Bhagyalakshmi: ‘അത്രയ്ക്ക് അലറി നിലവിളിച്ചു കരയാന്‍ ശോഭനയ്ക്കു കഴിയില്ല; പ്രമോഷന് വരില്ലെന്ന് പറഞ്ഞു’; ഭാ​ഗ്യലക്ഷ്മി

Bhagyalakshmi Reveals She Dubbed for Thudarum: ക്ലൈമാക്സിൽ തന്റെ ശബ്ദം ഉപയോ​ഗിച്ചിട്ടുണ്ട്. കാരണം അലറി വിളിച്ച് ഡബ്ബ് ചെയ്യാൻ ശോഭനയ്ക്ക് പറ്റില്ലെന്ന് തനിക്ക് അറിയാം. കാരണം ആ എക്സ്പീരിയൻസ് ശോഭനയ്ക്കില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Bhagyalakshmi: അത്രയ്ക്ക് അലറി നിലവിളിച്ചു കരയാന്‍ ശോഭനയ്ക്കു കഴിയില്ല;  പ്രമോഷന് വരില്ലെന്ന് പറഞ്ഞു; ഭാ​ഗ്യലക്ഷ്മി

Shobhana, Bhagyalakshmi

Updated On: 

23 Oct 2025 | 11:16 AM

ഈ വർഷം റിലീസ് ചെയ്ത മലയാള സിനിമകളിൽ വൻ വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുക്കെട്ടിൽ ഒരുങ്ങിയ തുടരും. ചിത്രത്തിൽ നായികയായി എത്തിയത് ശോഭനയായിരുന്നു. നീണ്ട കാലത്തിനു ശേഷം മോ​ഹൻലാലും ശോഭനയും ഒരുമിച്ച് അഭിനയിച്ച ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കെതിരെ ഡബ്ബിങ് ആർട്ടിസ്റ്റും നടിയുമായ ഭാ​ഗ്യലക്ഷ്മി നടത്തിയ പരാമർശം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ചിത്രത്തിൽ ശോഭനയ്ക്ക് വേണ്ടി താൻ ആയിരുന്നു ഡബ്ബ് ചെയ്തിരുന്നതെന്നും എന്നാൽ അത് പിന്നീട് തന്നെ അറിയിക്കുക പോലും ചെയ്യാതെ നീക്കിയെന്നുമാണ് ഭാ​ഗ്യലക്ഷ്മി പറയുന്നത്. പിന്നീട് നടി ശോഭന തന്നെ ഡബ്ബ് ചെയ്തതെന്നും ക്ലൈമാക്‌സില്‍ തന്റെ ശബ്ദം ഉപയോഗിച്ചിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. സൈന സൗത്ത് പ്ലസ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ. ശോഭനയ്ക്ക് വേണ്ടി മിക്ക സിനിമകളിലും താനാണ് ഡബ്ബ് ചെയ്തിട്ടുള്ളത്. തന്റെ ശബ്ദമാണ് ഏറ്റവും ചേരുന്നതെന്നും ആളുകൾ പറയാറുണ്ട്. തുടരും എന്ന ചിത്രത്തിനും താനാണ് ഡബ്ബ് ചെയ്തത്. ഇത് ആദ്യമായാണ് താൻ പുറത്ത് പറയുന്നതെന്നും പറയണമെന്ന് താൻ ഒരുപാട് ആ​ഗ്രഹിച്ചതാണെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

Also Read:‘ടിക്കറ്റ് ടു ഫിനാലെ’യില്‍ ആവേശ പോര്; പോയിന്‍റ് നിലയിൽ ഒന്നാമത് ഈ മത്സരാർത്ഥി; ആരാകും ടോപ്പ് 5 ലേക്ക് !

തന്നെ ഡബ്ബിങിന് വിളിച്ചപ്പോൾ തന്നെ ശോഭന നന്നായി തമിഴ് പറയുമല്ലോ, അവരെ കൊണ്ട് തന്നെ ഡബ്ബ് ചെയ്യിപ്പിച്ചൂടെയെന്ന് താൻ ചോദിച്ചിരുന്നു. എന്നാൽ എല്ലാവരും അത് താൻ തന്നെ ചെയ്താൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അങ്ങനെ മുഴുവൻ സിനിമയും താൻ ഡബ്ബ് ചെയ്തു. ക്ലൈമാക്സ് സീനിൽ അലറി നിലവിളിച്ച് ഭയങ്കര എഫേർട്ട് ഇട്ടാണ് ചെയ്തത്. മുഴുവൻ പണവും തരികയും ചെയ്തു. പക്ഷേ ഒരിക്കൽ താൻ രഞ്ജിത്തിനെ വിളിച്ചപ്പോൾ തന്റെ ശബ്ദം മാറ്റി ശോഭന തന്നെ മാറ്റി ഡബ്ബ് ചെയ്തുവെന്ന് പറഞ്ഞു. ഇത് കേട്ട് തന്നെ ഇക്കാര്യം വിളിച്ച് പറയാനുള്ള മര്യാദയില്ലേയെന്ന് ചോദിച്ചുവെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.

ഡബ്ബ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പ്രമോഷന് വരില്ലെന്ന് ശോഭന പറഞ്ഞുവെന്നും അതുകൊണ്ട് ശോഭനയെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചുവെന്നും അവർ പറഞ്ഞു. അഭിനയിച്ച വ്യക്തിക്ക് വോയ്സ് കൊടുക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്നും താൻ അത് നിഷേധിക്കുന്നില്ല. പക്ഷെ തന്നെ വിളിച്ച് ശോഭനയ്ക്ക് എങ്കിലും ഒരു വാക്ക് പറയാമായിരുന്നുവെന്നും സംവിധായകനും നിർമാതാവും പറഞ്ഞില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. പ്രമോഷൻ ഇന്റർവ്യൂവിൽ തരുൺ പറഞ്ഞത് നുണയാണെന്നും അത് കൂടി കേട്ടപ്പോൾ ഇത് പറയണമെന്ന് തോന്നിയെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. ക്ലൈമാക്സിൽ തന്റെ ശബ്ദം ഉപയോ​ഗിച്ചിട്ടുണ്ട്. കാരണം അലറി വിളിച്ച് ഡബ്ബ് ചെയ്യാൻ ശോഭനയ്ക്ക് പറ്റില്ലെന്ന് തനിക്ക് അറിയാം. കാരണം ആ എക്സ്പീരിയൻസ് ശോഭനയ്ക്കില്ലെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്