മലയാള സിനിമയിൽ ഇന്നും പുതുമ നഷ്ടപ്പെടാത്ത ഒന്നു മാത്രമേയുള്ളു, അത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. വ്യത്യസ്ത വേഷങ്ങളിൽ എത്തി ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും മലയാളിയുടെ മനസ്സിൽ സ്ഥാനം പിടിച്ച അഭിനയ രാജാവിനു നാളെ 73-ന്റെ നിറവിലാണ്. മികച്ച നടൻ എന്നതിലുപരി നല്ലൊരു കുടുംബനാഥൻ കൂടിയാണ് മമ്മൂട്ടി.ഈ പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയെന്ന കുടുംബനാഥനെ പരിചയപ്പെടാം. (കടപ്പാട്: സോഷ്യൽ മീഡിയ)
1 / 5
1979 മേയ് ആറിനാണ് സുല്‍ഫത്തിനെ മമ്മൂട്ടി വിവാഹം ചെയ്തത്. അന്ന് മമ്മൂട്ടി മഞ്ചേരിയിലെ അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നു. മിക്കപ്പോഴും സുല്‍ഫത്ത് വിവാഹം കഴിച്ചത് ഒരു വക്കീലിനെയായിരുന്നുവെന്നും അല്ലാതെ സിനിമനടനെ അല്ലെന്നും മമ്മൂട്ടി പറയാറുണ്ട്.(കടപ്പാട്: സോഷ്യൽ മീഡിയ)
2 / 5
എന്നാൽ വിവാഹശേഷം മമ്മൂട്ടി സിനിമയിൽ എത്തുകയായിരുന്നു. ഇതിനു പൂർണ പിന്തുണയായിരുന്നു ഭാര്യ സുല്‍ഫത്തിന്റെ ഭാഗത്ത് നിന്നു ഉണ്ടായത്. എന്നാൽ കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തുന്നയാൾ കൂടിയാണ് മമ്മൂട്ടി. ഷൂട്ട് കഴിഞ്ഞെത്തുമ്പോള്‍ അവര്‍ക്കൊപ്പം പുറത്ത് പോവാനും സമയം കണ്ടെത്തുന്നയാളാണ് താനെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരുന്നു.(കടപ്പാട്: സോഷ്യൽ മീഡിയ)
3 / 5
ഞങ്ങളുടെ പ്രണയവിവാഹമായിരുന്നില്ലെന്ന് മമ്മൂട്ടി തന്നെ പലപ്പോഴായിട്ടും പറഞ്ഞിട്ടുണ്ട്. സുലുവിനെ ഞാൻ ആദ്യമായി കണ്ടത് പെണ്ണുകാണലിന്റെ സമയത്താണ്. എന്റെ മൂന്നാമത്തെ പെണ്ണുകാണലായിരുന്നു അത്. ആദ്യ കാഴ്ചയിൽ തന്നെ എല്ലാവർക്കും സുലുവിനെ ഇഷ്ടമായി. ബാപ്പയും ഉമ്മയും യെസ്സ് മൂളിയതോടെ സുലു മമ്മൂട്ടിക്ക് സ്വന്തം. അന്ന് പ്രീഡിഗ്രിക്ക് പഠിക്കുകയായിരുന്നു സുലു.(കടപ്പാട്: സോഷ്യൽ മീഡിയ)
4 / 5
ഇരുവർക്കും രണ്ട് മക്കളാണ് ഉള്ളത്. മൂത്തത് മകള്‍. സുറുമിയെന്നാണ് മകളുടെ പേര്. 1982 ലാണ് സുറുമിയുടെ ജനനം. ദുല്‍ഖര്‍ സല്‍മാന്‍ ആണ് രണ്ടാമത്തെ കുഞ്ഞ്. 1986 ലാണ് ദുല്‍ഖറിന്റെ ജനനം. ദുൽഖർ അച്ഛന്റെ പാത പിന്തുടർന്ന് അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ മകൾ സുറുമിക്ക് പെയിന്റിംഗിലാണ് താൽപര്യം.(കടപ്പാട്: സോഷ്യൽ മീഡിയ)