AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Vincy Aloshious: ‘ആ മെസേജ് അയച്ചത് മമ്മൂട്ടി തന്നെ,​ തെളിവ് ഫോണിലുണ്ട്’; വെളിപ്പെടുത്തി വിൻസി അലോഷ്യസ്

Vincy Aloshious on Changing Her Name: മമ്മൂട്ടി തന്നെയായിരുന്നു തനിക്ക് ആ മെസേജ് അയച്ചതെന്നാണ് ഇപ്പോൾ വിൻ സി പറയുന്നത്. ആ നമ്പർ നിർമാതാവായ ജോർജിന് അയച്ച് താൻ ഉറപ്പുവരുത്തിയെന്നും അതിൻ്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും വിൻ സി കൂട്ടിച്ചേർത്തു.

Vincy Aloshious: ‘ആ മെസേജ് അയച്ചത് മമ്മൂട്ടി തന്നെ,​ തെളിവ് ഫോണിലുണ്ട്’; വെളിപ്പെടുത്തി വിൻസി അലോഷ്യസ്
വിൻസി അലോഷ്യസ്, മമ്മൂട്ടി Image Credit source: Vincy Aloshious, Mammootty/Facebook
nandha-das
Nandha Das | Updated On: 10 Jul 2025 21:02 PM

നേരത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചതിന് പിന്നാലെ നടി വിൻസി അലോഷ്യസ് തന്റെ പേര് വിൻ സി എന്നാക്കി മാറ്റിയിരുന്നു. അവാർഡ് നേട്ടത്തെ അഭിനന്ദിച്ച് മമ്മൂട്ടി അയച്ച മെസേജിൽ അങ്ങനെയായിരുന്നു എന്നാണ് വിൻ സി പറ‌ഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇതിന് പിന്നിൽ മമ്മൂട്ടിയാണെന്ന് താൻ തെറ്റിദ്ധരിച്ചതാണെന്നും തനിക്ക് മറ്റാരോ ആണ് അങ്ങനെ ഒരു മെസേജ് അയച്ചതെന്നും നടി വെളിപ്പെടുത്തി. ഇത് വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ, കഥയിൽ വീണ്ടും ഒരു ട്വിസ്റ്റ്.

മമ്മൂട്ടി തന്നെയായിരുന്നു തനിക്ക് ആ മെസേജ് അയച്ചതെന്നാണ് ഇപ്പോൾ വിൻ സി പറയുന്നത്. ആ നമ്പർ നിർമാതാവായ ജോർജിന് അയച്ച് താൻ ഉറപ്പുവരുത്തിയെന്നും അതിൻ്റെ തെളിവുകൾ തന്റെ കൈവശമുണ്ടെന്നും വിൻ സി കൂട്ടിച്ചേർത്തു. ‘സൂത്രവാക്യം’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിൻ സി ഇക്കാര്യം വെളിപ്പെടുത്തിയത്.

“കണ്ണൂർ സ്ക്വാഡിൻ്റെ തീയേറ്ററിലെ ആഘോഷങ്ങളുടെ ചിത്രങ്ങൾ അയച്ചുകൊടുക്കാൻ തനിക്കൊരാൾ മമ്മൂക്കയുടെ നമ്പർ തന്നിരുന്നു. ഇടയ്ക്കിടെ ആ നമ്പറിലേക്ക് എന്റെ ഓരോ അപ്ഡേറ്റ്സും കൊടുത്തിരുന്നു. ഫിലിം ഫെയർ അവാർഡ് വേദിയിലേക്ക് മമ്മൂക്ക വന്നപ്പോൾ ഞാൻ വളരെ എക്സൈറ്റഡായി. സ്റ്റേജിൽ കയറി മമ്മൂക്കയ്ക്ക് മെസേജ് അയച്ചിരുന്നുവെന്നും അദ്ദേഹമാണ് എന്നെ വിൻ സി എന്ന് വിളിച്ചത് എന്നെല്ലാം പറഞ്ഞു. അവിടെ ഇരുന്ന മമ്മൂക്ക താനിതൊന്നും അറിഞ്ഞില്ല, അങ്ങനെ മെസേജ് അയച്ചിട്ടില്ലെന്നും പറഞ്ഞു.

അപ്പോൾ പണി പാളി, മറ്റാരെങ്കിലുമാകും എന്ന് ഞാൻ കരുതി. ഈ നമ്പറിലേക്ക് ഇനി മെസേജ് അയയ്‌ക്കേണ്ട എന്ന് കരുതി വിട്ടു. അങ്ങനെ ഒരു അഭിമുഖത്തിൽ മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നതെന്തിനാണെന്ന് ആലോചിച്ച്, അത് അദ്ദേഹമല്ല വേറെ ആരോ ആണെന്ന് ഞാൻ പറഞ്ഞു. പിന്നീട് അത് വലിയ ട്രോളായി. എന്നാൽ, ഒരിക്കൽ ആ നമ്പറിൽ നിന്ന് എനിക്ക് മെസേജ് വന്നു. വിൻ സി എന്നുതന്നെ ഇരിക്കട്ടെ എന്ന് പറഞ്ഞായിരുന്നു ആ മെസേജ്. തനിക്ക് മതിയായിലല്ലേ എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ.

ALSO READ: ദാനം കിട്ടിയ വീടാണ്, എങ്കിലും മഴ പെയ്യുമ്പോൾ ചോരുന്നുണ്ടെന്ന് രേണു സുധി; പച്ചക്കള്ളമെന്ന് വീട് നിർമിച്ച് നൽകിയ ഫിറോസ്

ഞാൻ അങ്ങനെ വിളിച്ചോ എന്നൊക്കെ വീണ്ടും ഉരുണ്ടുകളിക്കുന്നതുകണ്ട്, പൊട്ടൻ എന്നെ കളിക്കുകയാണോ എന്ന് വരെ എനിക്ക് തോന്നി. എന്താണ് സംഗതി എന്ന് മനസിലാവാതെ ഒടുവിൽ ഞാൻ ആ നമ്പർ സ്ക്രീൻഷോട്ട് ചെയ്ത് ജോർജേട്ടന് അയച്ചു. ആരുടെ നമ്പറാണെന്ന് ചോദിച്ചപ്പോൾ, മമ്മൂക്കയുടെ എന്ന് അദ്ദേഹം പറഞ്ഞു.

അപ്പോൾ ഇത്രേം കാലം ഉണ്ടാക്കിയ കഥകൾ ഒക്കെ എവിടെയെന്ന് എനിക്ക് അറിഞ്ഞൂടാ. ഞാൻ മമ്മൂക്കാ വല്ലാത്തൊരു ചെയ്ത്തായിപ്പോയി എന്ന് പറഞ്ഞു. ഡിസപ്പിയറിങ് മെസേജ് ഉണ്ടല്ലോ, പുള്ളിക്ക് ഇതൊന്നും ഓർമയില്ല. പിന്നീട് ഞാൻ ഡിസപ്പിയറിങ് മെസേജ് ഓഫ് ചെയ്തു. മമ്മൂക്കാ, ഇതുകാരണമാണ് ഞാൻ പോരൊക്കെ മാറ്റിയത് എന്ന് പറഞ്ഞപ്പോൾ, സോറി മറന്നുപോയി എന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് കഥ. ഫോണിൽ തെളിവുണ്ട്” വിൻസി പറഞ്ഞു.