AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam 7: ‘അനീഷേട്ടനെ എനിക്ക് ഇഷ്ടം’; അനീഷിന്റെ അമ്മ കല്യാണം ആലോചിച്ചിരുന്നോ? മറുപടിയുമായി ജിസേൽ

Gizele Thakral on Bigg Boss Malayalam 7: നല്ല ഹൃദയത്തിന്റെ ഉടമയാണ് അനീഷേന്നാണ് ജിസേൽ പറയുന്നത്. അദ്ദേഹം ജയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു.

Bigg Boss Malayalam 7: ‘അനീഷേട്ടനെ എനിക്ക് ഇഷ്ടം’; അനീഷിന്റെ അമ്മ കല്യാണം ആലോചിച്ചിരുന്നോ? മറുപടിയുമായി ജിസേൽ
Gizele Thakral, AneeshImage Credit source: social media
Sarika KP
Sarika KP | Updated On: 13 Oct 2025 | 08:15 AM

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഏറ്റവും നിരാശാജനകമായ എവിക്ഷനായിരുന്നു ജിസേലിന്റേത്. ജിസേൽ പുറത്ത് പോകുമെന്ന് മത്സരാർത്ഥികളോ പ്രേക്ഷകരോ കരുതിയിരുന്നില്ല. പുറത്തായിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇത്രയും കണ്ടന്റ് തരുന്ന ഒരു മത്സരാർത്ഥി എങ്ങനെ പുറത്തായി എന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്.

ഇപ്പോഴിതാ അനീഷിനെ കുറിച്ച് ജിസേൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നല്ല ഹൃദയത്തിന്റെ ഉടമയാണ് അനീഷേന്നാണ് ജിസേൽ പറയുന്നത്. അദ്ദേഹം ജയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും താരം പറഞ്ഞു. ന്യൂസ് ടുഡെ മലയാളം എന്ന ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

Also Read:ഇന്ന് ബിന്നി പുറത്തേക്ക്; ഈ ആഴ്ച ഒരു എവിക്ഷൻ മാത്രമെന്ന് അഭ്യൂഹങ്ങൾ

എല്ലാവരോടും ഒരു അകലം പാലിച്ചിരുന്നു ആളാണ് അനീഷ്. അത് ബ്രേക്ക് ചെയ്യാൻ താൻ ശ്രമിച്ചിരുന്നുവെന്നാണ് ജിസേൽ പറയുന്നത്. അതിനുവേണ്ടിയാണ് കണ്ണാം തുമ്പി പാട്ടും ഒക്കെ പാടിയത്. അനീഷേട്ടൻ ക്യൂട്ട് ആണ്. നല്ല മനുഷ്യൻ ആണ്. തനിക്ക് ഇഷ്ടം ആണ്. നിങ്ങൾ ഒരു ഹസ്ബാൻഡ് മെറ്റീരിയൽ ആണെന്ന് താൻ എന്നും പറയുമായിരുന്നു. കാരണം അദ്ദേഹം ഭയങ്കര സത്യസന്ധൻ ആണ്. ഞങ്ങൾ ഒരു ടീം അപ് ആയതാണ്. നല്ല ഹൃദയം ഉള്ള ആളാണ്. അദ്ദേഹം ജയിക്കണം എന്നാണ് തന്റെ ആഗ്രഹമെന്നും ജിസേൽ പറയുന്നു.

ബി​ഗ് ബോസിൽ നിന്ന് പുറത്ത് വന്നതിനു ശേഷമുണ്ടായ അനുഭവത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു. പുറത്തിറങ്ങിയതിനു ശേഷം തനിക്ക് നെഗറ്റീവ് അല്ല ലഭിച്ചതെന്നും ആളുകൾ സ്നേഹിക്കുന്നത് കണ്ടപ്പോൾ താൻ ഇമോഷണൽ ആയെന്നും താരം പറഞ്ഞു. 64 ദിവസം കൊണ്ട് തനിക്ക് സൗഹൃദം കിട്ടി സ്നേഹം കിട്ടിയെന്നും അതുമായിട്ടാണ് താൻ വീട്ടിൽ നിന്ന് ഇറങ്ങിയതെന്നും ജിസേൽ പറഞ്ഞു. ആര്യനും അക്ബറിനെയും അനീഷിനെയും ഇഷ്ടമാണ്. അവർ ആരെങ്കിലും ജയിക്കണം എന്നാണ് തന്റെ ആ​ഗ്രഹമെന്നും താരം കൂട്ടിച്ചേർത്തു.