Golden Globes 2025: ഗ്രാൻഡ് പ്രീയ്ക്ക് പിന്നാലെ ഗോൾഡൻ ഗ്ലോബിലും തിളങ്ങാൻ ഓൾ വി ഇമാജിനും പായൽ കപാഡിയയും; ലഭിച്ചത് 2 നോമിനേഷനുകൾ

All We Imagine As Light In Golden Globes 2025: മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസ്, ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നീ ചിത്രങ്ങളുമായാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് മത്സരിക്കുന്നത്. മലയാളി നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.

Golden Globes 2025: ഗ്രാൻഡ് പ്രീയ്ക്ക് പിന്നാലെ ഗോൾഡൻ ഗ്ലോബിലും തിളങ്ങാൻ ഓൾ വി ഇമാജിനും പായൽ കപാഡിയയും; ലഭിച്ചത് 2 നോമിനേഷനുകൾ

ഓൾ വി ഇമാജിനിൽ നിന്നുള്ള ദൃശ്യം, പായൽ കപാഡിയ (​Image Credits: Social Media)

Updated On: 

09 Dec 2024 | 08:45 PM

ചരിത്രം സൃഷ്ടിച്ച് പായൽ കപാഡിയയുടെ (Payal Kapadia) ഓൾ വി ഇമാജിൻ അസ് ലൈറ്റ് (All We Imagine As Light) ചിത്രം. ഗ്രാൻഡ് പ്രീയ്ക്ക് പിന്നാലെയാണ് ചരിത്രനേട്ടവുമായി ഓൾ വി ഇമാജിൻ അസ് ലൈറ്റ് ഇപ്പോൾ ഗോൾഡൻ ഗ്ലോബിലും തിളങ്ങാൻ ഒരുങ്ങുന്നത്. രണ്ട് നോമിനേഷനുകളാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് എന്ന ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഗോൾഡൻ ഗ്ലോബ് 2025-ലെ മികച്ച സംവിധായകൻ, മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചലചിത്ര എന്നീ വിഭാ​ഗങ്ങളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

മികച്ച ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രത്തിനുള്ള വിഭാഗത്തിൽ ഫ്രഞ്ച് ചിത്രമായ എമിലിയ പെരസ്, ദി ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ, ദി സീഡ് ഓഫ് ദി സീഡ് എന്നീ ചിത്രങ്ങളുമായാണ് ഓൾ വി ഇമാജിൻ അസ് ലൈറ്റ് മത്സരിക്കുന്നത്. മികച്ച സംവിധായികയായി പായൽ കപാഡിയ ഏറ്റുമുട്ടാനൊരുങ്ങുന്നത് എമിലിയ പെരസിലെ ജാക്വസ് ഓഡിയാർഡ്, അനോറയ്ക്ക് ഷോൺ ബേക്കർ, കോൺക്ലേവിന് എഡ്വേർഡ് ബെർഗർ, ദി ബ്രൂട്ടലിസ്റ്റിന് ബ്രാഡി കോർബറ്റ്, ദ സബ്‌സ്റ്റാൻസിന് കോറലി ഫാർഗെറ്റ് എന്നിവർക്കൊപ്പമാണ്.

നവംബർ 22 നാണ് ഇന്ത്യയിൽ തിയേറ്ററുകളിൽ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് റിലീസ് ചെയ്തത്. നേരത്തെ അന്താരാഷ്ട്ര തലത്തിലുൾപ്പെടെ ഇടംനേടിയ ചിത്രമാണ് ഓൾ വി ഇമാജിൻ. മലയാളി നടിമാരായ കനി കുസൃതി, ദിവ്യപ്രഭ എന്നിവരാണ് സിനിമയിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. 2024-ലെ കാൻ ഗ്രാൻഡ് പ്രിക്സ് നേടിയ ആദ്യ ഇന്ത്യൻ ചിത്രമെന്ന അം​ഗീകാരവും ഓൾ വി ഇമാജിൻ സ്വന്തമാക്കിയിരുന്നു. ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇൻ്റർനാഷണൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൻ്റെ മികച്ച അന്താരാഷ്ട്ര ചലച്ചിത്ര അവാർഡ് എന്നിവയും പായൽ കപാഡിയയുടെ കൈകളിൽ ഭദ്രമാണ്.

നോമിനേഷൻ ലഭിച്ച മറ്റ് മേഖലകൾ

മികച്ച സംവിധായകൻ – ചലചിത്രം

  • പായൽ കപാഡിയ- ഓൾ വി ഇമാജിൻ അസ് ലൈറ്റ്
  • ജാക്വസ് ഓഡിയാർഡ്- എമിലിയ പെരസ്
  • സീൻ ബേക്കർ- അനോറ
  • എഡ്വേർഡ് ബെർഗർ- കോൺക്ലേവ്
  • ബ്രാഡി കോർബറ്റ്- ദി ബ്രൂട്ടലിസ്റ്റ്
  • കോറലി ഫാർഗെറ്റ്- ദി സബ്സ്റ്റെൻസ്

മികച്ച തിരക്കഥ – ചലചിത്രം

  • ജാക്വസ് ഓഡിയാർഡ്- എമിലിയ പെരസ്
  • സീൻ ബേക്കർ- അനോറ
  • ബ്രാഡി കോർബറ്റ്- മോണ ഫാസ്റ്റ്വോൾഡ്, ദി ബ്രൂട്ടലിസ്റ്റ്
  • ജെസ്സി ഐസൻബെർഗ്- ഒരു യഥാർത്ഥ വേദന
  • കോറലി ഫാർഗെറ്റ്- ദി സബ്സ്റ്റെൻസ്
  • പീറ്റർ സ്ട്രോഗൻ- കോൺക്ലേവ്

മികച്ച ചലച്ചിത്രം – ഇംഗ്ലീഷ് ഇതര ഭാഷ

  • ഓൾ വി ഇമാജിൻ അസ് ലൈറ്റ്
  • എമിലിയ പെരസ്
  • ദി ​ഗേൾ വിത്ത് ദി നീഡിൽ
  • ആം സ്റ്റിൽ ഹിയർ
  • ദി സീഡ് ഓഫ് ദി സേക്രഡ് ഫി​ഗ്
  • വെർമിഗ്ലിയോ

 

Related Stories
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
Bhavana: ‘ആരോ​ഗ്യ പ്രശ്നമൊന്നുമില്ലായിരുന്നു; പെട്ടെന്നാണ് ജീവിതത്തിൽ നിന്ന് ഒരാൾ അപ്രത്യക്ഷരായി പോകുന്നത്’: ഭാവന
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്