AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohanlal – Fahadh Faasil: ‘ലാലേട്ടന് ഫഹദിനെ വലിയ ഇഷ്ടമാണ്’; വിളിക്കുമ്പോഴൊക്കെ ചോദിക്കാറുണ്ടെന്ന് ഫർഹാൻ ഫാസിൽ

Mohanlal Loves Fahadh Faasil: ഒരു നടനെന്ന നിലയിലും വ്യക്തിയെന്ന നിലയിൽ മോഹൻലാലിന് ഫഹദ് ഫാസിലിനെ ഇഷ്ടമാണെന്ന് ഫർഹാൻ ഫാസിൽ. വിളിക്കുമ്പോഴൊക്കെ അദ്ദേഹം ഫഹദിനെ അന്വേഷിക്കാറുണ്ടെന്നും ഫർഹാൻ പറഞ്ഞു.

Mohanlal – Fahadh Faasil: ‘ലാലേട്ടന് ഫഹദിനെ വലിയ ഇഷ്ടമാണ്’; വിളിക്കുമ്പോഴൊക്കെ ചോദിക്കാറുണ്ടെന്ന് ഫർഹാൻ ഫാസിൽ
മോഹൻലാൽ, ഫഹദ് ഫാസിൽImage Credit source: Mohanlal X
abdul-basith
Abdul Basith | Published: 25 May 2025 12:58 PM

മോഹൻലാലിന് ഫഹദ് ഫാസിലിനെ വലിയ ഇഷ്ടമാണെന്ന് ഫഹദിൻ്റെ അനുജനും നടനുമായ ഫർഹാൻ ഫാസിൽ. തുടരും സിനിമയുടെ സെറ്റിൽ വച്ച് തന്നെ ഫഹദ് വിളിക്കുമ്പോൾ സെറ്റിലേക്ക് വരാൻ പറയൂ എന്ന് മോഹൻലാൽ പറയുമായിരുന്നു എന്നും ഫർഹാൻ ഫാസിൽ പറഞ്ഞു. മോഹൻലാലും ഫർഹാൻ ഫാസിലും ഒരുമിച്ച തുടരും സിനിമ ബോക്സോഫീസ് റെക്കോർഡുകളൊക്കെ പഴങ്കഥയാക്കി കുതിയ്ക്കുകയാണ്.

“ലാലേട്ടന് ഫഹദിനെ വലിയ ഇഷ്ടമാണെന്ന് എനിക്കറിയാം. വാപ്പയോടുള്ള സ്നേഹം കാരണവും, ആസ് ആൻ ആക്ടർ ഫഹദിനെ വലിയ കാര്യമാണ്. തുടരും സെറ്റിൽ ഷാനു ഇടക്കെന്നെ വിളിക്കുമ്പോൾ ലാലേട്ടൻ ചോദിക്കും, “ഫഹദ് വരുന്നുണ്ടോ?”തരുൺ ഷാനുവിനെ വിളിക്കുന്നുണ്ടായിരുന്നു. ഷാനു വരാമെന്ന് പറഞ്ഞിരുന്നു. ഫഹദ് വരാമെന്ന് പറഞ്ഞ കാര്യം ലാലേട്ടനോട് പറഞ്ഞപ്പോൾ, “വരാൻ പറയൂ” എന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ഫഹദ് വന്നില്ല. ആ സമയത്ത് വേറെ ഏതോ ഷൂട്ടിലായിപ്പോയി. ലാലേട്ടൻ ഒരു ഫോട്ടോ ഇട്ടിട്ടുണ്ട്. ഷാനു ഇങ്ങനെ കെട്ടിപ്പിടിച്ച് ഉമ്മവെക്കുന്നത്. ലാലേട്ടൻ അങ്ങനെ അധികം ആരുമായിട്ടും ഫോട്ടോ ഇടാറില്ല. അപ്പോ അങ്ങനെ ഒരു ഫോട്ടോ ഇട്ടതുകൊണ്ട് ഫഹദിനോട് ഒരു എക്സ്ട്രാ സ്നേഹമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.”- ഫർഹാൻ പറഞ്ഞു.

Also Read: Trisha: ‘ആ രം​ഗങ്ങളെല്ലാം ഒരു മാജിക്കാണ്, പ്രായവ്യത്യാസം ചർച്ചയാകുമെന്ന് അറിയാമായിരുന്നു’; തൃഷ

കെആർ സുനിലിൻ്റെ തിരക്കഥയിൽ തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയാണ് തുടരും. മോഹൻലാൽ, ഫർഹാൻ ഫാസിൽ എന്നിവർക്കൊപ്പം ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു തുടങ്ങിയവരും സിനിമയിൽ അഭിനയിച്ചിരിക്കുന്നു. ഷാജി കുമാറാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. നിഷാദ് യൂസുഫ്, ഷഫീഖ് വിബി എന്നിവരാണ് എഡിറ്റർമാർ. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നു. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം രഞ്ജിത്താണ് സിനിമ നിർമ്മിച്ചത്. ഏപ്രിൽ 25ന് പുറത്തിറങ്ങിയ സിനിമ ആഗോളാടിസ്ഥാനത്തിൽ 200 കോടിയിലധികം തുക കളക്ട് ചെയ്തെന്നാണ് റിപ്പോർട്ടുകൾ.