AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pushpa 2 : പുഷ്പ 2 വിന് വേണ്ടി രശ്മിക മന്ദാന വാങ്ങിയ പ്രതിഫലം അറിയാമോ?

Rashmika Mandanna Salary in Pushpa 2:അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്. റിലീസ് അടുക്കുന്തോറും പുഷ്പ 2വുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്.

Pushpa 2 : പുഷ്പ 2 വിന് വേണ്ടി രശ്മിക മന്ദാന വാങ്ങിയ പ്രതിഫലം അറിയാമോ?
രശ്മിക മന്ദാന (image credits: instagram)
Sarika KP
Sarika KP | Published: 28 Nov 2024 | 04:27 PM

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. ഡിസംബർ അഞ്ചിന് ചിത്രം തീയറ്ററുകളിൽ എത്താനിരിക്കെ സിനിമയുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. അല്ലു അർജുനൊപ്പം ഫഹദ് ഫാസിലും കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തിനായി മലയാളികളും കാത്തിരിപ്പിലാണ്. റിലീസ് അടുക്കുന്തോറും പുഷ്പ 2വുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്. ഈ അവസരത്തിൽ ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്ന രശ്മിക മന്ദാന വാങ്ങിയ പ്രതിഫലത്തെ പറ്റിയാണ് ചർച്ചകൾ.  പുഷ്പ 2-ൽ താരം 10 കോടി രൂപ നേടിയതായി റിപ്പോർട്ട് ചെയ്യുന്നു.

ചിത്രത്തിന്റെ ആദ്യഭാ​ഗത്തിൽ ശ്രീവല്ലിയായി രശ്മിക മന്ദാന തിളങ്ങിയിരുന്നു. ഇപ്പോഴിതാ വീണ്ടും പ്രേക്ഷകരുടെ മനം കവരാൻ രശ്മിക മന്ദന എത്തുന്നു. കന്നട സിനിമയിൽ തുടങ്ങി തെലുങ്ക്, തമിഴ്, ബോളിവുഡ് സിനിമാ മേഖല വരെ വളർന്നു നിൽക്കുകയാണ് രശ്മികയുടെ പേരും പ്രശസ്തിയും. എന്നാൽ ഇന്ന് കാണുന്ന പേരും പ്രശ്സ്തിയും പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായത് അല്ല. തോൽവികളും തകർച്ചകളും അറിഞ്ഞും, അനുഭവിച്ചും, അതിൽ നിന്ന് പഠിച്ചും മുന്നേറി വന്ന ഒരാളാണ് രശ്മിക. തന്റെ കുട്ടിക്കാല അനുഭവത്തെ പറ്റി താരം തന്നെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. കളിപ്പാട്ടം പോലും വാങ്ങിത്തരാൻ സാമ്പത്തിക ശേഷിയില്ലാത്ത കുടുംബത്തിൽ നിന്നാണ് രശ്മക അടിത്തറ പാകിയത്. കഷ്ടപ്പാടിൽ നിന്നും വളരെ ബുദ്ധിമുട്ടിയാണ് രശ്മിക പഠിച്ചത്. സൈക്കോളജിയിൽ ബിരുദവും, ജേർണലിസം ആന്റ് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ബിരുദാനന്തര ബിരുദവും നേടിയ നടിയാണ് രശ്മിക.കോളേജ് പഠന കാലത്തെ മോഡലിങ് ഒക്കെ ചെയ്യുമായിരുന്നു രശ്മിക. 2014 ൽ ടൈംസ് ഓഫ് ഇന്ത്യയുടെ ക്ലീൻ ആന്റ് ക്ലിയർ ഫ്രെഷ് ഫേസ് റെക്കഗനേഷൻ കിട്ടിയതിന് ശേഷം ശ്രദ്ധിക്കപ്പെട്ടു. ഇവിടെ നിന്നാണ് അഭിനയത്തിലേക്കുള്ള താരത്തിന്റെ എൻട്രി. പിന്നീട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ പ്രേക്ഷക മനസ്സിൽ താരത്തിനു സ്ഥാനം പിടിക്കാൻ സാധിച്ചു. 2021-ൽ പുറത്തിറങ്ങിയ പുഷ്പ: ദി റൈസ് വൻ ഹിറ്റായിരുന്നു. ഇതിൽ താരത്തിന്റെ പ്രകടനം ഇന്നും പ്രേക്ഷക മനസ്സിലുണ്ട്.

Also Read-Hello Mummy: വൻ വിജയം,’ഹലോ മമ്മി’യിലെ ‘പുള്ളിമാൻ’ ​ഗാനവും സക്സെസ് ടീസറും പുറത്ത്

അതേസമയം മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് പുഷ്പ 2ന്‍റെ റണ്‍ ടൈം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രമായിരിക്കും പുഷ്പ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ 15മിനിറ്റാണ് റണ്‍ ടൈം എന്നാണ് വിവിധ ഉറവിടങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണങ്ങള്‍ വരേണ്ടിയിരിക്കുന്നു. സമീപ കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ രണ്‍ബീര്‍ കപൂറിന്‍റെ അനിമല്‍ ആണ് ഏറ്റവും ദൈര്‍ഘ്യമേറിയ സിനിമ. മൂന്ന് മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്‍റെ റണ്‍ ടൈം.