AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Trisha: ‘ആ രം​ഗങ്ങളെല്ലാം ഒരു മാജിക്കാണ്, പ്രായവ്യത്യാസം ചർച്ചയാകുമെന്ന് അറിയാമായിരുന്നു’; തൃഷ

Trisha about romance scene in Thug Life: സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയാണ് തൃഷ. അത്തരം രം​ഗങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നെന്നും എന്നാൽ ആ സിനിമയിലെ ആ രം​ഗങ്ങളെല്ലാം ഒരു മാജിക് ആണെന്നും റിലീസ് സമയത്ത് അത് മനസിലാകുമെന്നും തൃഷ പറഞ്ഞു.

Trisha: ‘ആ രം​ഗങ്ങളെല്ലാം ഒരു മാജിക്കാണ്, പ്രായവ്യത്യാസം ചർച്ചയാകുമെന്ന് അറിയാമായിരുന്നു’; തൃഷ
Nithya Vinu
Nithya Vinu | Published: 25 May 2025 | 12:23 PM

36 വർഷങ്ങൾക്ക് ശേഷം കമൽ ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രമാണ് ത​ഗ് ലൈഫ്. ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാൽ ട്രെയിലറിന് പിന്നാലെ വിവാദങ്ങളും ഉടലെടുത്തു.

ചിത്രത്തിലെ റോമൻസ് രം​ഗങ്ങൾ സോഷ്യൽ മീഡിയ മുഴുവൻ ചർ‌ച്ചയായ വിഷയമായിരുന്നു. നായികമാരായ അഭിരാമിയോടൊപ്പമുള്ള ലിപ് കിസ് സീനും തൃഷയോടൊപ്പമുള്ള റൊമാൻസും പലരും വിമർശിച്ചു. ഇതിൽ തൃഷയും കമൽഹാസനും തമ്മിലുള്ള പ്രായ വ്യത്യാസത്തെ ചൂണ്ടിക്കാട്ടിയായിരുന്നു പലരുടെയും വിമർ‌ശനം.

ഇപ്പോഴിതാ, സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയാണ് തൃഷ. അത്തരം രം​ഗങ്ങൾ ഉണ്ടാകുമെന്ന് അറിയാമായിരുന്നെന്നും എന്നാൽ ആ സിനിമയിലെ ആ രം​ഗങ്ങളെല്ലാം ഒരു മാജിക് ആണെന്നും റിലീസ് സമയത്ത് അത് മനസിലാകുമെന്നും തൃഷ പറഞ്ഞു. ത​ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.

‘സൈൻ ചെയ്യുന്ന സമയത്ത് തന്നെ ഇത്തരം രം​ഗങ്ങളുണ്ടെന്ന് മണി സാറും കമൽ സാറും പറഞ്ഞിരുന്നു. കമൽ സാറുമായുള്ള പ്രായ വ്യത്യാസത്തെ കുറിച്ച് എനിക്ക് അപ്പോൾ ബോധ്യമുണ്ടായിരുന്നു. സിനിമ അനൗൺസ് ചെയ്തപ്പോൾ തന്നെ കമൽ സാറുമായിട്ടുള്ള റൊമാൻസ് രം​ഗങ്ങൾ സംസാര വിഷയമാകുമെന്ന് അറിയാമായിരുന്നു.

എന്നാൽ എന്നെ സംബന്ധിച്ച് ആ രം​ഗങ്ങളെല്ലാം മാജിക്കാണ്. കമൽ സാറിനും മണിരത്നം സാറിനും ഒപ്പം വർക്ക് ചെയ്തത് സ്വപ്നം പോലെയായിരുന്നു, എനിക്ക് മാത്രമല്ല, സെറ്റിലെ പലർക്കും അങ്ങനെ തന്നെയായിരുന്നു’ തൃഷ പറഞ്ഞു.