലപ്പോഴും മെസ്സേജ് അയക്കാറുണ്ട്. നാളെ സഞ്ജുവിന് വന്നത് പോലെയൊരു ദിവസം നമുക്കും വരും. അതിന് വേണ്ടി ആത്മാർത്ഥതയോടെ പണിയെടുത്താൽ അത് ഉറപ്പാണ്’ വിഘ്നേഷ് ശിവൻ പറഞ്ഞു.

Follow Us
സന്തോഷം തോനുന്നില്ലേ? ടെൻഷൻ മാറ്റാൻ ഇങ്ങനെ ചെയ്യൂ
ചക്ക മൂത്തോ എന്ന് എങ്ങനെ അറിയാം?
അടുക്കളയിൽ മല്ലിയില വളർത്താം, മണ്ണ് വേണ്ട
​ഗ്യാസ് മാറാൻ ജീരകം ഇങ്ങനെ കഴിക്കൂ, ഉടനടി ആശ്വാസം
ഫുട്ബോൾ കളിക്കുന്നൊരാന, വൈറൽ
ചെന്നൈയിൽ നിന്നും വോട്ട് ചെയ്യാൻ മമ്മൂട്ടി
Mohanlal Voting: എല്ലാവരും കാത്തിരുന്ന ആ വോട്ട്
ആ മരത്തിൻ്റെ മുകളിൽ ഇരിക്കുന്നത് ആരാണെന്ന് കണ്ടോ?