Jailer 2 Song: വീണ്ടും ടൈഗർ കാ ഹുക്കും? സ്പീക്കറും ഹെഡ് ഫോണും റെഡിയാക്കിക്കോ… ജയിലർ 2 ലെ പാട്ട് നാളെ എത്തും
Jailer 2 Song One Sun One Moon : തിയേറ്ററുകളിൽ വീണ്ടും പ്രകമ്പനം സൃഷ്ടിക്കാൻ സൂപ്പർസ്റ്റാർ രജനികാന്ത് എത്തുകയാണ്. ഒക്ടോബർ 15 നാണ് ജയിലർ 2 സിനിമ റിലീസ് ആവുന്നത്. ഈ സിനിമയ്ക്കായി രജനി ആരാധകർ മാത്രമല്ല സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിപ്പിലാണ്. രജനീകാന്ത് സ്റ്റൈൽ സിനിമ എന്നതിന് അപ്പുറം ജയിലർ ഒന്നാം ഭാഗത്തിന്റെ വൻ സക്സസാണ് പ്രേക്ഷകരെ ഇത്രയധികം ത്രില്ലടിപ്പിക്കുന്നത്.

Jailer 2 Song
തിയേറ്ററുകളിൽ വീണ്ടും പ്രകമ്പനം സൃഷ്ടിക്കാൻ സൂപ്പർസ്റ്റാർ രജനികാന്ത് എത്തുകയാണ്. ഒക്ടോബർ 15 നാണ് ജയിലർ 2 സിനിമ റിലീസ് ആവുന്നത്. ഈ സിനിമയ്ക്കായി രജനി ആരാധകർ മാത്രമല്ല സിനിമ പ്രേമികൾ ഒന്നടങ്കം കാത്തിരിപ്പിലാണ്. രജനീകാന്ത് സ്റ്റൈൽ സിനിമ എന്നതിന് അപ്പുറം ജയിലർ ഒന്നാം ഭാഗത്തിന്റെ വൻ സക്സസാണ് പ്രേക്ഷകരെ ഇത്രയധികം ത്രില്ലടിപ്പിക്കുന്നത്. മോഹൻലാൽ ഉൾപ്പെടെയുള്ള കാമിയോ റോളുകളാണ് ഒന്നാം ഭാഗത്തിൽ ഉണ്ടായിരുന്നതെങ്കിൽ രണ്ടാം ഭാഗത്തിൽ ഹൃതിക് റോഷൻ ഉൾപ്പെടെയുള്ളവരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നു.
ജയിലർ ഒന്നാം ഭാഗത്തെ ഇത്രയധികം ഹിറ്റാക്കുന്നതിൽ അതിലെ പാട്ടുകൾ വഹിച്ച പങ്ക് ചെറുതല്ല. ആ സിനിമയ്ക്കായി അനിരുദ്ധ് ഒരുക്കിയ സോങ്ങുകളും ബാഗ്രൗണ്ട് മ്യൂസിക്കും ഇന്നും സെലിബ്രേറ്റ് ചെയ്യപ്പെടുകയാണ്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിലെ പാട്ടുകളിലും പശ്ചാത്തല സംഗീതത്തിലും വിസ്മയം ഉണ്ടാകും എന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ. ആദ്യ ഭാഗത്തിലെ ഏറ്റവും ഹിറ്റായ പാട്ടായിരുന്നു ടൈഗർ കാ ഹുക്കും എന്നത്. ഇതിനു സമാനമായ ഒരു പാട്ട് രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്ന് പലരും പ്രതീക്ഷിക്കുന്നുണ്ട്.
Also Read: ഇതെന്താ ഇന്ത്യൻ സിനിമ മൊത്തമുണ്ടോ… ജയിലർ 2 -ൽ വിദ്യാ ബാലനും
ജയിലർ രണ്ടാം ഭാഗത്തിലെ ആദ്യ സോങ് ആഴ്ചകൾക്കു മുമ്പേ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മലയാളി നടിയായ ഷംന കാസിമിന്റെ മനോഹരമായ ഡാൻസ് പശ്ചാത്തലമാക്കിയുള്ള അല ബൊലേ എന്ന പാട്ട് വൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്. സിനിമയിലെ രണ്ടാമത്തെ പാട്ടിനായി ഉള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.
സെപ്റ്റംബർ 25ന് സിനിമയിലെ രണ്ടാം ഗാനം പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ഇതിനു മുന്നോടിയായി സംവിധായകൻ നെൽസണും സംഗീതസംവിധായകൻ അനുരുദ്ധും തമ്മിലുള്ള രസകരമായ ആശയവിനിമയം ഉൾപ്പെടുത്തി ഒരു പ്രമോ വീഡിയോയും കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വൺ സൺ വൺ മൂൺ എന്ന ടൈറ്റിലിൽ പുതിയ പാട്ട് വരും എന്നാണ് സൺ പിക്ചേഴ്സ് അറിയിക്കുന്നത്. നിങ്ങളുടെ ഇയർഫോണുകളും സ്പീക്കർ സ റെഡിയാക്കി വച്ചോ നാളെ പാട്ട് എത്തും എന്ന ക്യാപ്ഷനോടെയാണ് അണിയറ പ്രവർത്തകർ ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
English Summary
The songs played a significant role in making the first part of Jailer such a massive hit. The songs and background score composed by Anirudh for the film are celebrated to this day. Naturally, fans are eagerly anticipating something spectacular from the music and background score of the sequel.