Shanthi Krishna: ‘സിനിമയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശ്യമില്ലായിരുന്നു, ഡിപ്രഷനിലൂടെ കടന്നുപോയ സമയമായിരുന്നു അത്’
Shanthi Krishna about her film career: ഡിപ്രഷനിലൂടെ കടന്നുപോയ സമയമായിരുന്നു. ആ സമയത്താണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത്. തന്നെക്കൊണ്ട് പറ്റില്ലെന്നാണ് അപ്പോള്‍ പറഞ്ഞത്. അഭിനയമൊക്കെ അപ്പോള്‍ മറന്നിരുന്നു. കാമറയുടെ മുമ്പിലേക്ക് വരാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ശാന്തി കൃഷ്ണ
സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ശാന്തി കൃഷ്ണ അഭിനയ ജീവിതത്തില്‍ നിന്ന് താല്‍ക്കാലിക ഇടവേളയെടുത്തത്. 1984ല്‍ റിലീസായ മംഗളം നേരുന്നു എന്ന ചിത്രത്തിനു ശേഷം, 1991ല്‍ റിലീസായ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെയായിരുന്നു ശാന്തി കൃഷ്ണ മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നത്. നടന്‍ ശ്രീനാഥിനെ വിവാഹം ചെയ്തതിനു ശേഷമായിരുന്നു ശാന്തി കൃഷ്ണ കലാജീവിതത്തില്‍ നിന്നു താല്‍ക്കാലികമായി വിട്ടുനിന്നത്. 1984ലായിരുന്നു ഇരുവരുടെയും വിവാഹം. 1995ല്‍ വിവാഹമോചിതരായി.
സിനിമയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശ്യമില്ലായിരുന്നുവെന്നും, തിരിച്ചു വരേണ്ട എന്നായിരുന്നു തീരുമാനമെന്നും ശാന്തി കൃഷ്ണ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. തനിക്ക് വളരെ മോശമായ സമയമായിരുന്നു അത്. ഡിപ്രഷനിലൂടെ കടന്നുപോയ സമയമായിരുന്നു. ആ സമയത്താണ് നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് അവസരം ലഭിച്ചത്. തന്നെക്കൊണ്ട് പറ്റില്ലെന്നാണ് അപ്പോള്‍ പറഞ്ഞത്. അഭിനയമൊക്കെ അപ്പോള്‍ മറന്നിരുന്നു. കാമറയുടെ മുമ്പിലേക്ക് വരാന്‍ പറ്റുമെന്ന് വിചാരിച്ചിരുന്നില്ലെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി.
”തുടര്‍ന്ന് ബാലചന്ദ്രമേനോന്‍ സംസാരിച്ചു. മമ്മൂക്ക വിളിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശാന്തി വന്നൊന്ന് നോക്കാന്‍ ചെയ്യാന്‍ പറ്റുമെങ്കില്‍ നല്ലതായിരിക്കുമെന്നും ഈ ക്യാരക്ടര്‍ ശാന്തിക്ക് പറ്റുന്നതാണെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ചെന്നു. അപ്പോള്‍ വലിയൊരു സീന്‍ ബാലചന്ദ്രമേനോന്‍ എടുത്ത് കയ്യില്‍ തന്നു. എനിക്ക് ചെയ്യാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നു പറഞ്ഞു. മര്യാദയ്ക്ക് പോയി ചെയ്യാന്‍ അദ്ദേഹവും പറഞ്ഞു. അങ്ങനെ ചെയ്തു. ചെയ്തു വന്നപ്പോള്‍ ആത്മവിശ്വാസം വന്നു”-ശാന്തി കൃഷ്ണയുടെ വാക്കുകള്‍.




ബെഡ് റൂം സീനുകള്‍ ചെയ്യാന്‍ കംഫര്‍ട്ടബിള്‍ അല്ലായിരുന്നു
ബെഡ് റൂം സീനുകള്‍ ചെയ്യാന്‍ കംഫര്‍ട്ടബിള്‍ അല്ലായിരുന്നുവെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി. റൊമാന്‍സ് ഒരുവിധം ചെയ്യാനെ പറ്റുമായിരുന്നുള്ളൂ. അത്തരം സീനുകളില്‍ എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. അതുകൊണ്ട് ഇത്തരം സീനുകള്‍ ചെയ്യില്ലെന്ന് പറഞ്ഞു.
Read Also: Neena Kurup: ‘പഞ്ചാബിഹൗസ് ഒഴിവാക്കാന്‍ ശ്രമിച്ചു, ചെയ്തില്ലായിരുന്നെങ്കില്‍ വലിയ നഷ്ടമാകുമായിരുന്നു’
‘സിനിമയില്‍ അഭിനയിക്കാന്‍ വന്നതല്ലേ, ഇതൊക്കെ ചെയ്യണ്ടേ’ എന്ന് അവര്‍ ചോദിക്കുമായിരുന്നു. ‘എനിക്ക് ചെയ്യണ്ട, സിനിമയില്‍ അഭിനയിക്കണമെന്നുമില്ല, തിരിച്ചുപൊയ്‌ക്കോളാം’ എന്നായിരുന്നു തന്റെ മറുപടി. പിന്നെ അവര്‍ക്ക് അത് മനസിലായി തുടങ്ങിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
മോഡേണ്‍ വേഷങ്ങള്‍ ധരിച്ചുകൊണ്ടുള്ള ക്യാരക്ടര്‍ ചെയ്യാന്‍ പറ്റുമോയെന്ന് സംശയമുണ്ടായിരുന്നു. മുഖം അത്തരത്തിലാണ്. ക്യാരക്ടേഴ്‌സ് ചെയ്യാന്‍ നമുക്കും ആത്മവിശ്വാസം വേണം. മോഡേണ്‍ വേഷങ്ങള്‍ ധരിച്ചുകൊണ്ട് അഭിനയിക്കാന്‍ ആത്മവിശ്വാസമില്ലായിരുന്നുവെന്നും ശാന്തി കൃഷ്ണ വ്യക്തമാക്കി.