Bigg Boss Malayalam Season 7: ‘കെട്ടുപൊട്ടിയ പട്ടം, മോഷണഗെയിം’; നെവിനും സാബുമാനും തമ്മിൽ സമാധാനത്തോടെയുള്ള ഒരു വഴക്ക്
Nevin And Sabuman Fight: സാബുമാനും നെവിനും തമ്മിൽ സമാധാനത്തോടെ ഒരു വാക്കുതർക്കം. ഇതിൻ്റെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്.
ബിഗ് ബോസ് ഹൗസിൽ നെവിനും ഷാനവാസും തമ്മിൽ വാക്കുതർക്കം. ഒച്ച കാര്യമായി ഉയർത്താതെ വളരെ സമാധാനത്തോടെയാണ് ഇരുവരും തമ്മിലുള്ള വഴക്ക്. ഇരുവരുടെയും വാക്കുതർക്കത്തിൽ അനുമോളും ഇടപെടുന്നുണ്ട്. ഇതിൻ്റെ പ്രൊമോ വിഡിയോ ഏഷ്യാനെറ്റ് യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
‘നൂലുപൊട്ടിയ പട്ടം’ എന്നാണ് നെവിൻ സാബുമാനെ വിളിക്കുന്നത്. ‘നീ ഇപ്പോൾ അനുമോളുടെ പട്ടമാണ്’ എന്ന് നെവിൻ പറയുമ്പോൾ ‘ഇവനെക്കൊണ്ട് അതേ പറയാൻ പറ്റൂ’ എന്ന് സാബുമാൻ പറയുന്നു. ‘ഇത്രയും പരദൂഷണം പറയുന്ന, നിലപാടില്ലാത്ത, പറ്റിച്ചും മോഷ്ടിച്ചും. എന്നിട്ട് ഇതെല്ലാം ഗെയിമാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം’ എന്നും സാബുമാൻ ചോദിക്കുന്നുണ്ട്. ‘അനുമോൾ ഡാൻസ് കളിക്കുമ്പോൾ കിലികിലി ആടുന്ന വെറുമൊരു ചിലങ്ക’ എന്നാണ് നെവിൻ ഇതിന് മറുപടി പറയുന്നത്.




ഇതോടെ അനുമോൾ വഴക്കിൽ ഇടപെടുന്നു. ‘മറ്റുള്ളവരിൽ തൂങ്ങാതെ നീ ഒറ്റയ്ക്ക് നിന്ന് കളിയ്ക്ക്’ എന്ന് അനുമോൾ നെവിനോട് പറയുന്നു. ‘നീ കൊണ്ടുപോയി കേസ് കൊടുക്ക്’ എന്ന് നെവിൻ പറയുമ്പോൾ ‘കേസ് കൊടുക്കേണ്ട ആവശ്യമൊന്നുമില്ല, രണ്ട് തരും, അത്ര തന്നെ’ എന്ന് അനുമോൾ തിരിച്ചടിയ്ക്കുന്നു. ‘പുതിയ കളിപ്പാവയെ കിട്ടി, സാബുമാൻ’ എന്ന് നെവിൻ തുടർന്ന് ആരോപിക്കുന്നു. ‘നിന്നെക്കാൾ നല്ല കണ്ടസ്റ്റൻ്റാണ് സാബുമാൻ’ എന്നാണ് അനുമോൾ ഇതിന് മറുപടിയായി പറയുന്നത്. ഇതോടെ നെവിൻ വീണ്ടും കുലസ്ത്രീ വിളി എടുത്തിടുന്നു. ‘ഞാൻ കുലസ്ത്രീ കളിക്കാൻ വേണ്ടിയല്ല വന്നത്’ എന്നാണ് നെവിൻ പറയുന്നത്. ഇന്നത്തെ എപ്പിസോഡിൽ ഈ വഴക്ക് കാണാൻ കഴിയും.
മുൻപും നെവിൻ്റെ ഗെയിമിനെ സാബുമാൻ വിമർശിച്ചിരുന്നു. ക്യാപ്റ്റൻസി ടാസ്കിലെ പ്രകടനങ്ങളടക്കം സാബുമാന് അതൃപ്തിയുണ്ടാക്കി. സാവധാനം തുടങ്ങിയ സാബുമാൻ ഇപ്പോൾ മികച്ച മത്സരാർത്ഥിയാണ്.
വിഡിയോ കാണാം