Dr Robin Radhakrishnan: റോബിൻ ഹണിട്രാപ്പിൽ കുടുക്കാൻ നോക്കി; 37 ലക്ഷം തരാനുണ്ട്; ​കേരള ഫാഷൻ ലീ​ഗ് സ്ഥാപകൻ അബിൽ ദേവ്

Abil Dev against Dr Robin Radhakrishnan: റോബിന്റെ ഭാര്യ ആരതി പൊടിക്കും ഘട്ടം ഘട്ടമായി 11 ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അത് കൂടാതെയാണ് റോബിന്റെ അക്കൗണ്ടിൽ കൊടുത്തത് എന്നും വെളിപ്പെടുത്തി. ചില പണങ്ങളെല്ലാം തിരിച്ചു തന്നിട്ടുണ്ട് എന്നാൽ 36 ലക്ഷത്തി 75,000 രൂപ ഇനി തിരിച്ചു തരാൻ ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പണം കിട്ടാതായതോടെ താൻ മാനസികമായി വല്ലാതെ ബുദ്ധിമുട്ടി. തന്നെ വെട്ടിലാക്കുന്നതിന് വലിയൊരു വലയാണ്...............

Dr Robin Radhakrishnan: റോബിൻ ഹണിട്രാപ്പിൽ കുടുക്കാൻ നോക്കി; 37 ലക്ഷം തരാനുണ്ട്; ​കേരള ഫാഷൻ ലീ​ഗ് സ്ഥാപകൻ അബിൽ ദേവ്

Robin Radhakrishnan And Wife,abil Dev

Updated On: 

12 Aug 2026 | 01:43 PM

ബിജെപി നേതാവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഡോക്ടർ റോബിൻ രാധാകൃഷ്ണനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. റോബിൻ രാധാകൃഷ്ണൻ ഹണി ട്രാപ്പിൽ കുടുക്കാൻ നോക്കി എന്നാണ് അബിൽദേവ് പറയുന്നത്. താൻ അത്ര മീഡിയ ബന്ധമുള്ള ആളല്ല ഇവന്റെ ഫാൻസ് ആയിട്ടുള്ള ആളുകളാണ് നമ്മളെ ആ കുഴിയിൽ കൊണ്ട് എത്തിക്കുന്നത്. ഈയൊരു വർഷക്കാലം കൊണ്ട് ഏതാണ്ട് 37 ലക്ഷത്തോളം രൂപ റോബിൻ തന്റെ പക്കൽ നിന്നും കൈകലാക്കി എന്നും അബിൽ ദേവ് പറയുന്നു.

റോബിന്റെ ഭാര്യ ആരതി പൊടിക്കും ഘട്ടം ഘട്ടമായി 11 ലക്ഷത്തോളം രൂപ കൊടുത്തിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. അത് കൂടാതെയാണ് റോബിന്റെ അക്കൗണ്ടിൽ കൊടുത്തത് എന്നും വെളിപ്പെടുത്തി. ചില പണങ്ങളെല്ലാം തിരിച്ചു തന്നിട്ടുണ്ട് എന്നാൽ 36 ലക്ഷത്തി 75,000 രൂപ ഇനി തിരിച്ചു തരാൻ ഉണ്ട് എന്നാണ് അദ്ദേഹം പറയുന്നത്. പണം കിട്ടാതായതോടെ താൻ മാനസികമായി വല്ലാതെ ബുദ്ധിമുട്ടി. തന്നെ വെട്ടിലാക്കുന്നതിന് വലിയൊരു വലയാണ് റോബിൻ വിരിച്ചത്. അത്ര വലിയ തട്ടിപ്പാണ് റോബിൻ നടത്തിയത് എന്നും അദ്ദേഹം പറയുന്നു.

ALSO READ:കരുതിക്കോളൂ… നമ്മളും സേഫ് അല്ല! ഷക്കീലയ്ക്ക് കഴുത്തിന് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നത് എന്തിനെന്നറിയുമോ?

അതിനിടെ റോബിൻ രാധാകൃഷ്ണന്റെ പ്രസംഗമായി ഇൻഫ്ലുവൻ ആയിട്ടുള്ള വേദ് ലക്ഷ്മിയും രംഗത്തെത്തിയിട്ടുണ്ട്. റോബിൻ വാർത്ത സമ്മേളനത്തിൽ ഉന്ന ആരോപണങ്ങൾ തെറ്റാണെന്നും അതിനുള്ള ഡിജിറ്റൽ തെളിവുകൾ തന്റെ കയ്യിലുണ്ടെന്ന് ആണ് വേദ ലക്ഷ്മി പറയുന്നത്. റോബിൻ എവിടെ വെച്ച് അവസാനിപ്പിച്ചു അവിടെ വച്ച് കിട്ടാൻ തുടങ്ങുകയാണ് റോബിന്റെ ഓരോ കള്ളങ്ങളും തെളിവുസഹിതം പുറത്തുകൊണ്ടുവരുമെന്നും വേദലക്ഷ്മി അവകാശപ്പെടുന്നു. തനിക്ക് ബിഗ് ബോസിൽ വരുന്നതിനു മുന്നേ തന്നെ റോബിനുമായി പരിചയമുണ്ട്. ആ തെളിവുകളും പുറത്തുവിട്ടു. മാസങ്ങൾക്ക് മുൻപ് തന്നെ താനീ വിഷയത്തിൽ നിയമപരമായി മുന്നോട്ടു പോയതാണെന്ന് വീഡിയോയോടൊപ്പം വ്യക്തമാക്കി.

സ്വന്തം മുഖം ‍സംരക്ഷിക്കാൻ വേണ്ടിയാണ് റോബിൻ പ്രസ് മീറ്റ് നടത്തിയത്. കള്ളങ്ങൾ ഓരോന്നായി പൊളിക്കുമെന്നും പക്ഷേ എന്തൊക്കെ കള്ളം പറഞ്ഞാലും ഡിജിറ്റൽ തെളിവുകൾ എവിടെയും പോകില്ല. സത്യം പുറത്തുവരണമെന്നുള്ളതുകൊണ്ടാണ് താൻ ഇതുമായി മുന്നോട്ട് പോകുന്നത്.സത്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുമ്പോൾ, അതിനെ അപകീർത്തിപ്പെടുത്താനും കൃത്രിമം കാണിക്കാനും ശ്രദ്ധതിരിക്കാനും നിശ്ശബ്ദമാക്കാനും എപ്പോഴും ആളുകൾ ശ്രമിക്കുമെന്നും വേദ് ലക്ഷ്മി പറഞ്ഞു.

ENGLISH SUMMARY

Kerala Fashion League founder Abil Dev has made serious allegations against BJP leader and social media influencer Dr. Robin Radhakrishnan. Abil Dev says that Robin Radhakrishnan is trying to honey trap him. He is not a media person, but his fans are the ones who are leading us into this pit.

Follow Us
ഓണത്തിന് അത്തം മുതല്‍ തിരുവോണം വരെ പൂക്കളമൊരുക്കേണ്ടത് എങ്ങനെ?
കർക്കിടകവാവ് ദിനത്തിൽ ഈ കാര്യങ്ങൾ ഒരിക്കലും ചെയ്യരുത്!
റെഡ്മി നോട്ട് 17 5G വിൽപ്പനയ്ക്ക്; വില, ഡിസ്കൗണ്ട്...
പ്രോട്ടീൻ ഷേക്ക് എപ്പോൾ കുടിക്കണം? ശരിയായ സമയം ഇതാണ്!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു