AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘എനിക്ക് ഗേള്‍ ബേബിയാണ് ഇഷ്ടം; ബോയ് ആണെങ്കില്‍ അശ്വിനെ പോലെ ഡ്രസ് ചെയ്യിപ്പിക്കും; പേരൊന്നും കണ്ടുവെച്ചിട്ടില്ല’; ദിയ കൃഷ്ണ

Diya Reveals Heartfelt Desire to Have a Baby Girl:ബോയ് ആണെങ്കില്‍ അശ്വിനെപ്പോലെ ഡ്രസ് ചെയ്യിപ്പിക്കും. ഗേളാണെങ്കില്‍ തന്നെപ്പോലെയും. കൂടുതല്‍ ആഗ്രഹിക്കുന്നത് പെണ്‍കുഞ്ഞിനെയാണെന്നായിരുന്നു ദിയ പറഞ്ഞത്.

Diya Krishna: ‘എനിക്ക് ഗേള്‍ ബേബിയാണ് ഇഷ്ടം; ബോയ് ആണെങ്കില്‍ അശ്വിനെ പോലെ ഡ്രസ് ചെയ്യിപ്പിക്കും; പേരൊന്നും കണ്ടുവെച്ചിട്ടില്ല’; ദിയ കൃഷ്ണ
ദിയ കൃഷ്ണ
Sarika KP
Sarika KP | Published: 17 Feb 2025 | 05:17 PM

ഏറെ ആരാധകരുള്ള താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. മക്കളും ഭാര്യയും അടങ്ങുന്ന കുടുംബത്തിലെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥി കൂടി എത്താൻ പോകുകയാണ്. അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ​ഗർഭിണിയായതിനു ശേഷമുള്ള ദിയ കൃഷ്ണയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ഏറെ താത്പര്യമാണ്. കഴിഞ്ഞ ദിവസം ​ഗർഭവിശേഷം പങ്കുവച്ച് ദിയയും അശ്വിനും എത്തിയിരുന്നു. ക്യുആന്‍ഡ് എയിലൂടെയായിരുന്നു ഇരുവരും വിശേഷം പങ്കുവച്ച് എത്തിയത്.

താരത്തിനോട് ചോദ്യങ്ങളുമായി നിരവധി പേരാണ് എത്തിയത്. അതിൽ മിക്കവരു ചോ​ദിച്ചത് ആൺ കുട്ടിയാണോ പെൺ കുട്ടിയാണോ താത്പര്യമെന്നായിരുന്നു. ഇതിൽ ദിയയുടെ മറുപടി പെൺ കുട്ടി എന്നായിരുന്നു. ആരായാലും ആരോഗ്യത്തോടെയുള്ളൊരു ബേബി എന്നതിനാണ് പ്രഥമ പരിഗണനയെന്നും ദിയ പറഞ്ഞു. തനിക്ക് ഗേള്‍ ബേബിയാണ് വേണ്ടത്. താന്‍ ആഗ്രഹിക്കുന്നത് ബോയ് ആണെന്നായിരുന്നു അശ്വിന്‍ പറഞ്ഞത്. ബോയ് ആണെങ്കില്‍ അശ്വിനെപ്പോലെ ഡ്രസ് ചെയ്യിപ്പിക്കും. ഗേളാണെങ്കില്‍ തന്നെപ്പോലെയും. കൂടുതല്‍ ആഗ്രഹിക്കുന്നത് പെണ്‍കുഞ്ഞിനെയാണെന്നായിരുന്നു ദിയ പറഞ്ഞത്.

Also Read:‘ജീവിതം തന്നെ വെറുത്ത് പോയിരുന്നു; ഇനി ഇതൊക്കെ സഹിച്ചേ മതിയാവൂ’; ​ഗർഭകാല വിശേഷങ്ങളുമായി ദിയയും അശ്വിനും

കുഞ്ഞിനിടാനുള്ള പേര് കണ്ടെത്തിയോ എന്നും ആരാധകർ ചോദിച്ചെത്തി. ഇതിന് താൻ ഇതുവരെ പേരൊന്നും കണ്ടുവെച്ചിട്ടില്ലെന്നായിരുന്നു ദിയയുടെ മറുപടി. അമ്മയാണ് എല്ലാവര്‍ക്കും പേരിട്ടത്. അവസാന നിമിഷം കുറേ നല്ല പേരുകളുമായി അമ്മ എത്തുമെന്നും ദിയ പറഞ്ഞു.

അതേസമയം സ്‌കാനിംഗ് സമയത്ത് ദിയയുടെ കൂടെ കയറണമെന്ന് തനിക്ക് ആ​ഗ്രഹമുണ്ടെന്നാണ് അശ്വിൻ പറഞ്ഞത്. ആ ആശുപത്രിയിൽ അത് അനുവദിക്കാത്തത് എന്താണെന്ന് അറിയില്ലെന്നും അശ്വിൻ പറഞ്ഞു. തന്റെ ബേബിയെ തനിക്ക് ഇങ്ങനെ കാണാനൊക്കെ ഇഷ്ടമാണ്. അന്നൊരു ദിവസം അമ്മയെ കയറ്റിയെന്നും തന്നെ കയറ്റിയില്ലെന്നും അത് എന്തുകൊണ്ടാണെന്നറിയില്ലെന്നും അശ്വൻ പറഞ്ഞു.അഞ്ചാം മാസത്തിലെ സ്‌കാനിംഗിന് ഡോക്ടറുടെ കാല് പിടിച്ചാണെങ്കിലും അശ്വിനെയും താൻ കൂടെ കൂട്ടുമെന്ന് ദിയ പറഞ്ഞു.