Fahadh Faasil: ‘ഒരു വർഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ട്; 2 വര്‍ഷത്തിനുള്ളില്‍ എന്നെ കിട്ടാന്‍ ഇ-മെയില്‍ മാത്രം’: ഫഹദ് ഫാസില്‍

Fahadh Faasil About Smartphone Use: രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആകുമെന്നും ഫഹദ് പറയുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.

Fahadh Faasil: ഒരു വർഷമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചിട്ട്; 2 വര്‍ഷത്തിനുള്ളില്‍ എന്നെ കിട്ടാന്‍ ഇ-മെയില്‍ മാത്രം: ഫഹദ് ഫാസില്‍

Fahadh Faasil

Published: 

24 Jul 2025 | 11:51 AM

ഏറെ ആരാധകരുള്ള പ്രിയ താരമാണ് നടൻ ഫഹദ് ഫാസിൽ. കഴിഞ്ഞ ദിവസം താരത്തിന്റെ കയ്യിലുള്ള ഫോൺ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നസ്‌ലെൻ നായകനാവുന്ന പുതിയ ചിത്രം ‘മോളിവുഡ് ടൈംസ്’ന്റെ പൂജ ചടങ്ങിനെത്തിയപ്പോഴാണ് ഫഹദ് ഫാസിലിന്റെ കീപാഡ് ഫോണ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

എന്നാൽ കഴിഞ്ഞ ഒരു വർഷമായി താൻ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ലെന്നാണ് താരം പറയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ തന്നെ ബന്ധപ്പെടാനുള്ള ഏകമാര്‍ഗ്ഗം ഇ-മെയില്‍ ആകുമെന്നും ഫഹദ് പറയുന്നു. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് തന്റെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്.

കഴിഞ്ഞ ഒരു വർഷമായി താൻ സ്മാർട്ട് ഫോൺ ഉപയോ​ഗിക്കുന്നില്ലെന്നാണ് താരം പറയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇ-മെയിലില്‍ മാത്രം തന്നെ ബന്ധപ്പെടാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തണമെന്നും താരം പറയുന്നു. അതാണ് തന്റെ ലക്ഷ്യമെന്നും താരം പറയുന്നു. തനിക്ക് വാസ്ആപ്പ് ഇല്ല. സ്മാര്‍ട്ട് ഫോണ്‍ കൊണ്ട് ഉപയോഗമില്ലെന്നല്ല താൻ പറയുന്നത് എന്തെങ്കിലും കാണണമെന്നൊക്കെ തോന്നുമ്പോള്‍ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോ​ഗിക്കാറുണ്ട്. ര്‍ട്ട് ഫോണില്ലാതെ എങ്ങനെ കൂടുതല്‍ അച്ചടക്കവും സമയനിഷ്ഠയും ഉണ്ടാക്കാം എന്നാണ് നോക്കുന്നതെന്നാണ് ഫഹദ് ഫാസില്‍ പറയുന്നത്.

Also Read:ബിഗ് ബോസിനായി സൽമാൻ ഖാൻ വാങ്ങുന്നത് കോടികൾ! മോഹൻലാലോ?

എന്നാൽ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്ന കാലമുണ്ട് . ഫെയ്‌സ്ബുക്കിലുണ്ടായിരുന്നു. പക്ഷേ തനിക്ക് അത് ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് അറിയില്ലായിരുന്നുവെന്നും ഫഹദ് പറയുന്നുണ്ട്. കമന്റിന് മറുപടി നല്‍കാനൊന്നും അറിയില്ലായിരുന്നു. തന്റെ വീടിന്റെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ സൂക്ഷിക്കാറുണ്ട്. വ്യക്തി ജീവിതത്തിലെ ചിത്രങ്ങളൊന്നും പുറത്ത് പോകാതെ നോക്കാറുണ്ടെന്നും ഫഹദ് ഫാസില്‍ പറയുന്നുണ്ട്. താൻ മോശം ചിത്രം സിനിമകൾ ചെയ്തെങ്കിൽ മാത്രമാണ് ജെന്‍സിയ്ക്ക് അന്യനാകുന്നതെന്നും അല്ലാതെ സോഷ്യല്‍ മീഡിയയില്‍ നിന്നും അകലം പാലിക്കുമ്പോള്‍ അല്ലെന്നും താരം തുറന്നു പറയുന്നു.

Related Stories
2026 Oscar Nomination: ഓസ്കാറിൽ ഇത്തവണയും ഇന്ത്യയ്ക്ക് നിരാശ; നോമിനേഷനിൽ തിളങ്ങി ‘സിന്നേഴ്സും’ ‘മാർട്ടി സുപ്രീമും’
Kalabhavan Mani Hits: 14 വർഷങ്ങൾക്കിപ്പുറവും കൈകൊട്ടിക്കളിപ്പാട്ടായി കലാഭവൻമണി ഹിറ്റ്സ്, ആ വരികളുടെ ശിൽപി ഇവിടെയുണ്ട്
Jana Nayagan: വിജയ് ആരാധകർക്ക് ഇനിയും കാത്തിരിക്കേണ്ടി വരും; ‘ജനനായകൻ’ റിലീസ് വൈകും
Adoor Gopalakrishnan- Mammootty Film: പ്രതിഭയും പ്രതിഭാസവും വീണ്ടും ഒന്നിക്കുന്നു; അടൂര്‍– മമ്മൂട്ടി ചിത്രം ഉടന്‍
Prithviraj Sukumaran: ‘പ്രണയകാലത്ത് സുപ്രിയ ഗിഫ്റ്റ് തന്നത് ക്രിക്കറ്റ് ബാറ്റാണ്, അത് ഇപ്പോഴും വീട്ടിൽ ഉണ്ട്’; വെളിപ്പെടുത്തി പൃഥ്വിരാജ്
Bhavana: ‘ശല്യപ്പെടുത്തുന്നത് ഇനിയും തുടരും’; വിവാഹ വാര്‍ഷികത്തില്‍ നവീനെ ചേര്‍ത്തുപിടിച്ച് ഭാവന
മുട്ട ഇനി പെർഫക്ടായി പുഴുങ്ങിയെടുക്കാം
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം