AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Diya Krishna: ‘അമ്മു എഴുന്നേറ്റാൽ പിന്നെ കൊച്ചിനെ എനിക്ക് കിട്ടില്ല, പ്രസവിച്ചിട്ട അമ്മയെപ്പോലെ കുഞ്ഞിനൊപ്പം കിടക്കും’; ദിയ കൃഷ്ണ

Diya Krishna on Ahaana's Bond With Neeom: അമ്മയായ ശേഷമുള്ള വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് പുതിയ വ്‌ളോഗിലൂടെ ദിയ. ആശുപത്രയിലെ അവസാന ദിവസമെടുത്ത വീഡിയോയാണ് താരം പങ്കുവെച്ചത്.

Diya Krishna: ‘അമ്മു എഴുന്നേറ്റാൽ പിന്നെ കൊച്ചിനെ എനിക്ക് കിട്ടില്ല, പ്രസവിച്ചിട്ട അമ്മയെപ്പോലെ കുഞ്ഞിനൊപ്പം കിടക്കും’; ദിയ കൃഷ്ണ
അഹാന കൃഷ്ണ നിയോമിനൊപ്പം, ദിയ കൃഷ്ണ Image Credit source: Ahaana Krishna, Diya Krishna/ Instagram
nandha-das
Nandha Das | Published: 10 Jul 2025 21:51 PM

നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ ജൂലൈ അഞ്ചിനാണ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. നിഓം അശ്വിൻ കൃഷ്ണ എന്നാണ് പേര്. ഇപ്പോഴിതാ, അമ്മയായ ശേഷമുള്ള വിശേഷങ്ങളും അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് പുതിയ വ്‌ളോഗിലൂടെ ദിയ. ആശുപത്രയിലെ അവസാന ദിവസമെടുത്ത വീഡിയോയാണ് താരം പങ്കുവെച്ചത്.

കുഞ്ഞ് എഴുന്നേറ്റ് കഴിഞ്ഞാൽ പിന്നെ ഇരുപത്തിനാല് മണിക്കൂറും അമ്മു (അഹാന കൃഷ്ണ) ബേബിക്കൊപ്പമാണെന്ന് ദിയ പറയുന്നു. ബേബിയുടെ കട്ടിലിൽ നിന്ന് അമ്മുവിനെ പിന്നെ എഴുന്നേൽപ്പിച്ചാൽ മാത്രമേ മാറുകയുള്ളൂവെന്നും, പ്രസവിച്ചിട്ട അമ്മയെപ്പോലെയാണ് അമ്മു കുഞ്ഞിനൊപ്പം കിടക്കുന്നതിനും ദിയ കൂട്ടിച്ചേർത്തു. വീഡിയോസും ഫോട്ടോസുമൊക്കെ എടുത്ത് കെട്ടിപിടിച്ചുകൊണ്ട് കിടക്കും. എനിക്ക് ബേബിയു‍ടെ മണം നല്ല ഇഷ്ടമാണ്. എന്നാൽ, അമ്മു എഴുന്നേറ്റാൽ പിന്നെ എനിക്ക് കൊച്ചിനെ കിട്ടില്ല. ഫുൾ ടൈം അമ്മുവിന്റെ കയ്യിലായിരിക്കും എന്നും ദിയ പറഞ്ഞു.

ദിയയ്ക്കൊപ്പം ആശുപത്രിയിൽ സ്ഥിരമായി ഉണ്ടായിരുന്നത് അഹാനയും സിന്ധു കൃഷ്ണയും ഭർത്താവ് അശ്വിനുമാണ്. അതേസമയം, കുഞ്ഞിന് ജനിയച്ചയുടൻ എടുക്കേണ്ട വാക്സിൻ നൽകുന്നതും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇഞ്ചക്ഷൻ എടുക്കുമ്പോൾ കുഞ്ഞ് കരഞ്ഞതോടെ ദിയയും കൂടെയിരുന്ന് കരയുന്നത് വീഡിയോയിൽ കാണാം. കുഞ്ഞ് കരച്ചിൽ നിർത്തിയിട്ടും ദിയ കരച്ചിൽ നിർത്തിയില്ലെന്നാണ് അഹാന പറയുന്നത്. വാക്സിന്റെ വേദനയിൽ കരഞ്ഞ കുഞ്ഞിനെ ഉറക്കാൻ അശ്വിനെയാണ് ദിയ ഏല്പിച്ചത്. അശ്വിന്റെ കയ്യിലിരുന്നാൽ കുഞ്ഞ് വേ​ഗത്തിൽ ഉറങ്ങുമെന്നും ദിയ പറയുന്നു.

ALSO READ: ഫൈവ് സ്റ്റാർ ഹോട്ടൽ പോലെ സൗകര്യം; ദിയയുടെ ലേബർ സ്യൂട്ട് റൂമിന്റെ വാടക വെളിപ്പെടുത്തി സിന്ധു കൃഷ്ണ

അതേസമയം, കുഞ്ഞിനെ പേര് തന്റെ സെലക്ഷനാണെന്നും വീഡിയോയിൽ ദിയ പറയുന്നുണ്ട്. എല്ലാവരും ക്രെ‍ഡിറ്റ് അമ്മയ്ക്കാണ് കൊടുത്തു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ പരിചയത്തിലുള്ള എല്ലാവർക്കും പേരിട്ടിരുന്നത് അമ്മയാണ്. മോഡേൺ ടച്ചുള്ള, എന്നാൽ ഹിന്ദു മിത്തോളജിയുമായി ബന്ധമുള്ള ഒരു പേരാണ് ഞാൻ തിരഞ്ഞത്. നിഓം എന്ന പേരിന്റെ അറബിക് അർഥം ഭാവി എന്നാണ്. സംസ്കൃതത്തിൽ ശിവൻ എന്നും. ബേബി ​ഗേളിനുള്ള പേരുകളും കണ്ടെത്തിവെച്ചിരുന്നു. വീട്ടിലെ എല്ലാവരോടും ഈ പേരിനെ കുറിച്ച് പറഞ്ഞിരുന്നുവെന്നും ദിയ കൂട്ടിച്ചേർത്തു.