ഹോളിവുഡിൽ നിന്നെത്തിയ ജപ്പാൻകാരിയുടെ മലയാളം സിനിമ; കെയ്കോ നകഹാരയുടെ കഥ
Keiko Nakahara Movies: ലോസാഞ്ചലസിൽ എട്ട് വർഷമാണ് ഹോളിവുഡ് സിനിമകൾക്കൊപ്പം കെയ്കോ നകഹാര പ്രവർത്തിച്ചത്. മേരി കോം എന്ന ചിത്രം ചെയ്യാനായി ഇന്ത്യയിൽ എത്തിയപ്പോൾ തടസ്സമായത് ഭക്ഷണമാണ്

Keiko Nakahara
ഇംഗ്ലീഷ് പഠിച്ച് ഒരു ലിഗ്വിസ്റ്റാകണമെന്നായിരുന്നു ജപ്പാൻകാരി കെയ്കോ നകഹാരയുടെ പറഞ്ഞ കള്ളം. ആഗ്രഹത്തോടൊപ്പം കെയ്കോയുടെ കുടുംബവും നിന്നും. അങ്ങനെ അമേരിക്കയിലെത്തി. സംശയം ഒട്ടുമില്ലായിരുന്നു സിനിമ എന്ന ആഗ്രഹം മനസ്സിൽ കൊണ്ടു നടന്ന കെയ്കോ സിനിമ പഠിക്കാനായി കാലിഫോർണിയയിലെ സാൻ ഡീഗോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു, പിന്നീട് ഏത് മേഖല സിനിമയിൽ തിരഞ്ഞെടുക്കണമെന്നായിരുന്നു ആഗ്രഹം. പഠനത്തിന്‍റെ ഭാഗമായി ഫിലിം ക്യാമറ തോളിൽ എടുത്ത വെച്ച നിമിഷം അതും ഉറപ്പിച്ചു. ഹോളിവുഡ് സിനിമകളിലൂടെ സഹായിയായി തുടങ്ങിയ കെയ്കോ സ്വതന്ത്രമായി നിർമ്മിച്ച പ്രിയങ്ക ചോപ്ര നായികയായ ‘മേരി കോം’. അതൊരു തുടക്കം മാത്രമായിരുന്നു പിന്നീട് ബോളിവുഡിൽ നിരവധി ബിഗ് ബജറ്റ് സിനിമകൾ കെയ്കോയെ തേടിയെത്തി. അങ്ങനെ ഇതാ വടക്കനിലൂടെ മലയാളത്തിലേക്കും ചുവടുവെക്കുകയാണ് നകഹാര. കിഷോർ, ശ്രുതി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സജീദ് എ ആണ്.
തനേഗാഷിമ ദ്വീപിൽ നിന്ന് സിനിമയിലേക്ക്
വെറും 33,000 പേർ മാത്രമുള്ള ജപ്പാനിലെ തനേഗാഷിമ എന്ന ദ്വീപിൽ ജനിച്ച നകഹാരയുടെ അച്ഛൻ്റെ ജോലി ജപ്പാനിലെ സെൽഫ് ഡിഫൻസ് ഫോഴ്സിലായിരുന്നു. ജപ്പാനിൽ പലയിടങ്ങളിൽ മാറി മാറി ജോലി ചെയ്യേണ്ടി വന്ന അദ്ദേഹത്തിനൊപ്പം കുടുംബവും വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. ഇതുവഴി യാത്രയെയും വിവിധ സംസ്കാരങ്ങളെയും കൂടി ജീവിതത്തിൻ്റെ ഭാഗമാക്കാൻ നകഹാരക്ക് കഴിഞ്ഞു. തൻ്റെ ജീവിത യാത്രയിൽ അങ്ങനെ ഛായാഗ്രഹണത്തിനുള്ള വഴി കൂടി കണ്ടെത്തുകയായിരുന്നു നകഹാര.
പ്രിയങ്ക ചോപ്രയും മേരി കോമും
ലോസാഞ്ചലസിൽ എട്ട് വർഷമാണ് ഹോളിവുഡ് സിനിമകൾക്കൊപ്പം കെയ്കോ നകഹാര പ്രവർത്തിച്ചത്. മേരി കോം എന്ന ചിത്രം ചെയ്യാനായി ഇന്ത്യയിൽ എത്തിയപ്പോൾ തടസ്സമായത് ഭക്ഷണമാണ്. സ്പൈസി ഇന്ത്യ ഭക്ഷണം പേടിപ്പിച്ചത് മൂലം പഴവും കുക്കീസും മാത്രമായിരുന്നു പലദിവസങ്ങളിലും ഭക്ഷണം. മേരി കോം എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് തുടങ്ങുന്നതിന് മുൻപ് കുറച്ച് ദിവസം മുൻപ് മാത്രമാണ് ക്യാമറ കൊയ്കൊയെ തീരുമാനിക്കുന്നത്. ഇത് വെല്ലുവിളിയായിരുന്നു രാത്രികളോളം സ്ക്രിപ്റ്റ് വായിച്ച് പഠിച്ച് സീനുകൾ തയ്യാറെടുക്കുകയായിരുന്നു നകഹാര ചെയ്തത്. 47 വയസ്സായി ഇപ്പോൾ കെയ്കോയ്ക്ക്.
ചെറുപ്പം മുതലേ കണ്ട സിനിമകൾ
ചെറുപ്പം മുതലേ കണ്ട സിനിമകളാണ് ഛായാഗ്രഹണം എന്ന പാഷനിലേക്ക് തന്നെ എത്തിച്ചതെന്ന് കെയ്കോ പറയുന്നും. ഫിലിം മേക്കിംഗ് കഴിഞ്ഞാൽ കെയ്ക്കോയുടെ പ്രയോറിറ്റി കുടുംബത്തിനാണ്. മകനുണ്ട് കൊയ്ക്കോയ്ക്. ഇസ്റ്റഗ്രാമിലും, ഫേസ്ബുക്കിലുമൊന്നും കൊയ്ക്കോ സജീവമല്ല. സമാധാന കാംക്ഷിയാണ് താനെന്ന് കൊയ്ക്കോ പറയുന്നു.