Actor Innocent: കോളേജ് പിള്ളേരുടെ മുന്നിൽ ശശി തരൂരാകാൻ നോക്കി; പാർലമെറ്റിന്റെ പ്രസംഗത്തിനിടെയുണ്ടായ നാണക്കേടിനെക്കുറിച്ച് ഇന്നസെന്റ്

Actor Innocent Interview:പാർലമെന്റ് തുടങ്ങിയ അവിടെ ബജറ്റുമായി ബന്ധപ്പെട്ട എന്തൊക്കയോ ആണ് എം പിമാർ സംസാരിക്കുന്നത്. ശശി തരൂർ എം പി അടക്കം എന്തക്കയോ പറയുന്നുണ്ട്. കുട്ടികളുടെ മുന്നിൽ ഒരു കൊച്ചു ശശി തരൂർ എംപി ആകുകയായിരുന്നു തന്റെ ശ്രമം. പക്ഷേ അവിടെ സംസാരിക്കുന്ന ‌‌തിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ കുട്ടികളുടെ മുന്നിൽ എന്തെങ്കിലും കാണിക്കണം എന്ന ഒരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു. അവരാണെങ്കിൽ മുകളിൽ ഇരുന്ന് ഞാനിപ്പോൾ അലക്കും.......

Actor Innocent: കോളേജ് പിള്ളേരുടെ മുന്നിൽ ശശി തരൂരാകാൻ നോക്കി; പാർലമെറ്റിന്റെ പ്രസംഗത്തിനിടെയുണ്ടായ നാണക്കേടിനെക്കുറിച്ച് ഇന്നസെന്റ്

Innocent

Published: 

03 May 2026 | 12:27 PM

മലയാളികളെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്ത ഒരു കലാകാരനും രാഷ്ട്രീയ നേതാവും ആയിരുന്നു ഇന്നസെന്റ്. മലയാള സിനിമയിൽ തനതായ ശൈലി കൊണ്ടും ഭാഷ പ്രാവിണ്യം കൊണ്ടും ശ്രദ്ധ നേടിയ നടൻ. ഹാസ്യ നടനായിരുന്നാൽ കൂടി സ്വഭാവ കഥാപാത്രങ്ങളെയും അദ്ദേഹം മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ശരീരഭാഷ കൊണ്ടും സംഭാഷണം പറയുന്ന രീതി കൊണ്ടും അദ്ദേഹം എന്നും വ്യത്യസ്തമായിരുന്നു. അഭിനയ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ സ്വകാര്യജീവിതവും ഓരോ ഘട്ടത്തിലും പലരെയും സ്വാധീനിച്ചിട്ടുള്ളവയാണ്. 2014 മുതൽ 2019 വരെ ചാലക്കുടിയിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു ഇന്നസെന്റ്. ആ കാലയളവിൽ പാർലമെന്റ് വച്ച് ഉണ്ടായ ഒരു രസകരമായതും അല്പം അദ്ദേഹത്തെ ടെൻഷനടിപ്പിച്ചതുമായ ഒരു സംഭവത്തെക്കുറിച്ച് ഇന്നസെന്റ് പറയുകയാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നൽകിയ അഭിമുഖമാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പാർലമെന്റ് സന്ദർശിക്കുവാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു. അങ്ങനെ അവർക്ക് കയറാൻ ആയിട്ട് താൻ സൈൻ എല്ലാം ചെയ്തു കൊടുത്തു. അങ്ങനെ പാർലമെന്റ് ചേർന്ന ദിവസം അവർ എല്ലാവരും അതിന്റെ മുകളിൽ കയറിയിരുന്നു. പക്ഷേ എന്നെ സംബന്ധിച്ച് അതൊരു ടെൻഷനായി മാറി. കാരണം പാർലമെന്റിൽ താൻ നല്ല രീതിയിലുള്ള പ്രകടനം കാഴ്ചവയ്ക്കുമെന്ന് ഒരു പ്രതീക്ഷ അവർക്കുണ്ടാകുമല്ലോ. പക്ഷേ എന്നെ സംബന്ധിച്ച് പഠിക്കുന്ന കാലത്ത് പരീക്ഷയ്ക്ക് പോലും എന്നെ ജയിപ്പിക്കണമെന്ന് ദൈവത്തോട് പറഞ്ഞിട്ടില്ല.

ALSO READ:80 വയസ്സുള്ള ആ അമ്മൂമ്മയുടെ വാക്കുകൾ ദേശീയ അവാർഡിനേക്കാൾ വലുതായിരുന്നു; അനുഭവം പങ്കുവച്ച് പ്രിയദർശൻ

കാരണം അങ്ങനെ പറയണമെങ്കിലും നമ്മൾ എന്തെങ്കിലുമൊക്കെ പഠിച്ചിട്ട് വേണ്ടേ. അതുപോലെയായിരുന്നു പാർലമെന്റിൽ പോയപ്പോൾ ഉള്ള അവസ്ഥയും. പാർലമെന്റ് സന്ദർശിക്കുന്നതിനു മുമ്പേ ആയി കുട്ടികൾ എന്നോട് ചോദിച്ചിരുന്നു എങ്ങനെയാണ് മീറ്റിംഗ് നടത്തുക എന്നൊക്കെ. അതൊക്കെ താൻ അവർക്ക് പറഞ്ഞുകൊടുത്തു. അതായത് നറുക്കിടും അന്ന് സംസാരിക്കാനുള്ള ആളുകളുടെ അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന എട്ടോ ഒമ്പതോ ആളുകൾക്ക് മാത്രമാണ് സംസാരിക്കാനുള്ള അവസരം ഉണ്ടാവുക എന്ന്. പക്ഷേ ഇവർ സന്ദർശിച്ച ദിവസവും താൻ സംസാരിക്കാൻ വേണ്ടി പേര് നൽകിയിട്ടുണ്ടായിരുന്നില്ല.

ശശി തരൂർ എംപി ആകുകയായിരുന്നു തന്റെ ശ്രമം

പാർലമെന്റ് തുടങ്ങിയ അവിടെ ബജറ്റുമായി ബന്ധപ്പെട്ട എന്തൊക്കയോ ആണ് എം പിമാർ സംസാരിക്കുന്നത്. ശശി തരൂർ എം പി അടക്കം എന്തക്കയോ പറയുന്നുണ്ട്. കുട്ടികളുടെ മുന്നിൽ ഒരു കൊച്ചു ശശി തരൂർ എംപി ആകുകയായിരുന്നു തന്റെ ശ്രമം. പക്ഷേ അവിടെ സംസാരിക്കുന്ന ‌‌തിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ കുട്ടികളുടെ മുന്നിൽ എന്തെങ്കിലും കാണിക്കണം എന്ന ഒരു തോന്നൽ മനസ്സിൽ ഉണ്ടായിരുന്നു. അവരാണെങ്കിൽ മുകളിൽ ഇരുന്ന് ഞാനിപ്പോൾ അലക്കും എന്ന പ്രതീക്ഷയോടെ ഇരിക്കുകയാണ്. സാധാരണ നമുക്ക് സംസാരിക്കാനുണ്ടെങ്കിൽ എഴുന്നേറ്റ് നിൽക്കുക അല്ലെങ്കിൽ കൈ കാണിക്കുകയോ ചെയ്താൽ സ്വീകരണം നമ്മളോട് തുടരാനായിട്ട് പറയും. ആ ദിവസം അത്തരത്തിൽ പല എംപിമാരും സംസാരിക്കുന്നുണ്ട് സുമിത്ര മഹാജൻ ആയിരുന്നു സ്പീക്കർ. അവർ എല്ലാവരോടും സംസാരിക്കാൻ ഒക്കെ പറയുന്നുമുണ്ട്. അങ്ങനെ താൻ അവർ ശ്രദ്ധിക്കാതിരിക്കുന്ന സമയത്ത് എഴുന്നേറ്റു നിന്നു.

അത് കാണുമ്പോൾ കുട്ടികളും പ്രിൻസിപ്പാളും അടക്കമുള്ള ആളുകൾ വിചാരിച്ചത് ഞാൻ എന്തോ പറയാനായിട്ട് ശ്രമിക്കുന്നുണ്ട് എന്നാൽ സ്പീക്കർ ശ്രദ്ധിക്കാത്തതു കൊണ്ടിരിക്കും എന്നാണ്. അങ്ങനെ രണ്ടുമൂന്നു തവണ താൻ അത്തരത്തിൽ സ്പീക്കർ നോക്കാത്ത സമയം നോക്കി ഒന്ന് എഴുന്നേറ്റ് നിന്ന് പിന്നെ വീണ്ടും ഇരിക്കും. പക്ഷേ അടുത്ത ഊഴത്തിൽ സ്പീക്കറെ കണ്ണ് വെട്ടിച്ച് എഴുന്നേറ്റെങ്കിലും താൻ എഴുന്നേറ്റു ഉടനെ സുമിത്ര മഹാജൻ എന്നെ കണ്ടതിനുശേഷം ഇന്നസെന്റ് സ്പിക് എന്ന് പറഞ്ഞു. ആ നിമിഷം താൻ പതറിപ്പോയി അവിടെ എന്താണ് സംസാരിക്കുന്നത് എന്നോ എന്താണ് താൻ അവിടെ പറയേണ്ടതെന്നും അറിയാതെ സംതംഭിച്ചു നിന്നു. ഭാഗ്യത്തിന് അപ്പോഴേക്കും പാർലമെന്റ് അവസാനിക്കുന്ന ബെല്ലടിച്ചത് കൊണ്ട് രക്ഷപ്പെട്ടു എന്നും ഇന്നസെന്റ്.ശേഷം പുറത്തിറങ്ങിയ കുട്ടികൾ വളരെ ആകാംക്ഷയോടെ തന്റെ എടുത്ത് വന്നു പറയുകയും ചെയ്തു ഇന്നസെന്റ് ചേട്ടന് ഒരുപാട് ശ്രമിച്ചു പക്ഷെ അവർ ഒട്ടും മൈൻഡ് ചെയ്തില്ല അല്ലേ എന്ന്. താനും വിട്ടുകൊടുത്തില്ല ബെല്ലടിച്ചത് കൊണ്ടാ ഇല്ലെങ്കിൽ ഞാൻ ഒന്ന് ഒരു തൊഴി കൊടുക്കണം എന്ന് വിചാരിച്ചതായിരുന്നു അവർ നമ്മളെ കൊണ്ട് സംസാരിപ്പിക്കില്ല. ഹിന്ദിക്കാർക്ക് മാത്രമേ സമയം കൊടുക്കു എന്നും തള്ളിവിട്ടുവെന്നും ചിരിച്ചുകൊണ്ട് പറയുന്നു.കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേക്കുറിച്ച് സംസാരിച്ചത്.

ENGLISH SUMMARY

Actor Innocent was a Lok Sabha member from Chalakudy from 2014 to 2019. Innocent is talking about an interesting and slightly tense incident that happened in Parliament during that period. The interview he gave during his lifetime is now noteworthy in this election season.

Follow Us
Related Stories
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
Actor Pradeep Rawat Passes Away: നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിടവാങ്ങിയത് ചൈന ടൗൺ കസിൻസ് എന്നീ സിനിമകളിലൂടെ മലയാളികളെ ഞെട്ടിച്ച വില്ലൻ
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
ശരീരഭാരം കുറയ്ക്കാൻ ഞാവൽപ്പഴം എങ്ങനെ, എപ്പോൾ കഴിക്കണം?
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു