Film Chamber Election: ഫിലിം ചേംബര്‍ തെരഞ്ഞെടുപ്പ്; സാന്ദ്രാ തോമസിനു വീണ്ടും തോൽവി; മമ്മി സെഞ്ച്വറി സെക്രട്ടറി
Film Chamber Election: സെക്രട്ടറിയായി മമ്മി സെഞ്ച്വറിയും വൈസ് പ്രസിഡന്‍റായി സാബു ചെറിയാനും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
കൊച്ചി: മലയാള സിനിമ മേഖലയിലെ വിവിധ സംഘടനകളുടെ ഉന്നതാധികാര സമിതിയായ കേരള ഫിലിം ചേംബറിന്റെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. സെക്രട്ടറിയായി മമ്മി സെഞ്ച്വറിയും വൈസ് പ്രസിഡന്‍റായി സാബു ചെറിയാനും തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. മുന്‍പുതന്നെ ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സോണി തോമസ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം സജി നന്ത്യാട്ട് ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് തെരഞ്ഞെടുപ്പ് നടന്നത്. സംഘടനാ നേതൃത്വത്തിലെ ചിലരുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകളുടെ അടിസ്ഥാനത്തിലാണ് താൻ രാജിവെക്കുകയായിരുന്നുവെന്നാണ് സജി നന്ത്യാട്ട് മുൻപ് പറഞ്ഞത്.
Also Read:നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഓണാവധിക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ് പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രിക തള്ളുകയായിരുന്നു. ചുരുങ്ങിയ മൂന്ന് ചിത്രങ്ങൾ എങ്കിലും നിർമ്മിച്ചാൽ മാത്രമേ സംഘടനയുടെ തലപ്പത്തേക്ക് മത്സരിക്കാൻ സാധിക്കുമെന്ന നിയമാവലി ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്.
അതേസമയം കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് സാന്ദ്ര മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. 110 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. നിർമാതാവ് ജി സുരേഷ് കുമാർ 201 വോട്ടുകൾ നേടി എക്സിക്യൂട്ടി കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടു.