5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Siddique: നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിയും സുപ്രീം കോടതിയിലേക്ക്

ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ്, നടൻ സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.

Siddique: നടൻ സിദ്ദിഖിനെതിരെ ലൈംഗികാതിക്രമ പരാതി നൽകിയ നടിയും സുപ്രീം കോടതിയിലേക്ക്
Actor Siddique (Image Courtesy : Sidique Facebook)
Follow Us
nandha-das
Nandha Das | Updated On: 25 Sep 2024 07:14 AM

ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ നടൻ സിദ്ദിഖ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കുമെന്ന റിപോർട്ടുകൾ വന്നതിന് പിന്നാലെ തടസ ഹർജി നൽകാൻ ഒരുങ്ങി പരാതിക്കാരി. ഇടക്കാല ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് തന്റെ ഭാഗം കൂടെ കേൾക്കണമെന്നാണ് പരാതിക്കാരിയായ നടിയുടെ ആവശ്യം. പ്രമുഖ അഭിഭാഷകയായ വൃന്ദ ഗ്രോവർ നടിക്കുവേണ്ടി കോടതിയിൽ ഹാജരാകുമെന്നാണ് റിപ്പോർട്ടുകൾ.

നടി പരാതി നൽകാൻ വൈകിയതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതിയിൽ സിദ്ദിഖ് ഹർജി നൽകുക എന്നാണ് വിവരം. അതിനാൽ, പരാതി നൽകാൻ കാലതാമസം എടുത്തതടക്കമുള്ള കാര്യങ്ങളിൽ തന്റെ വാദം കേൾക്കണമെന്ന ആവശ്യവും നടി ഉന്നയിച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

‘2016-ൽ നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തിൽ പരാതി നൽകിയത് 2024-ലാണ്. പരാതി നൽകാൻ കാലതാമസം ഉണ്ടായതിൽ കൃത്യമായ വിശദീകരണം നൽകാൻ പരാതികരിക്ക് സാധിച്ചിട്ടില്ല. സിദ്ദിഖിന് മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഇല്ല. തെളിവ് ശേഖരിക്കാനായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി പൂർണമായും സഹകരിക്കാൻ തയ്യാറാണ്’ തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാകും സിദ്ദിഖ് സുപ്രീം കോടതിയിൽ ജാമ്യാപേക്ഷ നൽകുക.

അതേസമയം, കഴിഞ്ഞ ദിവസമാണ് നടൻ സിദ്ദിഖ് നൽകിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥന രഹിതമാണെന്നും മുൻ‌കൂർ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു നടൻ കോടതിയെ സമീപിച്ചത്. എന്നാൽ, ഇക്കാര്യങ്ങൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സിഎസ് ഡയസ് ജാമ്യാപേക്ഷ നിഷേധിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ഇതിനു പിന്നാലെ, പ്രത്യേക അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാൻ നീക്കമിട്ടെങ്കിലും, നടനെ ഇതുവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല. സിദ്ധിഖ് നിലവിൽ വീട്ടിലില്ല, കൂടാതെ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലാണ്. ഇതേതുടർന്ന്, വിമാനത്താവളങ്ങളിൽ ഉൾപ്പടെ നടനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

 

Latest News