5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

FEFKA Toll-free Number: സിനിമ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ഫെഫ്കയുടെ ടോൾ ഫ്രീ നമ്പർ; 24 മണിക്കൂറും സേവനം

FEFKA Launches Toll Free Number for Women in Film Industry: മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനായി സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഫെഫ്കയുടെ നടപടി.

FEFKA Toll-free Number: സിനിമ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ഫെഫ്കയുടെ ടോൾ ഫ്രീ നമ്പർ; 24 മണിക്കൂറും സേവനം
FEFKA Logo (Image Credits: FEFKA Facebook)
Follow Us
nandha-das
Nandha Das | Updated On: 25 Sep 2024 13:05 PM

ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പരാതികളും അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് വിളിച്ച് പരാതി അറിയിക്കാം. 24 മണിക്കൂറും ഈ സേവനം ലഭ്യമായിരിക്കും. ഇന്ന് ഉച്ചയോടെ ഈ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചിട്ടുണ്ട്. കൂടാതെ, എല്ലാ ഷൂട്ടിംഗ് ലൊക്കേഷനുകളിലും ഈ ടോൾ ഫ്രീ നമ്പർ പ്രദർശിപ്പിക്കും.

പരാതി പരിഹാര സെൽ സ്ത്രീകളുടെ നേതൃത്വത്തിൽ ആയിരിക്കും പ്രവർത്തിക്കുക. പരാതി ഗുരുതര സ്വഭാവമുള്ളതാണെങ്കിൽ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കുമെന്നും ഫെഫ്ക അറിയിച്ചു. മലയാള ചലച്ചിത്ര മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനായി സർക്കാർ രൂപീകരിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ഫെഫ്കയുടെ നടപടി.

ALSO READ: നടിയെ പീഡിപ്പിച്ച കേസിൽ മുകേഷ് അറസ്റ്റിൽ; ജാമ്യത്തിൽ വിട്ടു

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഫെഫ്കയിലെ എല്ലാ യൂണിയനുകളും ചേർന്ന് ഈ മാസം യോഗം ചേർന്നിരുന്നു. ആ യോഗത്തിൽ വെച്ച് നടന്ന ചർച്ചയിലാണ്, പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ വേണമെന്ന് ആവശ്യങ്ങൾ ഉയർന്നതും ഫെഫ്ക ഒടുവിൽ നടപടി സ്വീകരിച്ചതും.

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള എല്ലാവരുടെയും പേര് വെളിപ്പെടുത്തണമെന്ന് ഫെഫ്ക നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക ചൂഷണങ്ങളിൽ പരാതി നൽകാനും കൃത്യമായ അന്വേഷണം നടത്താനും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ പിന്തുണയ്ക്കുന്നതായും ഫെഫ്ക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, സ്ത്രീ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായുള്ള ഫെഫ്കയുടെ പുതിയ നീക്കം.

 

Latest News