Gopi Sundar : പുതു വെള്ളൈമഴൈ കേട്ട് കേട്ട് ആ പാട്ടിന്റെ ഈണം ആ മൂഡിലായി – ഗോപീ സുന്ദർ
Gopi Sundar's 'Oru Mezhuthiriyude Nerukayil' song : ഒരു ടീ ബ്രേക്കിനിടെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ഗാനത്തിന്റെ ചരണം മനസ്സിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകന് അത് ഇഷ്ടപ്പെട്ടതുകൊണ്ട് പെട്ടെന്ന് തന്നെ റെക്കോർഡിങ് പൂർത്തിയാക്കി.
കൊച്ചി: പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദർ താൻ ചെയ്ത പാട്ടുകളിൽ ഇഷ്ടപ്പെട്ട ഗാനമായ വിശുദ്ധൻ സിനിമയിലെ ഒരു മെഴുതിരിയുടെ എന്ന ഗാനത്തെ പറ്റി സംസാരിച്ചത് വൈറലാകുന്നു. വെറും 15 മിനിറ്റുകൊണ്ട് ചിട്ടപ്പെടുത്തിയതാണ് ആ പാട്ട് എന്ന് എസ് 27 എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം സംസാരിച്ചത്.
പുതു വെള്ളൈ മഴൈയുടെ മൂഡിൽ ഒരു പാട്ട്
പ്രശസ്ത തമിഴ് ഗാനം പുതു വെള്ളൈ മഴൈ യുടെ മൂഡ് മനസ്സിൽ കണ്ടാണ് ആ ഗാനം ഒരുക്കിയത് ഗോപി സുന്ദർ പറയുന്നു. സംവിധായകൻ വൈശാഖിന് ഈ ഗാനം ഏറെ പ്രിയപ്പെട്ടതായിരുന്നു.
പുതു വെള്ളൈ മഴയുടെ മൂഡാണ് വേണ്ടതെന്ന് നേരത്തെ പറഞ്ഞിരുന്നു അതുപോലെ ചെയ്തു എന്നും ഗോപി ഓർക്കുന്നു. ഒരു ടീ ബ്രേക്കിനിടെ ചായ കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഈ ഗാനത്തിന്റെ ചരണം മനസ്സിലേക്ക് എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംവിധായകന് അത് ഇഷ്ടപ്പെട്ടതുകൊണ്ട് പെട്ടെന്ന് തന്നെ റെക്കോർഡിങ് പൂർത്തിയാക്കി.
ഷഹബാസും മൃദുലയും ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ബോംബെയിൽ നിന്നുള്ള ഒരു കലാകാരനെ കൊണ്ട് സാരംഗിയും വായിപ്പിച്ചു. ഇപ്പോഴും ഒരുപാട് പേർ ആ പാട്ടിനെ പറ്റി തന്നോട് സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗാനത്തിന്റെ പിറവിയുമായി ബന്ധപ്പെട്ട മറ്റൊരു രസകരമായ സംഗതി കുട്ടിക്ക് വേണ്ടിയുള്ള താരാട്ട് പാട്ട് ആയ ഓമനത്തിങ്കൾക്കിടാവോ ഇതിൽ ചേർത്തിരുന്നെങ്കിൽ എന്ന് ചിന്തിച്ചു.
എന്നാൽ ഗാനം ചിട്ടപ്പെടുത്തുന്ന സമയത്ത് ഓമനത്തിങ്കൾക്കിടാവോ എന്ന ഗാനവുമായി ഇതിന് യാതൊരു ബന്ധവും ഉണ്ടായില്ല. പാട്ട് ഉണ്ടാക്കാൻ പറ്റില്ല അത് സംഭവിക്കുന്നതാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഗോപി സുന്ദർ തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.