Govind Vasantha: ‘കമൽ സാറിനെക്കൊണ്ട് പാടാൻ കഴിയുമോ എന്ന ടെൻഷനുണ്ടായിരുന്നു’; ഗോവിന്ദ് വസന്ത
Govind Vasantha: പ്രേംകുമാറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെയ്യഴകൻ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോവിന്ദ് വസന്തയായിരുന്നു.

കമൽഹാസൻ, ഗോവിന്ദ് വസന്ത
ഇന്ത്യയിലെ മികച്ച സംഗീത സംവിധായകരിൽ ഒരാളാണ് ഗോവിന്ദ് വസന്ത. അസുരവിത്ത് എന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയാണ് ഗോവിന്ദ് വസന്ത സിനിമയിലേക്ക് വരുന്നത്. ഇപ്പോഴിതാ മെയ്യഴകൻ എന്ന ചിത്രത്തിന് വേണ്ടി കമൽഹാസൻ ആലപിച്ച ഗാനത്തിന്റെ റെക്കോർഡ് അനുഭവം പങ്ക് വയ്ക്കുകയാണ് അദ്ദേഹം.
പ്രേംകുമാറിന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു മെയ്യഴകൻ. കാർത്തി, അരവിന്ദ് സ്വാമി എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് ഗോവിന്ദ് വസന്തയായിരുന്നു.
ചിത്രത്തിലെ യാരോ ഇവൻ യാരോ എന്ന കമൽ ഹാസൻ ആലപിച്ച ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എ.ആർ റഹ്മാന്റെ സ്റ്റുഡിയോയിൽ വച്ചായിരുന്നു റെക്കോർഡിംഗ്. കമൽഹാസിന്റെ ശബ്ദം ആ പാട്ടിനെ മികച്ചതാക്കിയെന്ന് ഗോവിന്ദ് വസന്ത പറയുന്നു. ആ ഗാനം കമൽ ഹാസൻ സാർ പാടിയത് സിനിമ്ക്ക് വലിയൊരു മൈലേജായിരുന്നു. ഒരുപാട് ഇമോഷൻസിലൂടെ കടന്ന് പോകുന്ന പാട്ടാണിത്. സാറിന്റെ ശബ്ദം അതിനെ സഹായിച്ചു.
ആ പാട്ടിൽ ഹൈ പിച്ചിൽ പാടേണ്ട ഒരു പോർഷനുണ്ട്. കമൽ സാർ അതിനെ എങ്ങനെ അപ്രോച്ച് ചെയ്യുമെന്ന സംശയമുണ്ടായിരുന്നു. എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ലായിരുന്നു. എന്നാൽ സാർ അത് സിംപിളായി ഹാൻഡിൽ ചെയ്തു. പൊയ്യാനാ വാഴ്വേ വാഴ്വാകാ എന്ന വരി ഡൗണായി പാടിയത് സാറിന്റെ കോൺട്രിബ്യൂഷനായിരുന്നു. പാട്ട് കേട്ടപ്പോൾ കാർത്തി ഉൾപ്പെടെ പലരും കരഞ്ഞുവെന്നും അദ്ദേഹം ഓർമിച്ചു. റേഡിയോ മാംഗോയോട് സംസാരിക്കുകയായിരുന്നു ഗോവിന്ദ് വസന്ത.