AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hridayapoorvam OTT : അധികം ഒന്നും കാത്തിരിക്കേണ്ട, ഹൃദയപൂർവ്വം ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്

Hridayapoorvam OTT Platform And Release Date : ജിയോ ഹോട്ട്സ്റ്റാറാണ് ഹൃദയപൂർവ്വം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. തിയറ്ററുകളിൽ എത്തി 30 ദിവസം പിന്നിടുന്നതിന് മുമ്പെ ഹൃദയപൂർവ്വം ഒടിടിയിലേക്കെത്തുകയാണ്.

Hridayapoorvam OTT : അധികം ഒന്നും കാത്തിരിക്കേണ്ട, ഹൃദയപൂർവ്വം ഒടിടിയിലേക്ക്; റിലീസ് തീയതി പുറത്ത്
Hridayapoorvam OttImage Credit source: Mohanlal Facebook
jenish-thomas
Jenish Thomas | Published: 19 Sep 2025 22:41 PM

ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രമാണ് ഹൃദയപൂർവ്വം. മോഹൻലാൽ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം നിറഞ്ഞസദ്ദസ്സോടെ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. സമിശ്ര പ്രതികരണം ലഭിച്ച ചിത്രമാണെങ്കിലും മോഹൻലാൽ എന്ന ഒറ്റ ബ്രാൻഡിൻ്റെ പേരിൽ ചിത്രം 50 കോടി ക്ലബിൽ ഇടം നേടി. എന്നാൽ ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്.

ഹൃദയപൂർവ്വം ഒടിടി

ജിയോ ഹോട്ട്സ്റ്റാറാണ് ഹൃദയപൂർവ്വം സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആശീർവാദ് സിനിമാസ് ബാനറിൽ ഒരുങ്ങിയ ചിത്രത്തിൻ്റെ ഡിജിറ്റൽ അവകാശം ജിയോ ഹോട്ട്സ്റ്റാർ തന്നെ സ്വന്തമാക്കുമെന്ന് ഉറപ്പായിരുന്നു. എന്നാൽ ഒടിടി റിലീസ് നേരത്തെയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ഹൃദയപൂർവ്വം സെപ്റ്റംബർ 26-ാം തീയതി മുതൽ സംപ്രേഷണം ചെയ്യുമെന്നാണ് ഒടിടി പ്ലാറ്റ്ഫോം അറിയിച്ചിരിക്കുന്നത്. ഓണത്തിനോട് അനുബന്ധിച്ച് ഓഗസ്റ്റ് 28-ാം തീയതി തിയറ്ററിൽ എത്തിയ ചിത്രമാണ് ഹൃദയപൂർവ്വം.

ALSO READ : Mahavatar Narsimha OTT: ബോക്സ് ഓഫീസിൽ വമ്പൻ വിജയം; ഒടുവിൽ മഹാവതാർ നരസിംഹ ഒടിടിയിലേക്ക്; എവിടെ കാണാം?

ഹൃദയപൂർവ്വം സിനിമ

എന്ന് എപ്പോഴും എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷങ്ങൾ കഴിഞ്ഞ് മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഹൃദയപൂർവ്വം തിയറ്ററുകളിലേക്കെത്തിയത്. എമ്പുരാൻ പോലെ മാസ് ആക്ഷൻ ചിത്രത്തിനും തുടരും എന്ന ആക്ഷൻ ഡ്രാമ സിനിമയ്ക്ക് ശേഷം മോഹൻലാൽ തൻ്റെ ആരാധകർക്ക് സമ്മാനിച്ച ഫീൽ ഗുഡ് ലൈറ്റ് ഹാർട്ട് ചിത്രമാണ് ഹൃദയപൂർവ്വം. അഖിൽ സത്യൻ്റെ കഥയ്ക്ക് സോനു ടിപിയാണ് ഹൃദയപൂർവ്വത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിന് പുറമെ മാളവിക മോഹനൻ, സംഗീത പ്രതാപ്, സംഗീത മാധവൻ നായർ, സിദ്ധിഖ്, ലാലു അലക്സ്, ജനാർദനൻ, ബാബുരാജ്, നിഷാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. അനു മൂത്തേടത്താണ് ഹൃദയപൂർവ്വത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്. ജസ്റ്റിൻ പ്രഭാകരനാണ് സംഗീതം സംവിധായകൻ, കെ രാജഗോപാലാണ് എഡിറ്റർ.

ഹൃദയപൂർവ്വം സിനിമയുടെ ഒടിടി റിലീസ് അറിയിച്ചുകൊണ്ടുള്ള ജിയോ ഹോട്ട്സ്റ്റാറിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ്