AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Golam OTT : എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ച ‘ഗോളം’ ഒടിടിയിൽ എത്തി; എവിടെ കാണാം?

Golam OTT Platform : ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ഗോളം സിനിമയുടെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ചിത്രം ഇന്നലെ അർധരാത്രിയിലാണ് ചിത്രം ഒടിടിയിൽ എത്തിയത്.

Golam OTT : എല്ലാവരെയും ഒന്നടങ്കം ഞെട്ടിച്ച ‘ഗോളം’ ഒടിടിയിൽ എത്തി; എവിടെ കാണാം?
Golam Movie (Image Courtesy : Dileesh Pothan Instagram)
Jenish Thomas
Jenish Thomas | Published: 09 Aug 2024 | 02:42 PM

മിസ്റ്ററി ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന മലയാളം ചിത്രമാണ് ഗോളം (Golam Movie). രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ത്രില്ലർ ചിത്രത്തിന് തിയറ്ററുകളിൽ നിന്നും മികച്ച അഭിപ്രായം നേടിയെടുക്കാൻ സാധിച്ചു. എന്നാൽ കൂടുൽ പ്രേക്ഷകരിലേക്ക് ചിത്രത്തിന് എത്തിച്ചേരാനും സാധിച്ചില്ല. ഗോളം തിയറ്ററിൽ കാണാൻ സാധിക്കാതിരുന്നവർക്ക് ഇപ്പോൾ ചിത്രം കാണാനുള്ള അവസരം ഒരുങ്ങിയിരിക്കുകയാണ്. ചിത്രം ഇപ്പോൾ ഒടിടി (Golam OTT) പ്ലാറ്റ്ഫോമിൽ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്.

ഗോളം ഒടിടിയിൽ എവിടെ കാണാം?

ആമസോൺ പ്രൈം വീഡിയോയ്ക്കാണ് ചിത്രത്തിൻ്റെ ഒടിടി അവകാശം ലഭിച്ചിരിക്കുന്നത്. ഇന്നലെ അർധരാത്രി (ഓഗസ്റ്റ് ഒമ്പത്) മുതൽ ഗോളം പ്രൈം വീഡിയോയിൽ സംപ്രേഷണം ചെയ്ത് തുടങ്ങി. ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെ ബാനറിൽ ആനും സജീവും ചേർന്നാണ് ഗോളം നിർമിച്ചരിക്കുന്നത്. നവാഗതനായ സംജാത് ചിത്രത്തിൻ്റെ സംവിധായകൻ. ജൂൺ ഏഴാം തീയതിയാണ് ഗോളം തിയറ്ററുകളിൽ എത്തിയത്.

ALSO READ : Turbo OTT: ടർബോ ഒടിടിയിൽ നേരത്തെ എത്തി, എങ്ങനെ കാണാം

രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, ചിന്നു ചാന്ദ്‌നി സണ്ണി വെയിൻ, സിദ്ദിഖ്, അലൻസിയർ തുടങ്ങിയവരാണ് ഗോളം സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിയിരിക്കുന്നത് ചിത്രത്തിൻ്റെ രചന നിർവഹിച്ചിട്ടുള്ളത് പ്രവീൺ വിശ്വനാഥും സംവിധായകൻ സംജാദും ചേർന്നാണ്. ഉദയ് രാമചന്ദ്രനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിജയ് ഛായാഗ്രഹണം നിർവഹിക്കുന്നു. എബി സാൽവിൻ തോമസ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിൻ്റെ ഗാനങ്ങൾ രചിച്ചത് വിനായക് ശശികുമാർ. ചിത്രസമ്മിശ്രണം മഹേഷ് ഭുവനേന്ദും ശബ്ദരൂപകല്പന വിഷ്ണു ഗോവിന്ദും, ശബ്ദമിശ്രണം വിഷ്ണു സുജാതനും നിർവഹിക്കുന്നു. പ്രതീഷ് കൃഷ്ണ ചീഫ് അസോസിയേറ്റ് ഡയറക്ടറായും നിമേഷ് താനൂർ കലാ സംവിധായകനായും പ്രവർത്തിച്ചു.

പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. ശ്രീക് വാര്യർ കളർ ഗ്രേഡിംഗും ബിനോയ് നമ്പാല കാസ്റ്റിംഗും നിർവഹിച്ചു. മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിൽ, വസ്ത്രാലങ്കാരം മഞ്ജുഷ രാധാകൃഷ്ണൻ. വിഷ്വൽ ഇഫക്ട്സ് പിക്‌റ്റോറിയൽ എഫ്എക്‌സ്, സ്റ്റിൽ ഫോട്ടോഗ്രാഫി ജെസ്റ്റിൻ ജെയിംസ്. ബിബിൻ സേവ്യർ, ബിനോഷ് തങ്കച്ചൻ എന്നിവരാണ് ഫിനാൻസ് കൺട്രോളർമാർ. പബ്ലിസിറ്റി ഡിസൈനുകൾ തയ്യാറാക്കിയത് യെല്ലോടൂത്ത്‌സും ടിവിറ്റിയുമാണ്. ശ്രീ പ്രിയ കംമ്പൈൻസ് മുഖേന ഫ്രാഗ്രൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസാണ് ‘ഗോളം’ വിതരണം ചെയ്യുന്നത്.