AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IFFK 2025 delegate registration: 30-ാമത് ഐഎഫ്എഫ്‌കെ: രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ എത്തിയത് 5000 പേർ

IFFK Registration Sees Massive Response in Thiruvananthapuram: പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, ഫിലിം & ടിവി പ്രൊഫഷണലുകൾ തുടങ്ങി എല്ലാ വിഭാഗക്കാർക്കും ഓൺലൈനായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്.

IFFK 2025 delegate registration: 30-ാമത് ഐഎഫ്എഫ്‌കെ: രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ എത്തിയത് 5000 പേർ
IffkImage Credit source: iffk.in
aswathy-balachandran
Aswathy Balachandran | Published: 25 Nov 2025 21:45 PM

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 30-ാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) ഡെലിഗേറ്റ് രജിസ്‌ട്രേഷന് മികച്ച പ്രതികരണം. നവംബർ 25 ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ആരംഭിച്ച രജിസ്‌ട്രേഷൻ തുടങ്ങി മണിക്കൂറുകൾക്കകം തന്നെ 5000-ത്തിലധികം പേർ പ്രതിനിധികളായി രജിസ്റ്റർ ചെയ്തു. 16 തീയേറ്ററുകളിലായി നടക്കുന്ന ഈ ചലച്ചിത്ര മേളയിൽ ആകെ 12,000-ത്തോളം ഡെലിഗേറ്റുകൾക്ക് പങ്കെടുക്കാൻ അവസരമുണ്ട്.

 

രജിസ്‌ട്രേഷൻ വിവരങ്ങൾ

 

ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടത്തേണ്ടത്. registration.iffk.in എന്ന വെബ്‌സൈറ്റിലെ ലിങ്ക് വഴി ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നടത്താവുന്നതാണ്. രജിസ്റ്റർ ചെയ്യാനായി ഫീസ് ഉണ്ട്. ഇത് പൊതുവിഭാഗത്തിന് ജിഎസ്ടി ഉൾപ്പെടെ 1180 രൂപയും വിദ്യാർത്ഥികൾക്ക് ജിഎസ്ടി ഉൾപ്പെടെ 590 രൂപയുമാണ്.

Also Read: Kalamkaval Movie : അടുത്ത വർഷം വരെ കാത്തിരിക്കേണ്ട! മമ്മൂട്ടിയുടെ കളങ്കാവൽ റിലീസ് പ്രഖ്യാപിച്ചു

പൊതുവിഭാഗം, വിദ്യാർഥികൾ, ഫിലിം സൊസൈറ്റി അംഗങ്ങൾ, ഫിലിം & ടിവി പ്രൊഫഷണലുകൾ തുടങ്ങി എല്ലാ വിഭാഗക്കാർക്കും ഓൺലൈനായി രജിസ്ട്രേഷൻ സൗകര്യം ലഭ്യമാണ്. കൂടാതെ, മേളയുടെ മുഖ്യ വേദിയായ ടാഗോർ തിയേറ്റർ പരിസരത്ത് ഒരുക്കിയിട്ടുള്ള ഡെലിഗേറ്റ് സെൽ മുഖേന നേരിട്ടും രജിസ്‌ട്രേഷൻ നടത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.