Diya Krishna: ‘പ്രസവം കാണിക്കണം എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ല, വീഡിയോ എടുത്തതിന് കാരണം ഒരു വ്യക്തി’; ദിയ കൃഷ്ണ
Diya Krishna: ഈ വീഡിയോ എടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ദിയ. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
ഏറെ ആരാധകരുള്ള താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ദിയയ്ക്കും ഭർത്താവ് അശ്വിൻ ഗണേഷിനും ആൺ കുഞ്ഞ് പിറന്നത്. ദിയയുടെ പ്രസവ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. പ്രസവത്തിനിടെ ഒരു സ്ത്രീ കടന്നുപോകുന്ന മാനസിക ശാരീരിക വെല്ലുവിളികള്‍ ദിയ തന്റെ വീഡിയോയിലൂടെ ആരാധകർക്ക് കാണിച്ചുനൽകി. ഇത് കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
നിറഞ്ഞ കയ്യടിയാണ് ദിയയ്ക്ക് ലഭിച്ചത്. എന്നാൽ ചിലർ താരത്തിനെ വിമർശിച്ചും രംഗത്ത് എത്തി. പ്രസവം ചിത്രീകരിച്ച് കാശുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ചിലർ വിമര്‍ശിച്ചത്. ഇതിനകം 80 ലക്ഷത്തിലേറെ പേരാണ് വീഡിയോ യൂട്യൂബില്‍ കണ്ടത്. ഇപ്പോഴിതാ ഈ വീഡിയോ എടുക്കാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ദിയ. സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
Also Read:‘അടുത്ത വിവാഹം എന്റേതായിരിക്കും, ഒന്നര വർഷത്തിനുള്ളിൽ ഉണ്ടാകും’; അഹാന കൃഷ്ണ
പ്രസവം കാണിക്കണം എന്നൊന്നും ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ദിയ പറയുന്നത്. വീഡിയോ എടുക്കാന്‍ കാരണം ദിയയാണ്. ദിയ ഒരു പെര്‍ഫെക്ഷനലിസ്റ്റ് ആണ്. പുതിയ ചെറിയ കാര്യങ്ങള്‍ പോലും റെക്കോര്‍ഡ് ചെയ്തു വയ്ക്കുന്ന ആളാണ്. തനിക്ക് അത്രയൊന്നും പേഷ്യന്‍സ് ഇല്ല. അഹാനയാണ് വീഡിയോ എഡിറ്റ് ചെയതത്. അതുകൊണ്ടാണ് ആ വീഡിയോ വേറൊരു ലെവല്‍ ആയത് എന്നാണ് ദിയ കൃഷ്ണ പറഞ്ഞു. ഈ വീഡിയോയ്ക്ക് ഒരു വണ്‍ മില്യണ്‍ വ്യൂ കിട്ടുമെന്നായിരുന്നു താൻ കരുതിയത്. അങ്ങനെയാണ് വീഡിയോ ഇട്ടതുമെന്നാണ് ദിയ പറയുന്നത്.
ഗര്‍ഭിണിയായിരുന്നപ്പോള്‍ ചെന്നൈയില്‍ വച്ച് ഒരു തത്തക്കാരനെ കണ്ടതിനെ കുറിച്ചും താരം വീഡിയോയിൽ പറയുന്നുണ്ട്. കുഞ്ഞ് ആണ്ണാണോ പെണ്ണാണോ എന്ന് ചോദിക്കുമ്പോള്‍ പുള്ളി ഇത് ആരാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട്. അന്ന് മൂന്നോ നാലോ മാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞു ജനിക്കുന്നതിന് ഒരു മാസം മുന്‍പ് കുഞ്ഞു വയറ്റില്‍ ഇരുന്നുകൊണ്ട് തന്നെ ലൈഫില്‍ ദിയയെ വലിയ ഒരു പാഠം പഠിക്കുമെന്നും അയാള്‍ പറഞ്ഞിരുന്നുവെന്നാണ് ദിയ പറയുന്നത്.