Kalabhavan mani: ഒരു സ്ത്രീ എന്നെ വിളിച്ച് ഒരു കഥയുണ്ട് എന്ന് പറഞ്ഞു; മണിയുടെ മൂല്യം തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ച് വിനയൻ
Kalabhavan mani: ഉയരങ്ങൾ കീഴടക്കുമ്പോഴും സാധാരണക്കാരന്റെ നോവും സ്വപ്നങ്ങളും ഒരിക്കലും കണ്ടില്ലെന്ന് നടിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അതേക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ വിനയൻ. ഒരു സ്ത്രീക്ക് കലാഭവൻ മണിയിൽ നിന്നുണ്ടായ സഹായത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. തന്നെ എപ്പോഴും ഒരു സ്ത്രീവിളിച്ച് സാർ എനിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു മണിയുടെ ഒരു കഥയാണ് എന്നൊക്കെ പറയും......
മലയാളികളെ സംബന്ധിച്ച് മനസ്സിൽ എന്നും വിങ്ങലാകുന്ന കലാകാരനാണ് കലാഭവൻ മണി. മാനത്തോളം വളർന്നിട്ടും വന്ന വഴി മറക്കാതെ തന്നെ ചേർത്തുപിടിച്ചവർക്കും കൂട്ടായവർക്കും എന്നും കരുത്തായ കലാകാരൻ. മലയാളികളുടെ സ്വന്തം മണിച്ചേട്ടൻ. സാധാരണക്കാരിൽ സാധാരണക്കാരനായി ജനിച്ചു വളർന്ന കലാഭവൻ മണി തന്റെ ഉയർച്ചയിൽ ഒന്നും അഹങ്കരിച്ചിരുന്നില്ല. അതിനാൽ തന്നെ തന്റെ ഈ നേട്ടം ആർക്കെല്ലാം കൈത്താങ്ങാകും എന്ന് അദ്ദേഹം എപ്പോഴും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്തിരുന്നു. ചാലക്കുടിയുടെ മണ്ണിൽ നിന്നും മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് കരുത്തുറ്റത്തും വ്യത്യസ്തവുമായ കഥാപാത്രങ്ങളുമായാണ് കലാഭവൻ മണി പടർന്ന് പന്തലിച്ചത്. ഒരു ഓട്ടോറിക്ഷ ഡ്രൈവറായി ജീവിതം തുടങ്ങിയ അദ്ദേഹം കലാഭവൻ എന്ന മിമിക്രി ട്രൂപ്പിലൂടെ ആണ് കലാരംഗത്ത് തന്റെ ചുവട് ഉറപ്പിച്ചത്.
സമുദായം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഉയരങ്ങൾ കീഴടക്കുമ്പോഴും സാധാരണക്കാരന്റെ നോവും സ്വപ്നങ്ങളും ഒരിക്കലും കണ്ടില്ലെന്ന് നടിക്കുവാൻ താരത്തിന് സാധിച്ചിരുന്നില്ല. ഇപ്പോൾ അതേക്കുറിച്ചുള്ള ഒരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ വിനയൻ. ഒരു സ്ത്രീക്ക് കലാഭവൻ മണിയിൽ നിന്നുണ്ടായ സഹായത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. തന്നെ എപ്പോഴും ഒരു സ്ത്രീവിളിച്ച് സാർ എനിക്ക് ഒരു കഥ പറയാനുണ്ടായിരുന്നു മണിയുടെ ഒരു കഥയാണ് എന്നൊക്കെ പറയും. സാധിക്കുമ്പോഴൊക്കെ ഫോൺ എടുക്കും പക്ഷേ അപ്പോഴേക്കും മറ്റൊരു സിനിമ ആയിപ്പോയതിനാൽ ഞാൻ അത് പറയും.
എന്നാൽ അവർ പറയും കുറച്ചു സമയം തന്നാൽ മതി. പക്ഷേ താൻ അപ്പോഴൊക്കെ ഒഴിഞ്ഞുമാറും. അങ്ങനെ അവർ വിളിച്ചിട്ട് ഒരു ദിവസം ഒരു മിനിറ്റ് മതി എനിക്ക് ഇത് പറയാൻ എന്ന് പറഞ്ഞു. അങ്ങനെ ഞാൻ കേട്ടപ്പോഴാണ് സാധുവായ ഒരു സ്ത്രീയാണ് മൂന്നു മക്കൾ ഉണ്ട് ഒരു ഭർത്താവും. പുറമ്പോക്ക് ഭൂമിയിൽ ആയിരുന്നു താമസിച്ചിരുന്നത്. ഒരിക്കൽ നല്ല മഴയുള്ള സമയത്ത് താമസിച്ച ചെറ്റകുടിലിൽ ചോർന്ന് ഒലിച്ചപ്പോൾ മഴ നനയാതിരിക്കാൻ വേണ്ടി കുട്ടികളും എല്ലാവരും കൂടെ മേശയ്ക്ക് അടിയിലേക്ക് കയറിയിരിക്കുകയായിരുന്നു. അപ്പോഴാണ് അവിടേക്ക് ഒരു കാറിൽ കലാഭവൻ മണി വന്നിറങ്ങുന്നത്. അദ്ദേഹത്തെ കണ്ടപ്പോൾ തനിക്ക് ഭയങ്കര സന്തോഷം തോന്നി എന്നാൽ അകത്തേക്ക് കയറി ഇരിക്കാൻ പറയാൻ ഒന്നും സാധിക്കില്ലായിരുന്നു.
ആ രീതിയിൽ വീടിനുള്ളിൽ നിറയെ വെള്ളം ആയിരുന്നു. എന്നാൽ അദ്ദേഹം കയറുന്നില്ല എന്ന് പറഞ്ഞിട്ട് നിങ്ങളെ കണ്ടത് കൊണ്ട് കയറിയതാണ് ഞാനും എന്റെ ചെറുപ്പത്തിൽ ഇങ്ങനെയെല്ലാം അനുഭവിച്ചു എന്ന് കലാഭവൻ മണി പറഞ്ഞു. ശേഷം ഈ വീടും ഈ സ്ഥലം നിങ്ങളുടേതാണോ എന്ന് കലാഭവൻ മണി ചോദിച്ചുവത്രേ. എന്നാൽ പുറമ്പോക്ക് ഭൂമിയാണ് എന്ന് പറഞ്ഞപ്പോൾ ആ കുടുംബത്തിന് 3 സെന്റ് സ്ഥലവും ഒരു വീടും പണിതു കൊടുത്തു കലാഭവൻ മണി. എന്നാൽ ഇതൊന്നും നമ്മൾ ആരും അറിഞ്ഞില്ല. ഇന്നത്തെ കാലത്ത് സെലിബ്രിറ്റികൾ എന്തെങ്കിലും ഒരു സഹായം ആർക്കെങ്കിലും ചെയ്യുമ്പോൾ അവിടെയൊക്കെ മീഡിയക്കാരും ഒരു ഘോഷവുമായി പോകുമ്പോൾ മറ്റുള്ളവർ അറിയാതെ ഒരുപാട് സഹായങ്ങൾ സാധാരണ മനുഷ്യർക്ക് വേണ്ടി കലാഭവൻ മണി ചെയ്തിരുന്നു എന്നാണ് വിനയൻ പറയുന്നത്.