AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dr Bennet: മെന്റലിസം ആസ്പദമാക്കിയുള്ള സൈക്കോ ത്രില്ലർ; ‘ഡോ. ബെന്നറ്റ്’ ചിത്രീകരണം ആരംഭിച്ചു

Dr. Bennett: പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് ആണ് നായിക. ഐപിഎസ് കഥാപാത്രമായാണ് ആയിഷ ചിത്രത്തിൽ എത്തുന്നത്.

Dr Bennet: മെന്റലിസം ആസ്പദമാക്കിയുള്ള സൈക്കോ ത്രില്ലർ; ‘ഡോ. ബെന്നറ്റ്’ ചിത്രീകരണം ആരംഭിച്ചു
Nithya Vinu
Nithya Vinu | Published: 29 Apr 2025 | 09:34 PM

മെന്റലിസം വിഷയമാക്കിക്കൊണ്ട് ടിഎസ് സാബു അണിയിച്ചൊരുക്കുന്ന പുതിയ ചിത്രം ‘ഡോ. ബെന്നറ്റി’ന്റെ ചിത്രീകരണം ആരംഭിച്ചു. എഡിജിപി ശ്രീജിത് ഐപിഎസ്, ഡിവൈഎസ്പി സുനിൽ ചെറുകടവ്,സി ഐ ദാമോദരൻ എന്നിവർ സിനിമയുടെ പൂജ ചടങ്ങിൽ ചടങ്ങിൽ പങ്കെടുത്തു.

പുതുമുഖങ്ങൾ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൻ്റെ ചിത്രീകരണം കാഞ്ഞങ്ങാട് പരിസരപ്രദേശങ്ങളിൽ പുരോഗമിക്കുകയാണ്. വിആർ മൂവി ഹൗസിൻ്റെ ബാനറിൽ വിനോദ് വാസുദേവനാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖം ജിൻസ് ജോയ് നായകനായെത്തുന്ന സിനിമയിൽ കന്നഡ നടിയും തമിഴ് ബിഗ് ബോസ് താരവുമായ ആയിഷ സീനത്ത് ആണ് നായിക. ഐപിഎസ് കഥാപാത്രമായാണ് ആയിഷ ചിത്രത്തിൽ എത്തുന്നത്.

സൈക്കോ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിൽ  കോട്ടയം നസീർ, ഷാജു ശ്രീധർ, ജയകൃഷ്ണൻ, മധു കലാഭവൻ,ദിവ്യ നായർ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സയൻസും ഹിപ്നോട്ടിസവും മെന്‍റലിസവുമൊക്കെ ചേർന്ന സിനിമയിൽ ഒട്ടേറെ യൂട്യൂബ് ഇൻഫ്ലുവൻസേഴ്സും അഭിനയിക്കുന്നുണ്ട്. കൂടാതെ 160ഓളം സപ്പോർട്ടിംഗ് ആക്ടേഴ്സും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

സിനിമാ മേഖലയിൽ ദീർഘകാലം ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്ന ശേഷമാണ് ടിഎസ് സാബു സംവിധാനത്തിലേക്ക് കടക്കുന്നത്. നിർമാതാവ് വിനോദ് വാസുദേവൻ ഏറെ നാൾ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ശ്രദ്ധേയനായ മെന്‍റലിസ്റ്റ് ഷമീർ ആണ് സിനിമയുടെ കഥയൊരുക്കുന്നത്. തിരക്കഥ സംഭാഷണം: മധു കലാഭവൻ, ഛായാഗ്രഹണം: ചന്ദ്രൻ ചാമി, എഡിറ്റർ സനോജ് ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിജിത്ത്, ആർട്ട്: വേലു വാഴയൂർ, മേക്കപ്പ്: മനോജ് അങ്കമാലി, കോസ്റ്റ്യൂം: ബുസി ബോബി ജോൺ പ്രൊഡക്ഷൻ കൺട്രോളർ: ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജസ്റ്റിൻ കൊല്ലം, മ്യൂസിക് ഡയറക്ടർ: ഗിച്ചു ജോയ്, ഗാനരചന: സുനിൽ ചെറുകടവ്, സ്റ്റിൽ: അരുൺകുമാർ വി.എ, ഡിസൈനിങ്: സനൂപ്, പി ആർ ഓ, ആതിര ദിൽജീത്ത്.