Happy Birthday Mammootty: ഇത്തവണയും പതിവ് തെറ്റിച്ചില്ല! മമ്മൂട്ടിയുടെ വീട്ടിലെത്തി ആരാധകർ; ഫോണിലൂടെ നന്ദി അറിയിച്ച് നടൻ
Happy Birthday Mammootty: തങ്ങളുടെ പ്രിയ നടൻ അവിടെയില്ലെന്ന് അറിഞ്ഞിട്ടും നിരവധി ആരാധകരാണ് വീടിനു മുന്നിൽ എത്തിയത്. എന്നാൽ തന്റെ ആരാധകർക്ക് പതിവ് തെറ്റിക്കാതെ നന്ദിയറിയിച്ച് മമ്മൂക്കയും എത്തി.

Mammootty
കൊച്ചി: 74-ാം പിറന്നാളിന്റെ നിറവിൽ മമ്മൂട്ടി. തങ്ങളുടെ പ്രിയ നടന് പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖരടക്കം നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസ അറിയിക്കാൻ എറണാകുളത്തെ വീടിന് മുന്നിൽ എത്തിയ ആരാധകരുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
തങ്ങളുടെ പ്രിയ നടൻ അവിടെയില്ലെന്ന് അറിഞ്ഞിട്ടും നിരവധി ആരാധകരാണ് വീടിനു മുന്നിൽ എത്തിയത്. എന്നാൽ തന്റെ ആരാധകർക്ക് പതിവ് തെറ്റിക്കാതെ നന്ദിയറിയിച്ച് മമ്മൂക്കയും എത്തി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്.
Mammookka expressed his gratitude to his fans for their birthday greetings, while the fans commemorated his birthday in front of his residence in Kochi. ❤️@mammukka #Mammootty #HappyBirthdayMammukka pic.twitter.com/cBreEhHONH
— Southwood (@Southwoodoffl) September 6, 2025
അതേസമയം താരങ്ങളടക്കം നിരവധി പ്രമുഖരാണ് മമ്മൂട്ടിയുടെ പിറന്നാൾദിനത്തിൽ ആശംസകളുമായി എത്തുന്നത്. നടൻ രമേഷ് പിഷാരടി, മന്ത്രി ശിവൻകുട്ടി, ഡോ. ജോൺ ബ്രിട്ടാസ് എംപി എന്നിവരും രംഗത്ത് എത്തി. കലാമൂല്യമുള്ള സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ഒരു സിനിമ പോലെയാണ് മമ്മൂട്ടിയെന്നും എവിടെ പോയാലും വീണ്ടും കാണാൻ തോന്നുമെന്നാണ് പറഞ്ഞു. കഴിഞ്ഞ ആറ് മാസത്തോളമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിൽ വിശ്രമജീവിതത്തിലാണ് താരം. അതുകൊണ്ട് തന്നെ ഇന്ന് പിറന്നാൾ ദിനത്തിൽ താരം ആരാധകരെ അഭിസംബോധന ചെയ്യുമെന്നാണ് സൂചന.
Also Read:നടനവിസ്മയം മമ്മൂട്ടിയ്ക്ക് ജന്മദിനാശംസകൾ; മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകളുമായി പ്രമുഖർ
ജിതിന്‍ കെ ജോസ് ഒരുക്കുന്ന കളങ്കാവല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. ഇന്ന് പിറന്നാൾ ദിനത്തോട് അനുബന്ധിച്ച് ചിത്രത്തിന്റെ പുതിയ അപ്ഡേറ്റസ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.