AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘എനിക്കും ബേബിക്കും കണ്ണ് കിട്ടാതിരിക്കാനുള്ള ചടങ്ങ്; ഇന്ന് പൂര്‍ണമായും എനിക്കുള്ളതാണ്’; രണ്ടാം ദിവസത്തെ വിശേഷങ്ങളുമായി ദിയ കൃഷ്ണ

Diya Krishna Fifth Month Pregnancy Pooja Ceremony: ഇന്നലത്തെ ചടങ്ങില്‍ പ്രത്യേകിച്ച് തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, അശ്വിനായിരുന്നു ചെയ്യാനുണ്ടായിരുന്നതെന്നാണ് ദിയ പറയുന്നത്. താന്‍ വെറുതേ പൂവിട്ടുകൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും ദിയ പറയുന്നു. പക്ഷേ ഇന്ന് അശ്വിൻ സ്റ്റേജില്‍ പോലും കാണില്ല. ഇന്ന് പൂര്‍ണമായും തനിക്കുള്ളതാണ്.

Diya Krishna: ‘എനിക്കും ബേബിക്കും കണ്ണ് കിട്ടാതിരിക്കാനുള്ള ചടങ്ങ്; ഇന്ന് പൂര്‍ണമായും എനിക്കുള്ളതാണ്’;  രണ്ടാം ദിവസത്തെ വിശേഷങ്ങളുമായി ദിയ കൃഷ്ണ
ദിയ ഭർത്താവ് അശ്വിൻ ഗണേഷിനൊപ്പം അഞ്ചാം മാസ പൂജാദിനത്തിൽImage Credit source: instagram
Sarika KP
Sarika KP | Published: 04 Mar 2025 | 07:00 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ രണ്ടമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ സജീവമായ താരം എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ദിയ. ഇതുമായി ബന്ധപ്പെട്ടുള്ള വിശേഷങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും ദിയ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകരും വളരെ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അഞ്ചാമാസത്തെ ചടങ്ങുകള്‍ എന്ന പേരിൽ താരം ചിത്രങ്ങൾ പങ്കുവച്ചിരുന്നു.

പരമ്പരാഗത തമിഴ് ലുക്കിലാണ് അഞ്ചാം മാസ പൂജാദിനത്തില്‍ ദിയ കൃഷ്ണയും അശ്വിനും എത്തിയത്. പിങ്ക് നിറത്തിലുള്ള മടിസാര്‍ സാരിയാണ് അഞ്ചാം മാസപൂജാദിനത്തില്‍ ദിയ കൃഷ്ണ ധരിച്ചിരിക്കുന്നത്. തറ്റുടുത്ത് വേഷ്ടിയണിഞ്ഞാണ് അശ്വിനെത്തിയത്. നിറവയറുമായി നില്‍ക്കുന്ന ദിയയെ അശ്വിന്‍ ചുംബിക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ദിയ പങ്കുവെച്ചിരുന്നു. ഇത് വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഞ്ചാം മാസത്തെ ചടങ്ങ്, ഒന്നാം ദിവസം എന്ന് പറഞ്ഞാണ് ദിയ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇപ്പോഴിതാ രണ്ടാം ദിവസത്തെ ആഘോഷത്തിന്റെ വിശേഷങ്ങളുമായി എത്തിയിരിക്കുകയാണ് താരം.

Also Read:മടിസാര്‍ സാരിയിൽ തമിഴ് പൊണ്‍ ലുക്കിൽ ദിയ കൃഷ്ണ; അഞ്ചാം മാസത്തെ ചടങ്ങ് ആഘോഷമാക്കി താരം; ചിത്രങ്ങൾ വൈറൽ

ചടങ്ങിനെ കുറിച്ച് ദിയ പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. താൻ ഒരുപാട് സന്തോഷവതിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം വീഡിയോ ആരംഭിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അഞ്ചാം മാസത്തെ പൂജയുടെ ആദ്യത്തെ ദിവസം. ഇന്നലത്തെ ചടങ്ങില്‍ പ്രത്യേകിച്ച് തനിക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല, അശ്വിനായിരുന്നു ചെയ്യാനുണ്ടായിരുന്നതെന്നാണ് ദിയ പറയുന്നത്. താന്‍ വെറുതേ പൂവിട്ടുകൊടുക്കുക മാത്രമേ ചെയ്തിരുന്നുള്ളൂവെന്നും ദിയ പറയുന്നു. പക്ഷേ ഇന്ന് അശ്വിൻ സ്റ്റേജില്‍ പോലും കാണില്ല. ഇന്ന് പൂര്‍ണമായും തനിക്കുള്ളതാണ്.

 

 

View this post on Instagram

 

A post shared by Diya Krishna (@_diyakrishna_)

തനിക്കും കുഞ്ഞിനും കണ്ണ് കിട്ടാതിരിക്കാനുള്ള ചടങ്ങാണ് ഇതെന്നും താരം പറയുന്നുണ്ട്. കറുത്ത വളയൊക്കെയിട്ട്, കറുത്ത സാരിയൊക്കെ ഉടുത്താണ് ചടങ്ങ് നടക്കുന്നത് എന്ന് ദിയ പറയുന്നു. ചടങ്ങിൽ ദിയയുടെ അമ്മയും അശ്വിന്റെ അമ്മയും വള ഇട്ട് കൊടുക്കുന്നതും, മധുരം നൽകുന്നതും കാണാം. തമിഴ് ബ്രാഹ്‌മണ ചടങ്ങുകളാണ് ദിയയ്ക്ക് ഇപ്പോള്‍ നടക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വൈറലായി. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്.