AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കണ്ടവർ പറയുന്നു കലക്കൻ കല്യാണമെന്ന് : മികച്ച പ്രേക്ഷക പ്രശംസ നേടി ​ഗുരുവായൂർ അമ്പല നടയിൽ

Guruvayoor ambala nadayil: സിനിമ തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ ഒരു കല്യാണ വീട്ടിലെത്തിയ പ്രതീതി ഉണ്ടാക്കിയതായും പ്രേക്ഷകർ പറയുന്നു. വിനു രാമചന്ദ്രന്റെയും അഞ്ജലിയുടേയും വിവാഹമാണ് സിനിമയുടെ കഥാ പരിസരം.

കണ്ടവർ പറയുന്നു കലക്കൻ കല്യാണമെന്ന് : മികച്ച പ്രേക്ഷക പ്രശംസ നേടി ​ഗുരുവായൂർ അമ്പല നടയിൽ
Aswathy Balachandran
Aswathy Balachandran | Updated On: 16 May 2024 | 04:40 PM

കല്യാണം പ്രമേയമായി വരുന്ന ചിത്രങ്ങൾ എന്നും മലയാളിക്ക് പ്രീയപ്പെട്ടതാണ്. ആ ലിസ്റ്റിലേക്ക് ​​ഗുരുവായൂർ അമ്പല നടയിലും ചേർക്കപ്പെട്ടിരിക്കുന്നു. സംവിധായകൻ വിപിൻ ദാസും തിരക്കഥാകൃത്ത് ദീപു പ്രദീപും കൂട്ടരും ചേർന്ന് തയ്യാറാക്കിയ ​​ഗുരുവായൂർ അമ്പല നടയിൽ മികച്ച പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. ഇതിനു മുമ്പ് കല്യാണം പ്രമേയമായി എത്തിയ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഈ ചിത്രമെന്നാണ് പ്രേക്ഷകർ പറയുന്നത്.

ട്രെയ്ലറിൽ നിറഞ്ഞു നിന്ന കല്യാണം ആണ് ഇതിലെ പ്രധാന വിഷയം. സിനിമ തുടങ്ങുമ്പോൾ മുതൽ തീരുമ്പോൾ വരെ ഒരു കല്യാണ വീട്ടിലെത്തിയ പ്രതീതി ഉണ്ടാക്കിയതായും പ്രേക്ഷകർ പറയുന്നു. വിനു രാമചന്ദ്രന്റെയും അഞ്ജലിയുടേയും വിവാഹമാണ് സിനിമയുടെ കഥാ പരിസരം. സിനിമ തുടങ്ങുന്നതു മുതൽ അവസാനിക്കുംവരെ ഇവരുടെ വിവാഹം സംബന്ധിച്ചുള്ള വിഷയങ്ങളാണ് കാണിക്കുന്നത്. ആനന്ദൻ, വിനു രാമചന്ദ്രൻ എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.

ALSO READ – അടി ഇടി വെടി പൂരമായി ​ഗുരുവായൂരമ്പലനടയിൽ പുതിയ ട്രെയ്ലർ പുറത്തിറങ്ങി

ആനന്ദന്റെ സഹോദരി അഞ്ജലിയെയാണ് വിനു വിവാഹം ചെയ്യുന്നത്.  ആനന്ദനായി പൃത്ഥ്വി രാജും ഭാവി അളിയൻ വിനുവായി ബേസിലും എത്തുന്നു. കലാ സംവിധായകൻ സുനിൽ കുമാറിന് നല്ലൊരു കയ്യടി നൽകണമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒറിജിനൽ ​ഗുരുവായൂരമ്പലത്തെ വെല്ലുന്ന അതേ മാതൃകയിലും വലിപ്പത്തിലുമൊരുക്കിയ കൊച്ചിയിലെ സെറ്റിനെ അതി​ഗംഭീരം എന്നേ പറയാനാവൂ എന്നും കാണികൾ അഭിപ്രായപ്പെട്ടു.

ഇന്ന് ഞങ്ങളുടെ കല്യാണമാണ് എല്ലാവരും വരണം’

മാസങ്ങളോളമായുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷം ഇന്നാണ് ആ മുഹൂര്‍ത്തം! ഇന്ന് രാവിലെ ചിത്രം റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി നായിക അനശ്വര രാജൻ പങ്കുവച്ച പോസ്ററാണിത്. പോസ്റ്റ് വന്നതിനു പിന്നാലെ നിരവധിപ്പേരാണ് കമന്റ് ചെയ്തത്.

അഞ്ജലി എന്ന അനശ്വര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെയും ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന വിനുവിന്റെയും കല്യാണക്കുറിക്കൊപ്പം പങ്കുവച്ച പോസ്റ്റ് വൈറലാവുകയാണ്. ബേസിലിനെ കൊളാബ് ചെയ്തുകൊണ്ടാണ് പോസ്റ്റ്. ഇത്രവേ​ഗം കല്യാണമായോ എന്ന ചോദ്യമാണ് കമൻ്റ് ബോക്സിൽ പ്രധാനമായും ആരാധകർ ചോദിച്ചത്.