AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

United Kingdom Of Kerala OTT: യുണൈറ്റഡ് കിങ്ടം ഓഫ് കേരളയും ഒടിടിയിൽ എത്തി; എവിടെ കാണാം?

United Kingdom Of Kerala OTT, UKOK OTT : രഞ്ജിത്ത് സജീവും ജോണി ആൻ്റണിയുമാണ് ചിത്രത്തിൽ പ്രധാനവേഷത്തിലെത്തിട്ടുള്ളത്.

United Kingdom Of Kerala OTT: യുണൈറ്റഡ് കിങ്ടം ഓഫ് കേരളയും ഒടിടിയിൽ എത്തി; എവിടെ കാണാം?
United Kingdom Of Kerala OTTImage Credit source: United Kingdom Of Kerala Movie Facebook
jenish-thomas
Jenish Thomas | Published: 19 Jul 2025 20:23 PM

പുതിയ ഒരു മലയാള ചിത്രവും കൂടി ഒടിടിയിൽ എത്തിയിരിക്കുകയാണ്. രഞ്ജിത്ത് സജീവും ജോണി ആൻ്റണിയും ഇന്ദ്രൻസും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ച യുണൈറ്റഡ് കിങ്ഡം ഓഫ് കേരള എന്ന യുകെഒകെയാണ് ഇപ്പോൾ ഒടിടിയിൽ എത്തിയിരിക്കുകയാണ്. മെയ് മാസം അവസാനം തിയറ്റിൽ എത്തിയ ചിത്രമാണ് യുണൈറ്റഡ് ഓഫ് കേരള എന്ന യുകെഒകെ. കേരളത്തിൽ നിന്നുള്ളവർ വിദേശത്തേക്ക് കുടിയേറുന്ന നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണ് യുകെഒകെ.

തിയറ്ററുകളിൽ മോശമല്ലാത്ത റിപ്പോർട്ടുകൾ ലഭിച്ച ചിത്രം സമൂഹമാധ്യങ്ങളിൽ ചില ചർച്ചകൾക്കും വഴിവെച്ചിരുന്നു. അതേസമയം പറയത്തക്ക പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചില്ല. റിലീസായി രണ്ട് മാസം പിന്നിട്ട് യുകെഒകെ ഇപ്പോൾ ഒടിടിയിൽ സംപ്രേഷണം ചെയ്ത് തുടങ്ങിയിരിക്കുകയാണ്. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രത്തിൻ്റെ ഡിജിറ്റൽ സംപ്രേഷണം ആരംഭിച്ചിരിക്കുന്നത്.

ALSO READ : Ronth OTT: കാത്തിരുന്ന സിനിമയെത്തി! റിലീസിന് ഒരു മാസത്തിന് ശേഷം ‘റോന്ത്’ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

ഫ്രാഗ്നെൻ്റ് നേച്ചർ ഫിലിം ക്രിയേഷൻസിൻ്റെയും പൂയപ്പള്ളി ഫിലിംസിൻ്റെയും ബാനറിൽ ആനിയും സജീവും അലക്സാണ്ടർ മാത്യുവും ചേർന്നാണ് യുകെഒകെ നിർമിച്ചിരിക്കുന്നത്. അരുൺ വൈഗയാണ് ചിത്രത്തിൻ്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. രജിത്ത് സജീവിനും ജോണി ആൻ്റണിക്കും ഇന്ദ്രൻസിനും പുറമെ മനോജ് കെ ജയൻ, മഞ്ജു പിള്ള, സംഗീത, മീര വാസുദേവ്, മനോജ് കെ യു, സംവിധായകൻ അൽഫോൺസ് പുത്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.

സിനോജ് പി അയ്യപ്പനാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുകേഷനാണ് സംഗീതം നൽകിയിരിക്കുന്നത്. സംവിധായകൻ അരുൺ വൈഗ തന്നെയാണ് എഡിറ്റിങ്ങും നിർവഹിച്ചിട്ടുള്ളത്.

യുണൈറ്റഡ് കിങ്ടം ഓഫ് കേരള സിനിമയുടെ ട്രെയിലർ