Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ

Drishyam 3 Movie Review in Malayalam:മോഹൻലാൽ എന്ന മഹാനടന്റെ ഒരു വലിയ ട്രാൻസ്ഫർമേഷനും ദൃശ്യം ഒന്നിൽ നിന്നും മൂന്നിൽ എത്തുമ്പോൾ കാണാം. കഴിഞ്ഞ രണ്ടുതവണത്തെ പോലെയും ആകാംക്ഷകൾക്കും ട്വിസ്റ്റുകൾക്കും യാതൊരു കുറവുകളും മൂന്നിലും വരുത്തിയിട്ടില്ല എന്നാണ് ആദ്യപകുതിയിൽ എത്തുമ്പോൾ തന്നെയുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ......

Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ

Drishyam 3 Review

Updated On: 

21 May 2026 | 12:07 PM

കഴിഞ്ഞ കുറെ കാലങ്ങളായി മലയാളി മനസ്സിൽ ഇടം നേടിയ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ തുടരുകയാണ്. നിയമത്തിന്റെ കണ്ണു വെട്ടിക്കുമ്പോഴും മനസ്സാക്ഷിക്കു മുന്നിൽ നീറുന്ന ജോർജുകുട്ടിയേയും കുടുംബത്തേയുമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗത്ത് എത്തുമ്പോൾ കാണാൻ സാധിക്കുന്നത്. യഥാർത്ഥത്തിൽ ഈ വർഷക്കാലം കൊണ്ട് തന്നെ മാനസികമായി കടുത്ത ശിക്ഷ തന്നെയാണ് ജോർജുകുട്ടിയും കുടുംബവും നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇത് കേവലം ഒരു തെറ്റിന് മറച്ചുപിടിക്കുക മാത്രമല്ല അതിന് പിന്നാലെയുള്ള ഒരു അതിജീവനം കൂടിയാണ്. മലയാള സിനിമയിലെ അത്യപൂർവ്വമായാണ് ഒരു കുടുംബത്തിലെ കഥാപാത്രങ്ങളുടെ വളർച്ചയ്ക്കൊപ്പം സിനിമയുടെ ഓരോ ഭാഗങ്ങളും എത്തുന്നത്. അതിന് ഏറ്റവും ഇണങ്ങിച്ചേരുന്നത് രണ്ടാമത്തെ മകളുടെ കഥാപാത്രം അവതരിപ്പിച്ച എസ്തർ അനില്‍ തന്നെയാണ്.

കഥാപാത്രങ്ങളുടെ ട്രാൻസ്ഫർമേഷൻ

കൊച്ചുകുട്ടിയായി ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിൽ സ്ക്രീനിൽ തിളങ്ങിയ എസ്തർ തന്നെയാണ് മൂന്നാം ഭാഗം എത്തുമ്പോൾ ആ കുടുംബത്തിന്റെ വളർച്ചയെയും മനുഷ്യന്റെ ശാരീരികമായ മാറ്റങ്ങളെയും ഏറ്റവും കൂടുതൽ പ്രകടമാക്കുന്നത്. സിനിമ ആദ്യ രണ്ട് ഭാഗത്തെ പോലെ തന്നെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ചു എന്നാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന വിവരം. മാത്രമല്ല മോഹൻലാൽ എന്ന മഹാനടന്റെ ഒരു വലിയ ട്രാൻസ്ഫർമേഷനും ദൃശ്യം ഒന്നിൽ നിന്നും മൂന്നിൽ എത്തുമ്പോൾ കാണാം.

കഴിഞ്ഞ രണ്ടുതവണത്തെ പോലെയും ആകാംക്ഷകൾക്കും ട്വിസ്റ്റുകൾക്കും യാതൊരു കുറവുകളും മൂന്നിലും വരുത്തിയിട്ടില്ല. ആദ്യപകുതിയിൽ എത്തുമ്പോൾ തന്നെയുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ സിനിമ വമ്പൻ ഹിറ്റാകും എന്ന തരത്തിലുള്ളതാണ്.കഥാപാത്രങ്ങളുടെ വികാരങ്ങൾക്കൊപ്പം സസ്പെൻസും ടെൻഷനും ഒത്തുചേർന്ന് പ്രേക്ഷകർക്ക് ഒരു ഒന്നൊന്നര തിയേറ്റർ എക്സ്പീരിയൻസ് തന്നെ സമ്മാനിക്കുന്ന ജിത്തു ജോസഫ് മാജിക് വീണ്ടും ആവർത്തിക്കുകയാണെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.

ALSO READ:ജോർജുകുട്ടിയും കുടുംബവും എത്താൻ ഇനി മിനിറ്റുകൾ മാത്രം! ദൃശ്യം മൂന്ന് ഇതുവരെ നേടിയത്

ആധുനിക അന്വേഷണ രീതികൾ

മാത്രമല്ല കഴിഞ്ഞ രണ്ടുഭാഗത്തേതിൽ നിന്നും വ്യത്യസ്തമായ പോലീസ് കഥാപാത്രങ്ങളും മാധ്യമ കഥാപാത്രങ്ങളും ഇത്തവണ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടുതൽ ഡിജിറ്റൽ തെളിവുകളും ആധുനിക അന്വേഷണ രീതികൾ ഉൾക്കൊള്ളിച്ചു കൊണ്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. മാത്രമല്ല വീണാ നന്ദകുമാർ അവതരിപ്പിക്കുന്ന പുതിയ കഥാപാത്രത്തിന്റെ വരവ് ജോർജുകുട്ടിയുടെ കോട്ടകളിൽ വിള്ളൽ വീഴ്ത്തുന്നതും സിനിമയുടെ ആകാംക്ഷ വർദ്ധിപ്പിക്കുന്നു.

മാത്രമല്ല റാണിയുടെയും അഞ്ജുവിന്റെയും അനുവിന്റെയും മുഖത്ത് കഴിഞ്ഞതവണത്തേതിനേക്കാൾ ഭയം നിഴലിക്കുന്നുണ്ട്. അതുപോലെ തന്നെ ചെയ്തുപോയ കാര്യങ്ങളെക്കുറിച്ച് അവരിൽ ഒരു സംശയവും കുറ്റബോധവും വന്നു പോകുന്നതും പ്രേക്ഷകരിലും ആശങ്ക ഉളവാക്കി. മൂന്നാം ഭാ​ഗത്തിലും ജോർജുകുട്ടിയുടെ മാന്ത്രിക ബുദ്ധിയും ലാലേട്ടന്റെ അഴിഞ്ഞാട്ടത്തിനും യാതൊരു കുറവും ഉണ്ടായിരുന്നില്ല. ക്യാമറ റോൾ ചെയ്യുന്നതിന് തൊട്ടുമുമ്പ് ഞാൻ മോഹൻലാൽ ആണ് ആക്ഷൻ എന്ന് പറഞ്ഞാൽ താൻ അപ്രത്യക്ഷനാകുന്നു എന്ന ലാലേട്ടൻ മുന്നൊരിക്കൽ പറഞ്ഞ വാക്കുകളെ അന്വർത്ഥമാകുന്ന പ്രകടനമാണ് ചിത്രത്തിലേത്.

ENGLISH SUMMARY’

Drishyam 3 Movie Review in malayalam.The story of George Kutty and his family, which has captured the hearts of Malayalis for some time now, continues. When we reach the third part of the scene, we see George Kutty and his family struggling with their conscience even as they are blinded by the law.

Loading...
Unable to load recommendations.
Follow Us
Related Stories
Big Boss Malayalam Season 8 : അഗ്നിപരീക്ഷ അവസാന ഘട്ടത്തിൽ, യഥാർത്ഥ അങ്കം തുടങ്ങാൻ ഇനി നാല് ദിവസം
Bethlehem Kudumba Unit : വർക്കാവുമോ എന്ന് സംശയം, റീ ഷൂട്ട് ചെയ്യാൻ തീരുമാനിച്ചതാണ്, ബത്ലഹേം കുടുംബയൂണിറ്റിലെ പ്രപോസൽ സീനിനെ കുറിച്ച് ​ഗിരീഷ് എ.ഡി
Malayalam OTT Releases September: വമ്പൻ പടങ്ങൾ, സെപ്റ്റംബറിൽ ഒടിടിയിൽ എത്തുന്ന ചിത്രങ്ങൾ
Namitha Pramod: പക്ഷേ ഒരു കണ്ടീഷൻ! കല്യാണം കഴിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്; മനസ്സ് തുറന്ന് നമിത പ്രമോദ്
Big Boss Season 8: നിങ്ങൾക്കൊക്കെ താത്പര്യമുള്ള ആ വിഷയം സംസാരിക്കും! ബിഗ് ബോസിൽ പോകാൻ താല്പര്യം ഉണ്ടെന്ന് രാഹുൽ ഈശ്വർ
‘കഴിഞ്ഞ ആറുമാസമായി അഭിനയിക്കുന്നത് അവളുടെ കൂടെ’; മമിതയുമൊത്തുള്ള കെമിസ്ട്രിയെക്കുറിച്ച് സംഗീത് പ്രതാപ്
ഒരു ഗ്രാം സ്വര്‍ണത്തിന് 67,000 രൂപ; വില കേട്ട് ഞെട്ടരുത്‌
ഒറ്റ ചാർജിൽ 145 KM - ടിവിഎസ് ഐ ക്യൂബ് മില്ല്യൺ ആർ
ജന്മാഷ്ടമിക്ക് വീട്ടിൽ എളുപ്പത്തിൽ വരയ്ക്കാവുന്ന രംഗോലി ഡിസൈനുകൾ
തളരരുത് രാമൻ കുട്ടീ തളരരുത്! റബർ വില ഇടിഞ്ഞു
മഹാ പ്രളയത്തിലും തകരാത്ത വീടിൻ്റെ രഹസ്യം
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്