AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hareesh Sivaramakrishnan : ഇനിയുള്ള വിവാഹ ആൽബങ്ങളിലെ താരം ഈ പാട്ടായിരിക്കും, അ​ഗത്തിന്റെ സീതാക്കല്ല്യാണം വൈറലാകുന്നു

Harish Siva Ramakrishnan's Agam released a new song: എട്ടു വർഷത്തെ പ്രയത്നത്തിനൊടുവിൽ പുറത്തിറങ്ങിയ ഈ ആൽബം കർണാടക സംഗീതവും പ്രോഗ്രസീവ് റോക്ക് ഘടകങ്ങളും സമന്വയിപ്പിക്കുന്നതിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. എ ആർ റഹ്മാൻ, ഹരിഹരൻ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ആൽബത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.

Hareesh Sivaramakrishnan :  ഇനിയുള്ള വിവാഹ ആൽബങ്ങളിലെ താരം ഈ പാട്ടായിരിക്കും, അ​ഗത്തിന്റെ സീതാക്കല്ല്യാണം വൈറലാകുന്നു
Agam New SongImage Credit source: facebook, social media
aswathy-balachandran
Aswathy Balachandran | Published: 19 Jul 2025 18:24 PM

ബം​ഗളുരു: പ്രശസ്ത കർണാടക സംഗീത പ്രോഗ്രസീവ് റോക്ക് ബാൻഡ് അഗമിന്റെ പ്രധാന ഗായകനായ ഹരീഷ് ശിവരാമ കൃഷ്ണൻ നയിക്കുന്ന പുതിയ ഗാനം വോക്ക് ഓഫ് ദി ബ്രൈഡ് തരംഗമാകുന്നു . ജൂലൈ 7ന് പുറത്തിറങ്ങിയ ഗാനം പരമ്പരാഗത കർണാടക സംഗീതത്തിലെ സീതാകല്യാണ വൈഭോഗമേ എന്ന കൃതിയുടെ ആധുനിക വ്യാഖ്യാനമാണ്. ജൂലൈ 14 ന് മ്യൂസിക് വീഡിയോ കൂടി പുറത്തിറങ്ങുന്നതോടെ പാട്ട് അതിവേഗം വൈറലായി മാറിയിരിക്കുന്നു. ഇനി കല്യാണ ആൽബങ്ങളിൽ എല്ലാം ഈ പാട്ട് അലയടിക്കും എന്നാണ് പൊതുവേയുള്ള അഭിപ്രായം. അ​ഗമിന്റെ മൂന്നാമത്തെ മുഴുനീള ആൽബം ആയ അറൈവൽ ഓഫ് ദി ഈത്തറിയൻ എന്നതിൽ നിന്നുള്ള ശ്രദ്ധേയമായ ഗാനമാണ് വോക്ക് ഓഫ് ദി ബ്രൈഡ്.

എട്ടു വർഷത്തെ പ്രയത്നത്തിനൊടുവിൽ പുറത്തിറങ്ങിയ ഈ ആൽബം കർണാടക സംഗീതവും പ്രോഗ്രസീവ് റോക്ക് ഘടകങ്ങളും സമന്വയിപ്പിക്കുന്നതിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. എ ആർ റഹ്മാൻ, ഹരിഹരൻ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും ആൽബത്തെ പ്രശംസിച്ചു രംഗത്തെത്തിയിരുന്നു.

വോക്ക് ഓഫ് ദി ബ്രൈഡ് എന്ന ഗാനത്തിന്റെ വിജയത്തിന് പിന്നിൽ ഒരു പ്രധാന കാരണം ത്യാഗരാജ സ്വാമികളുടെ ശങ്കരാഭരണം രാഗത്തിലുള്ള ഒരു ക്ലാസിക്കൽ കൃതിയെ മറ്റൊരു താളത്തിൽ പ്രോഗ്രസീവ് ശൈലിയിൽ പുനരാവിഷ്കരിച്ചു എന്നതുകൊണ്ടാണ്. ഹരീഷ് ശിവരാമകൃഷ്ണന്റെ വ്യത്യസ്തമായ ആലാപനവും ഊർജ്ജസ്വലമായ താളവും ഗാനത്തിന് പുതിയൊരു മുഖം നൽകുന്നു. ഗാനത്തിൽ സ്വാമി സീതാരാമൻ രചിച്ച അ​ഗം സംഗീതം നൽകിയ നീലാംബരി രാഗത്തിലുള്ള വൈഭവ എന്ന ഭാഗവും ഉൾപ്പെടുന്നുണ്ട്.


ജോയ് ആലുക്കാസ് അവതരിപ്പിച്ച വാക്ക് ഓഫ് ദി ബ്രൈഡ് മ്യൂസിക് വീഡിയോ അതിന്റെ മനോഹരമായ ദൃശ്യാവിഷ്കാരത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും ഗാനത്തിന്റെ ജനപ്രീതി വർദ്ധിക്കുകയും ചെയ്തു. ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തെയും ആധുനിക റോക്കിനെയും ബന്ധിപ്പിച്ച് ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി സംവദിക്കാൻ അകമിനുള്ള കഴിവാണ് ഈ ഗാനത്തിന് പിന്നിൽ. അറൈവൽ ഓഫ് ദി ഈതറിയൻ ആൽബത്തിലെ കൂടുതൽ ഗാനങ്ങൾ പുറത്തിറങ്ങുമ്പോൾ പ്രോഗ്രസീവ് മ്യൂസിക് രംഗത്തിന്റെ ഭാവി നിർണയിക്കാൻ അഗത്തിനുള്ള കഴിവ് ഒന്നുകൂടി തെളിയിക്കപ്പെടുകയാണ്.