AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്

Today Horoscope ​In Malayalam: ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മാറ്റങ്ങൾ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ചിലർക്ക് ജീവിതത്തിൽ നല്ലത് സംഭവിക്കുമ്പോൾ മറ്റ് ചിലർക്ക ഇത് നേരെ വിപരീതമായിരിക്കാം. ഇന്നത്തെ ഗ്രഹസ്ഥിതി അനുസരിച്ച് ചില രാശിക്കാർക്ക് അത്ഭുതകരമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമ്പോൾ, മറ്റ് ചില നാളുകാർക്ക് ശത്രുക്കളുടെ ശല്ല്യവും കടുത്ത പരീക്ഷണങ്ങളുടെയും ദിവസമാണ്.

Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 24 Jun 2026 | 06:48 AM

ഇന്ന് ജൂൺ 24 ബുധനാഴ്ച്ച, ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും മാറ്റങ്ങൾ ഓരോ ദിവസവും നമ്മുടെ ജീവിതത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവരുന്നത്. ചിലർക്ക് ജീവിതത്തിൽ നല്ലത് സംഭവിക്കുമ്പോൾ മറ്റ് ചിലർക്ക ഇത് നേരെ വിപരീതമായിരിക്കാം. ഇന്നത്തെ ഗ്രഹസ്ഥിതി അനുസരിച്ച് ചില രാശിക്കാർക്ക് അത്ഭുതകരമായ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകുമ്പോൾ, മറ്റ് ചില നാളുകാർക്ക് ശത്രുക്കളുടെ ശല്ല്യവും കടുത്ത പരീക്ഷണങ്ങളുടെയും ദിവസമാണ്. അത്തരത്തിൽ ഇന്നത്തെ സമ്പൂർണ രാശിഫലം വിശദമായി വായിച്ചറിയാം.

മേടം

മേടം രാശിക്കാർക്ക്, ഇന്ന് അത്ര നല്ല ദിവസമല്ല. ജോലിസ്ഥലത്തോ ബിസിനസ്സിലോ ഉള്ള രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുത്. ശത്രുക്കൾ നിങ്ങളുടെ വീഴ്ചകൾക്കായി കാത്തിരിക്കുന്ന സമയമാണ്.

ALSO READ: കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും

ഇടവം

ഇടവം രാശിക്കാർക്ക് സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കണം. ഔദ്യോഗിക രംഗത്ത് സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ബിസിനസുകാർ പുതിയ ഇടപാടുകളിൽ ഒപ്പുവെക്കാൻ അനുകൂല സമയം.

മിഥുനം

മിഥുനം രാശികാരായ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് സാധ്യത കാണുന്നു. ദമ്പതികൾക്ക് വളരെ അനുകൂലമായ ദിവസമാണ്.

കർക്കിടകം

കർക്കിടകം രാശിക്കാർക്ക് കുടുംബത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. എന്നാൽ ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത ലാഭം വന്നുചേരും. ദൂരയാത്രകൾ ഒഴിവാക്കുന്നത് നന്നായിരിക്കും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് ഇന്ന് വളരെ നല്ല ദിവസമാണ്. കുടുംബത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കും. കൂടാതെ ആരോ​ഗ്യം മെച്ചപ്പെടും. നിങ്ങളുടെ കോപം നിയന്ത്രിക്കാൻ ശ്രമിക്കണം.

കന്നി

കന്നി രാശിക്കാർക്ക് ഇന്ന് ശത്രുക്കളിൽ നിന്ന് ചില മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. നടക്കാനിരിക്കുന്ന കല്ല്യാണം മുടങ്ങിപ്പോകാൻ സാധ്യതയുണ്ട്. മനക്ലേശത്തിനും സാമ്പത്തിക നഷ്ടത്തിനും സാധ്യത കാണുന്നു.

തുലാം

തുലാം രാശിക്കാർക്ക് പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടാൻ അവസരമുണ്ടാകും. മുൻപ് നടത്തിയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കും. പുതിയ പ്രോജക്ടുകൾ ആരംഭിക്കാൻ അനുകൂല സമയമാണ്.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഇന്ന് ചില കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വന്നേക്കാം. യാത്രകൾ പോകുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. മാതാപിതാക്കളുടെ ആരോ​ഗ്യത്തിലും വളരെയധികം ശ്രദ്ധിക്കണം.

ധനു

ധനു രാശിക്കാർക്ക് ഇന്ന് ചില അപ്രതീക്ഷിത സംഭവങ്ങൾ ജീവിതത്തിൽ നടന്നേക്കാം. ആരോ​ഗ്യം ശ്രദ്ധിക്കണം. ഉദര സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത കാണുന്നു.

മകരം

മകരം രാശിക്കാർക്ക് ഇന്ന് വളരെ നല്ലൊരു ദിവസമാണ്. പഠന കാര്യങ്ങളിൽ വിദ്യാർത്ഥികൾക്ക് മികച്ച മുന്നേറ്റം നടത്താൻ സാധിക്കും. മാതാപിതാക്കളുടെ ആരോഗ്യം കൂടുതൽ ശ്രദ്ധ ചെലുത്തുക.

കുംഭം

കുംഭം രാശിക്കാർക്ക് ദീർഘകാലമായി മുടങ്ങിക്കിടന്ന കാര്യങ്ങൾ ഇന്ന് വിജയകരമായി പൂർത്തിയാക്കാൻ സാധിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത കേൾക്കാം. പങ്കാളിയുമായി നല്ല സമയം ചെലവഴിക്കും.

മീനം

മീനം രാശിക്കാർക്ക് മേലധികാരികളിൽ നിന്ന് ചെറിയ രീതിയിലുള്ള സമ്മർദ്ദങ്ങൾ ഉണ്ടായേക്കാം. ദേഷ്യം നിയന്ത്രിച്ചില്ലെങ്കിൽ സഹപ്രവർത്തകരുമായി ഭിന്നതയ്ക്ക് സാധ്യത.

English Summary:

Daily horoscopes provide people with hope, comfort, and relief from daily stress. On June 24th, signs like Aries, Cancer, Virgo, Scorpio, Sagittarius, and Pisces will experience success, career growth, and financial gains.

Follow Us