AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Indrans: ‘ഞാനും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയാണ് അഭിനയിക്കുന്നത്, കോലം ഇതായതുകൊണ്ട് ആര്‍ക്കും മനസിലാകുന്നില്ല’: ഇന്ദ്രന്‍സ്

Indrans on His Acting: താൻ ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ പോലെയാണ് അഭിനയിക്കുന്നതെന്നും, എന്നാൽ തന്റെ ശരീരപ്രകൃതം കാരണം ആളുകൾക്ക് അത് മനസിലാകുന്നില്ലെന്നും ഇന്ദ്രൻസ് പറയുന്നു.

Indrans: ‘ഞാനും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പോലെയാണ് അഭിനയിക്കുന്നത്, കോലം ഇതായതുകൊണ്ട് ആര്‍ക്കും മനസിലാകുന്നില്ല’: ഇന്ദ്രന്‍സ്
ഇന്ദ്രൻസ്Image Credit source: Facebook
nandha-das
Nandha Das | Updated On: 29 Jun 2025 11:58 AM

മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടന്മാരിൽ ഒരാളാണ് ഇന്ദ്രൻസ്. വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയത്തിലേക്ക് കടന്നുവന്ന നടൻ, തുടക്കത്തിൽ കൂടുതലും കോമഡി വേഷങ്ങളാണ് ചെയ്തിരുന്നത്. പിന്നീട് ക്യാരക്ടർ റോളുകളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച നടന്, ‘അപ്പോത്തിക്കരി’ എന്ന സിനിമയിലൂടെ ദേശീയ ഡും ലഭിച്ചു. ഇപ്പോഴിതാ, ദേശീയ അവാർഡ് ലഭിച്ചപ്പോൾ എന്ത് തോന്നിയെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് നടൻ.

അതുപോലൊരു വേദിയിൽ കയറി പുരസ്‌കാരം ഏറ്റുവാങ്ങുക എന്നത് ഒരുപാട് കാലമായി കാണുന്ന സ്വപ്‌നമായിരുന്നെന്ന് ഇന്ദ്രൻസ് പറയുന്നു. പ്രേം നസീറും സത്യനുമെല്ലാം ചെയ്ത തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ കൊതിയുണ്ടെന്നും, അത്തരം ആഗ്രഹങ്ങൾ ഇപ്പോഴും മനസ്സിൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ ഇപ്പോൾ മോഹൻലാലിനെയും മമ്മൂട്ടിയെയുമൊക്കെ പോലെയാണ് അഭിനയിക്കുന്നതെന്നും, എന്നാൽ തന്റെ ശരീരപ്രകൃതം കാരണം ആളുകൾക്ക് അത് മനസിലാകുന്നില്ലെന്നും ഇന്ദ്രൻസ് കൂട്ടിച്ചേർത്തു. സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദേശീയ പുരസ്‌കാരം കിട്ടിയപ്പോൾ വലിയ സന്തോഷമായിരുന്നു. ഒരുപാട് കാലമായിട്ട് അങ്ങനെ ഒരു സ്വപ്‌നം എന്റെ മനസിലുണ്ടായിരുന്നു. എന്നെങ്കിലും ഒരിക്കൽ ഒരു അവാർഡ് വാങ്ങണമെന്ന്. പക്ഷേ, എന്റെ റൂട്ട് വേറെയായത് കൊണ്ട് ഞാൻ പറയുമ്പോൾ എല്ലാവരും അത് തമാശയായിട്ടാണ് എടുത്തത്. പക്ഷേ, അവസാനം അത് എനിക്കും കിട്ടി.

ALSO READ: ഒരു പ്രോഗ്രാമിന് 1 ലക്ഷം, കൊച്ചിയിൽ ഫ്ളാറ്റ്, ബെൻസും, മിനി കൂപ്പറും; നേട്ടം എണ്ണിപ്പറഞ്ഞ് അഖിൽ മാരാർ

പല വേഷങ്ങളും ചെയ്യാൻ എനിക്ക് ഇപ്പോഴും കൊതിയുണ്ട്. പ്രേം നസീറും സത്യനുമൊക്കെ ചെയ്തത് പോലെയുള്ള കഥാപത്രങ്ങൾ ചെയ്യാൻ ആഗ്രഹമുണ്ട്. ഇപ്പോൾ ഞാൻ അഭിനയിക്കുന്നത് മമ്മൂട്ടിയും മോഹൻലാലുമൊക്കെ അഭിനയിക്കുന്നത് പോലെ തന്നെയാണ്. പക്ഷേ, എന്റെ കോലം ഇതായതുകൊണ്ട് ആർക്കും അത് മനസിലാകുന്നില്ല എന്നതാണ് സത്യം” ഇന്ദ്രൻസ് പറഞ്ഞു.

‘കേരള ക്രൈം ഫയൽസ് സീസൺ 2’ എന്ന വെബ്‌സീരീസിലാണ് ഇന്ദ്രൻസ് ഒടുവിൽ അഭിനയിച്ചത്. ഇത് ജൂൺ 20നാണ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചു. സിപിഒ അമ്പിളി രാജുവിന്റെ കഥാപാത്രം വളരെ ഗംഭീരമായാണ് ഇന്ദ്രൻസ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.