AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Big Boss: ബിഗ് ബോസിനായി സൽമാൻ ഖാൻ വാങ്ങുന്നത് കോടികൾ! മോഹൻലാലോ?

Salman Khan Bigg Boss 19 Remuneration: ഇപ്പോഴിതാ ബിഗ് ബോസ് ഹിന്ദി ഷോയ്ക്കായി സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

Big Boss:  ബിഗ് ബോസിനായി സൽമാൻ ഖാൻ വാങ്ങുന്നത് കോടികൾ! മോഹൻലാലോ?
salman khan, mohanlalImage Credit source: facebook\Mohanlal, salman khan
sarika-kp
Sarika KP | Updated On: 02 Aug 2025 22:43 PM

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. 2006 ൽ ഹിന്ദിയിലാണ് ഇത് ആദ്യമായി ആരംഭിച്ചത്. പിന്നീട് കന്നഡ, തമിഴ്, തെലുങ്ക്, മറാഠി, മലയാളം എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിലും ബി​ഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തി. ഓരോ ഭാഷകളിലും അതാതു ഇൻഡസ്ട്രിയിലെ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്.

മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ സൽമാൻ ഖാനും തമിഴിൽ വിജയ് സേതുപതിയും കന്നഡയിൽ കിച്ച സുദീപും തെലുങ്കിൽ നാഗാർജുനയുമാണ് അവതാരകരായി എത്തുന്നത്. ബിഗ് ബോസിനായി തങ്ങളുടെ പ്രിയ താരങ്ങൾ വാങ്ങുന്ന പ്രതിഫലം എത്രയാണെന്നറിയാൻ പലപ്പോഴും ആളുകൾ കൗതുകം പ്രകടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് ഹിന്ദി ഷോയ്ക്കായി സൽമാൻ ഖാൻ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

Also Read:സുചിത്രയും ആദിത്യനും തമ്മില്‍ വഴിവിട്ട ബന്ധം? കാശ് കൊണ്ടുപോയെന്ന് ഭാര്യ

ഓഗസ്റ്റ് 30 ന് ആരംഭിക്കുന്ന ബിഗ് ബോസ് 19-ാം സിസണായി ഏകദേശം 120-150 കോടി രൂപ സൽമാൻ പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. 15 ആഴ്ചകളാണ് സൽമാൻ അവതാരകനായി എത്തുന്നത്. ഓരോ വീക്കിലി എപ്പിസോഡിനും ഏകദേശം 8 മുതൽ 10 കോടി രൂപ വരെ പ്രതിഫലം കൈപ്പറ്റുമെന്നാണ് വിവരം.

അതേസമയം മലയാളം സീസണിന്റെ അവതാരകനായ മോഹൻലാൽ വാങ്ങുന്ന പ്രതിഫലത്തിന്റെ കണക്കുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ ആദ്യ സീസണിൽ 12 കോടി രൂപയാണ് താരത്തിന് ലഭിച്ചത്. തുടർന്നു വന്ന സീസണിൽ പ്രതിഫലം 18 കോടിയായി ഉയർത്തിയെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വരാൻ പോകുന്ന സീസണിന്റെ പ്രതിഫലം കഴിഞ്ഞ സീസണിന് സമാനമായിരിക്കാം എന്നാണ് റിപ്പോർട്ട്.