Disha Patani: നടി ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, പിന്നില്‍ ഗോൾഡി ബ്രാർ സംഘം

Disha Patani's Bareilly Home Attacked: ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ദിഷയുടെ ബറേലിയിലെ വീടിനു നേരെ സംഘം വെടിവയ്പ് നടത്തിയത്.

Disha Patani: നടി ദിഷാ പഠാണിയുടെ വീടിനുനേരെ വെടിവെപ്പ്, പിന്നില്‍ ഗോൾഡി ബ്രാർ സംഘം

ദിഷാ പഠാണി

Updated On: 

13 Sep 2025 06:49 AM

ഉത്തർപ്രദേശ്: ബോളിവുഡ് നടി ദിഷാ പഠാണിയുടെ വീടിനു നേരെ വെടിവെപ്പ്. നടിയുടെ ഉത്തർപ്രദേശിലെ വീടിനുനേരെയാണ് വെടിവെപ്പ് ഉണ്ടായത്. വെള്ളിയാഴ്ച്‌ച പുലർച്ചെയോടെയായിരുന്നു സംഭവം. കുപ്രസിദ്ധ ​ഗുണ്ടാസംഘമായ ഗോൾഡി ബ്രാർ സംഘത്തിലെ ഒരംഗം അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.

ആത്മീയ നേതാക്കളായ പ്രേമാനന്ദ് മഹാരാജിനെയും അനിരുദ്ധാചാര്യ മഹാരാജിനെയും അപമാനിച്ചുവെന്ന് ആരോപിച്ചാണ് ദിഷയുടെ ബറേലിയിലെ വീടിനു നേരെ സംഘം വെടിവയ്പ് നടത്തിയത്. പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. നിരവധി തവണ വെടിയുതിർത്തതായാണ് വിവരം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ് പോലീസ്. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ അക്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഗോൾഡി ബ്രാർ സംഘം സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു. ഈ പോസ്റ്റിലാണ് നടി ആത്മീയ നേതാക്കളെ അപമാനിച്ചുവെന്ന് ആരോപിക്കുന്നത്. “ദൈവങ്ങളെയും സനാതന ധർമത്തെയും അപമാനിക്കുന്നത് സഹിക്കില്ല. ഇന്ന് നടന്ന വെടിവെപ്പ് ഒരു ട്രെയ്‌ലർ മാത്രം. അടുത്ത തവണ ദിഷയോ മറ്റാരെങ്കിലുമോ മതത്തോട് അനാദരവ് കാണിക്കുകയാണെങ്കിൽ അവരെ ജീവനോടെയിരിക്കാൻ അനുവദിക്കില്ല” എന്നാണ് ഗോൾഡി ബ്രാർ സംഘാംഗമായ വീരേന്ദ്ര ചരൺ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.

ALSO READ: കാന്താര – 2 കേരളത്തിലെത്തും, പ്രശ്നങ്ങൾ പരിഹരിച്ചത് ഇങ്ങനെ…

കൂടാതെ, ഈ സന്ദേശം ദിഷയ്ക്കെതിരെ മാത്രമല്ല, മറിച്ച് അവരുമായി ബന്ധപ്പെട്ട എല്ലാ സിനിമാക്കാർക്കും ഉള്ളതാണെന്നും കുറിപ്പിൽ പറയുന്നു. ഭാവിയിൽ ആരെങ്കിലും ഇത്തരം അനാദരവ് കാണിച്ചാൽ അവർ അതിന്റെ പ്രത്യാഘാതങ്ങൾ നേരിടാനും തയ്യാറായിരിക്കണമെന്നും ഇയാൾ കുറിച്ചു.

അതേസമയം, ദിഷയുടെ പിതാവ് ജഗദീഷ് പഠാണി സംഭവത്തിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അക്രമികളെ പിടികൂടാൻ പോലീസ് അഞ്ച് സംഘത്തെ രൂപവത്കരിച്ചതായാണ് വിവരം. നേരത്തെ, യൂട്യൂബറും ബിഗ് ബോസ് താരവുമായിരുന്ന എൽവിഷ് യാദവിൻ്റെ ഗുരുഗ്രാമിലെ വീടിന് നേരെയും വെടിവെപ്പ് ഉണ്ടായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ മൂന്നംഗ സംഘമാണ് വെടിയുതിർത്തത്. ഇതിന് ഒരു മാസത്തിന് ശേഷമാണ് ഈ സംഭവം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും