Dulquer salmaan new movie: അടുത്ത വർഷത്തെ എല്ലാ ദേശീയ പുരസ്കാരങ്ങളും നേടാൻ പോകുന്ന ദുൽഖർ ചിത്രം ഇതാകും – ജി.വി.പ്രകാശ് കുമാർ
G. V. Prakash Kumar about Dulquer Salmaan's Next Film: 'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 46’. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പേ തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

G V Prakash Kumar , Dulquer Salmaan
ചെന്നൈ: നടൻ ദുൽഖർ സൽമാൻ നായകനാകുന്ന ഒരു ചിത്രം അടുത്ത വർഷത്തെ മുഴുവൻ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും നേടും എന്ന് പ്രമുഖ സംഗീത സംവിധായകൻ ജി.വി. പ്രകാശ് കുമാർ അവകാശപ്പെട്ടു. ദുൽഖറിനൊപ്പമുള്ള ‘ആകാശം ലോ ഒക താര’ എന്ന തെലുങ്ക് ചിത്രത്തെക്കുറിച്ചാണ് അദ്ദേഹം ഈ പ്രവചനം നടത്തിയത്. ദുൽഖറിനൊപ്പം ‘ആകാശം ലോ ഒക താര’ എന്ന സിനിമ ചെയ്യുന്നുണ്ട്. അടുത്ത വർഷത്തെ എല്ലാ ദേശീയ പുരസ്കാരങ്ങളും നേടാൻ പോകുന്ന സിനിമയാകും അത്, ജി.വി. പ്രകാശ് കുമാർ പറഞ്ഞു. പവൻ സദിനേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിലവിൽ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
സുജിത് സാരംഗ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റായിരിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. ഈ ചിത്രം തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
ദുൽഖറിനൊപ്പമുള്ള മറ്റൊരു ചിത്രത്തെക്കുറിച്ചും ജി.വി. പ്രകാശ് കുമാർ സംസാരിച്ചു.
വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘സൂര്യ 46’ ഒരു മികച്ച ഫാമിലി എന്റർടെയ്നർ ആണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. “ആ സിനിമ നന്നായി തന്നെ വന്നിട്ടുണ്ട്. അല്ലു അർജുന്റെ സൂപ്പർ ഹിറ്റ് ചിത്രം ‘അല വൈകുണ്ഠപുരമുലൂ’ പോലെയുള്ള ഒരു സിനിമയായിരിക്കും അത്,” ജി.വി. പ്രകാശ് കുമാർ പറഞ്ഞു.
‘ലക്കി ഭാസ്കർ’ എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സൂര്യ 46’. ഷൂട്ടിങ് തുടങ്ങുന്നതിനു മുമ്പേ തന്നെ ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മമിത ബൈജു, രാധിക ശരത്കുമാർ, രവീണ ടണ്ടൻ തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലുണ്ട്.