Dominic and the Ladies Purse OTT: ഡൊമിനിക് ഒടുവിൽ ഒടിടിയിൽ? പുതിയ സ്ട്രീമിംഗ് തീയ്യതി?
Dominic and the Ladies Purse OTT Latest Update : ചിത്രത്തിൻ്റെ ഒടിടി സംബന്ധിച്ച് വലിയ അഭ്യൂഹങ്ങളും ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നുണ്ട് ഇതിനിടയിലാണ്. പുതിയ അപ്ഡേറ്റുകൾ എത്തിയത്

Dominic And The Ladies Purse Ott Release
Dominic and the Ladies Purse OTT Release Date : അങ്ങനെ നീണ്ട കാത്തിരുപ്പുകൾക്കൊടുവിൽ മമ്മൂട്ടി ചിത്രം ഡൊമിനിക് ആൻ്റ് ദ ലേഡീസ് പഴസ് ഒടിടിയിലേക്ക് എത്തുന്നതായി റിപ്പോർട്ട്. നിലവിൽ ലഭിക്കുന്ന വിവരങ്ങൾ പ്രകാരം ചിത്രം ആമസോൺ പ്രൈമിലായിരിക്കും ചിത്രം എത്തുക എന്നതാണ്. ചിത്രത്തിൻ്റെ ഒടിടി വിറ്റ് പോയിട്ടില്ലെന്ന് നിരവധി അഭ്യൂഹങ്ങൾക്കും ചർച്ചകൾക്കുമിടയിലാണ് പുതിയ അപ്ഡേറ്റ് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. ട്വിറ്ററിലാണ് ഇത് സംബന്ധിച്ച് പുതിയ വിവരങ്ങൾ എത്തിയിരിക്കുന്നത്. ചിത്രത്തിൻ്റെ ഒടിടി അവകാശങ്ങൾ ആമസോൺ പ്രൈമിന് ലഭിച്ചെന്നും ഡേറ്റ് പുറത്തായി എന്നും ആയിരുന്നു വിവരം.
ചിത്രം ആഗസ്റ്റ് 28-ന് ഒടിടിയിൽ എത്തും എന്ന് സിനിമ അപ്ഡേറ്റുകൾ പങ്ക് വെക്കുന്ന ഫ്രിനിൽ ഫ്രാൻസിൻ്റെ എക്സ് ട്വീറ്റിൽ പറയുന്നു. സോണിലിവിലും ചിത്രം സ്ട്രീം ചെയ്യുമെന്നും ട്വീറ്റിലുണ്ട്. എന്നാൽ മമ്മൂട്ടി കമ്പനിയോ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരോ ഇത് സംബന്ധിച്ച് സ്ഥിരീകരണമൊന്നും പങ്കുവെച്ചിട്ടില്ല. മാർച്ച് 27-ന് ഒടിടിയിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആദ്യം ദേശിയ മാധ്യമങ്ങളുടെ വെബ് പോർട്ടലുകൾ വരെ വാർത്ത പങ്കുവെച്ചിരുന്നെങ്കിലും ഇതുണ്ടായില്ല.
പ്രചരിക്കുന്ന ട്വീറ്റ്
Confirmed !
August 28th Release @PrimeVideo #MammoottyDominic and the Ladies’ Purse https://t.co/MIxEe5buVC pic.twitter.com/9ZZCvz0Ou7
— ꜰʀɪɴɪʟ ꜰʀᴀɴᴄɪꜱ (@FrinilF) August 4, 2025
ജൂൺ 12-ന് മണികൺട്രോൾ പങ്കു വെച്ച റിപ്പോർട്ടിൽ ചിത്രത്തിൻ്റെ ഒടിടി സീ ഫൈവ് നേടിയെന്നായിരുന്നു വിവരം. ജനുവരിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രം ഒരു കോമഡി ജോണറിലുള്ളതാണ്. ഗൗതം വാസുദേവ് മോനോൻ്റെ ആദ്യ മലയാള ചിത്രമാണിത്. മമ്മൂട്ടിയെ കൂടാതെ ഗോകുൽ സുരേഷും സുഷ്മിത ഭട്ട്, വിജി വെങ്കടേഷ് തുടങ്ങിയവരും ഡൊമിനിക്കിൽ വിവിധ വേഷങ്ങളിലെത്തുന്നുണ്ട്. 20 കോടി രൂപ ചിത്രം നേടിയെന്നാണ് ട്വിറ്ററിൽ പ്രചരിക്കുന്ന കണക്ക്.