AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ

Guruvayur Devotional Jnanappana Recording Memories: "എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും" എന്ന ഒരൊറ്റ വരിയിൽ പ്രപഞ്ചസത്യം മുഴുവൻ ഒളിപ്പിച്ചുവെക്കാൻ പൂന്താനത്തിനും അത് ഭാവസാന്ദ്രമായി പാടാൻ ലീലയ്ക്കും കഴിഞ്ഞു എന്നത് ഗുരുവായൂരപ്പന്റെ ലീലയായി സംഗീത ലോകം കാണുന്നു.

Guruvayoor Jnanappana : മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീല മന്ത്രിച്ച വരികൾ
P LeelaImage Credit source: social media
Aswathy Balachandran
Aswathy Balachandran | Published: 20 Jan 2026 | 07:18 PM

പി. ലീലയുടെ കണ്ഠത്തിലൂടെ ഒഴുകിയെത്തിയ പൂന്താനത്തിന്റെ ‘ജ്ഞാനപ്പാന’ ആറു പതിറ്റാണ്ടുകൾ പിന്നിടുമ്പോഴും ആ ദാർശനിക കാവ്യത്തിന്റെ പിന്നിലെ ഹൃദയസ്പർശിയായ ഓർമ്മകൾ മലയാളിക്ക് ഇന്നും നൊമ്പരമാണ്. മരണക്കിടക്കയിൽ അർദ്ധബോധാവസ്ഥയിൽ കിടക്കുമ്പോഴും പി. ലീലയുടെ ചുണ്ടുകൾ മന്ത്രിച്ചത് ജ്ഞാനപ്പാനയിലെ വരികളായിരുന്നു എന്ന് പറയപ്പെടുന്നു.

പതിറ്റാണ്ടുകൾക്ക് മുൻപ് അവർ ആത്മാവ് പകർന്നു പാടിയ വരികൾ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലും അവർക്ക് കൂട്ടിനെത്തി. ജയവിജയന്മാർ ഈണം നൽകിയ ആ വരികൾ ലീലയുടെ ശബ്ദത്തിലല്ലാതെ മറ്റൊന്നിൽ സങ്കൽപ്പിക്കുക അസാധ്യമാണെന്ന് ജയൻ മാസ്റ്റർ ഓർക്കുന്നതായി രവി മേനോൻ കുറിക്കുന്നു.

കണ്ണീരോടെയൊരു ആലാപനം ചെന്നൈ മൗണ്ട് റോഡിലെ എച്ച്.എം.വി സ്റ്റുഡിയോയിൽ നടന്ന റെക്കോർഡിംഗ് വേള ലീലയ്ക്കും ജയൻ മാസ്റ്റർക്കും മറക്കാനാവില്ല. പാടുന്നതിനിടെ പലപ്പോഴും ലീല വികാരാധീനയായി. ചില വരികൾ പാടുമ്പോൾ കരച്ചിലടക്കാൻ അവർ പാടുപെട്ടു. സ്വന്തം ജീവിതാനുഭവങ്ങളെ വരികളുമായി താദാത്മ്യം പ്രാപിച്ചതുകൊണ്ടാവാം, റെക്കോർഡിംഗ് കഴിഞ്ഞ് ഏറെ നേരം അവർക്ക് മിണ്ടാൻ പോലുമായില്ല.

Also read – ഇംപ്രസ്സ് ചെയ്യാനല്ല, എക്സ്പ്രസ്സ് ചെയ്യാൻ, മത്സരിക്കാനല്ല കണക്ട് ചെയ്യാൻ, വീണ്ടും വീണ്ടും വിസ്മയിപ്പിക്കുന്നു ഈ മലയാളിപ്പെൺകുട്ടി

രാഗമാലികയിലെ ലാളിത്യം ഗഹനമായ ആശയങ്ങളെ സാധാരണക്കാരിലേക്ക് എത്തിക്കാൻ രാഗമാലികയായാണ് ജ്ഞാനപ്പാന ചിട്ടപ്പെടുത്തിയത്. ഇരുപത് വരികൾക്ക് ഒരു രാഗം എന്ന നിലയിലായിരുന്നു ക്രമീകരണം. ആഞ്ഞം മാധവൻ നമ്പൂതിരിയുടെ ആഗ്രഹപ്രകാരമാണ് ലീലയെത്തന്നെ ഈ ദൗത്യം ഏൽപ്പിച്ചത്. ഉച്ചാരണസ്ഫുടതയിലും ലാളിത്യത്തിലും ലീല കാട്ടിയ നിഷ്കർഷയാണ് ജ്ഞാനപ്പാനയെ ഇന്നും അനശ്വരമാക്കി നിലനിർത്തുന്നത്.

സംഗീത ജീവിതത്തിന്റെ സാഫല്യം ആയിരക്കണക്കിന് സിനിമ-നാടക ഗാനങ്ങൾ മെനഞ്ഞ ജയൻ മാസ്റ്റർക്ക് തന്റെ സംഗീത ജീവിതം സാർത്ഥകമായെന്ന് തോന്നുന്നത് പുലർവേളയിൽ ഗുരുവായൂർ സന്നിധിയിൽ ലീലയുടെ ജ്ഞാനപ്പാന കേൾക്കുമ്പോഴാണ്. മനുഷ്യജീവിതത്തിന്റെ പരിച്ഛേദമായ ആ വരികൾക്ക് ലീലയുടെ ശബ്ദം ദൈവീകമായ ഒരു സ്പർശം നൽകി. ഐഹിക ജീവിതത്തിന്റെ നിരർത്ഥകതയും ഭക്തിയുടെ മാഹാത്മ്യവും വിളിച്ചോതുന്ന ജ്ഞാനപ്പാന ഇന്നും മലയാളിക്ക് മുന്നിൽ ഒരു വലിയ പ്രാപഞ്ചിക ദർശനമായി നിലകൊള്ളുന്നു.

“എണ്ണിയെണ്ണി കുറയുന്നിതായുസ്സും മണ്ടിമണ്ടിക്കരേറുന്നു മോഹവും” എന്ന ഒരൊറ്റ വരിയിൽ പ്രപഞ്ചസത്യം മുഴുവൻ ഒളിപ്പിച്ചുവെക്കാൻ പൂന്താനത്തിനും അത് ഭാവസാന്ദ്രമായി പാടാൻ ലീലയ്ക്കും കഴിഞ്ഞു എന്നത് ഗുരുവായൂരപ്പന്റെ ലീലയായി സംഗീത ലോകം കാണുന്നു.