Fazmina Zakirs: “ഫസ്മിന എന്നെ ചതിച്ചു, തൊപ്പി ബൈസെക്ഷ്വൽ ആണെന്ന് പറഞ്ഞു”; ആരോപണവുമായി മുൻ പങ്കാളി ലല്ലു

Lallu Allegation Against Fazmina Zakirs: തന്റെ ജീവിതത്തിൽ നിന്നും ഫസ്മിനയെ ‍മാറ്റിയതാണ്. ഒരു നിലയ്ക്കും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് തീരുമാനമെടുത്തത്. ഞങ്ങൾക്കിടയിൽ പ്രണയമില്ലായിരുന്നു. എന്നെ മനപ്പൂർവം പെടുത്തിയതാണെന്നും ലല്ലു ആരോപിച്ചു.

Fazmina Zakirs: ഫസ്മിന എന്നെ ചതിച്ചു, തൊപ്പി ബൈസെക്ഷ്വൽ ആണെന്ന് പറഞ്ഞു; ആരോപണവുമായി മുൻ പങ്കാളി ലല്ലു

Fazmina Zakir, Thoppi, Lallu

Published: 

14 Mar 2026 | 09:59 AM

സോഷ്യൽ മീഡിയ താരം ഫസ്മിന സാക്കിറിനെതിരെ ​(Fazmina Zakir) ഗുരുതര ആരോപണവുമായി മുൻ പങ്കാളി ലല്ലു (Lallu). തനിക്കെതിരെ ആസൂത്രിതമായാണ് ഫസ്മിന കള്ളക്കഥകളുണ്ടാക്കുന്നതെന്നാണ് ലല്ലുവിൻ്റെ ആരോപണം. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ലല്ലുവിൻ്റെ വെളിപ്പെടുത്തൽ. തന്റെ ജീവിതത്തിൽ നിന്നും ഫസ്മിനയെ ‍മാറ്റിയതാണ്. ഒരു നിലയ്ക്കും മുന്നോട്ട് കൊണ്ട് പോകാൻ പറ്റില്ലെന്ന് തോന്നിയപ്പോഴാണ് തീരുമാനമെടുത്തത്. ഞങ്ങൾക്കിടയിൽ പ്രണയമില്ലായിരുന്നു. എന്നെ മനപ്പൂർവം പെടുത്തിയതാണെന്നും ലല്ലു ആരോപിച്ചു.

നിക്കാഹ് കഴിഞ്ഞാണ് ഞാൻ ഫസ്മിനയെ പ്രണയിച്ച് തുടങ്ങിയത്. അപ്പോൾ അവളെന്നെ വഞ്ചിച്ചു. മുൻ കാമുകനായ തൊപ്പിയുമായി വേർപിരിഞ്ഞെന്നാണ് അവൾ എന്നോട് പറഞ്ഞത്. തൊപ്പി ബെെസെക്ഷ്വൽ ആണെന്നും അതുകൊണ്ടാണ് അവൾ റിലേഷൻ സ്റ്റോപ്പ് ആക്കിയതെന്നുമാണ് എന്നോട് പറഞ്ഞത്. പക്ഷെ അന്വേഷിച്ച് വന്നപ്പോൾ കഥ അങ്ങനെയൊന്നുമായിരുന്നില്ല.

ALSO READ: ബ്രെയിനിലേക്കുള്ള ഓക്‌സിജന്‍ ഫ്‌ളോ നഷ്ടപ്പെട്ടു; കാര്‍ത്തിക് സൂര്യ ആശുപത്രിയില്‍

ഒരു ഫീലിം​ഗ്സും എനിക്കവളോട് ഇന്നേവരെ തോന്നിയിട്ടില്ല. പക്ഷെ ഇന്റിമസിയിലേക്ക് എത്തിപ്പെട്ടത് എങ്ങനെയെന്ന് പലരും ചോദിച്ചു. ഭാം​ഗ് എന്ന മിഠായി കലക്കി എനിക്ക് ജ്യൂസ് തന്ന് ചതിക്കുകയായിരുന്നു. അന്നാണ് ഞാനാദ്യമായി അവളുമായി ഇന്റിമേറ്റായത്. അങ്ങനെ എന്നെ ശരിക്കും പെടുത്തിയതാണ്.

എന്റെ അനുവാദം പോലുമില്ലാതെ എന്നെ ബോയ്ഫ്രണ്ടാക്കി സമൂഹ മാധ്യമങ്ങളിൽ വീ‍ഡിയോ ഇട്ടു തുടങ്ങി. ​ഗർഭിണിയാണെന്ന് പറഞ്ഞുകൊണ്ടും അവൾ വീഡിയോ പോസ്റ്റ് ചെയ്തു. ശരിക്കും ഞാനൊന്നും അറിഞ്ഞിട്ടില്ല. ഞാനിനി നാറാനൊന്നും ഇല്ല. അത്രമാത്രം തന്നെക്കുറിച്ച് കഥകളിറക്കിയെന്നും ലല്ലു പറയുന്നു.

Follow Us
Related Stories
Vismaya Mohanlal: “അച്ചനോടൊപ്പമുള്ള ആദ്യ ഷോട്ട് എത്ര ടേക്ക് പോയി എന്ന് ഒരു കണക്കുമില്ല”; മോഹൻലാലിൻ്റെ ‘മായ’ പറയുന്നു!
Thudakkam Movie Trailer : ‘തുടക്കം’ ഗംഭീരം! ആകാംക്ഷയുണർത്തി ട്രെയിലർ പുറത്ത്
Vismaya Mohanlal: CJP സമരത്തെ പിന്തുണയ്ക്കുന്നു! പറഞ്ഞതെന്താണെന്ന ബോധ്യമുണ്ടെന്ന് വിസ്മയ
Big Boss Malayalam Season 8 : അഖിൽ മാരാരും രഞ്ജിനി ഹരിദാസും റിയാസും, ആ വലിയ അപ്ഡേറ്റ് വന്നു… ബി​ഗ് ബോസിൽ ഇത്തവണ തീപാറും!
Balan Movie : ബാലനിലെ ഹിഡൻ ട്വിസ്റ്റ് കണ്ടെത്തി ഒടിടി പ്രേക്ഷകർ! എന്റമ്മോ തിയേറ്ററിൽ ഇത് ശ്രദ്ധിച്ചതേയില്ല… എജ്ജാതി ഡീറ്റെയ്ലിം​ഗ് എന്ന് സോഷ്യൽ മീഡിയ…
Jailer 2: ‘ഇനി കാമിയോ വേഷങ്ങൾ ചെയ്യില്ല’; ജെയിലർ 2 സിനിമയെ കുറിച്ച് വിജയ് സേതുപതി
അമ്പട ഹെൽത്തിക്കുട്ടാ! വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പീനട്ട് ബട്ടർ റെസിപ്പി
തലമുടിയുടെ അറ്റം പിളരുന്നത് തടയാൻ ചെയ്യേണ്ടവ
മഴയോട് മഴ! മുന്നറിയിപ്പില്‍ മാറ്റം; 10 ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ട്‌
ഐസ് ക്യൂബ് മതി, മുട്ട പുഴുങ്ങുമ്പോൾ ഇനി തോട് പൊട്ടില്ല
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി