AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Janaki VS State of Kerala: ദൈവങ്ങളുടെ പേര് സിനിമക്ക് പാടില്ലെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ല – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ

Janaki VS State of Kerala Director Praveen Narayanan : മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്," പ്രവീൺ നാരായണൻ

Janaki VS State of Kerala: ദൈവങ്ങളുടെ പേര് സിനിമക്ക് പാടില്ലെന്നു പറയാൻ ഭരിക്കുന്നത് താലിബാൻ അല്ല – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകൻ
JskImage Credit source: facebook\suresh gopi
aswathy-balachandran
Aswathy Balachandran | Published: 25 Jun 2025 18:35 PM

കൊച്ചി: ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ രൂക്ഷമായ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ. “ദൈവങ്ങളുടെ പേര് സിനിമക്ക് കൊടുക്കരുത് എന്ന് പറയാൻ ഇവിടം ഭരിക്കുന്നത് താലിബാൻ അല്ല,” എന്ന് അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു.

“ദൈവങ്ങളുടെ പേര് ഒഴിവാക്കിയാൽ ഹിന്ദുവിന് പിന്നെ എന്ത് പേരാണ് ഉള്ളത്? മുപ്പത്തിമുക്കോടി ദൈവങ്ങളുള്ള ഹിന്ദു വിശ്വാസത്തിൽ ദൈവത്തിന്റെ പേര് മനുഷ്യൻ ഉപയോഗിക്കരുത്, സിനിമയിൽ ഉപയോഗിക്കരുത് എന്നൊക്കെ പറയുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ ഫാസിസ്റ്റ് നിലപാടാണ്,” പ്രവീൺ നാരായണൻ വ്യക്തമാക്കി.

ജാനകി എന്ന പേര് ഉപയോഗിച്ചത് വഴി ആരെയും അപമാനിക്കാൻ തൻ്റെ സിനിമയുടെ കഥയിലോ തിരക്കഥയിലോ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സിനിമ ഒരു പുരാണ കഥയോ ചരിത്ര കഥയോ അല്ലെന്നും, ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, അതിജീവിതയായ ഒരു സ്ത്രീയുടെ പോരാട്ടം പറയുന്ന ചിത്രമാണ് ഇതെന്നും അദ്ദേഹം വിശദീകരിച്ചു. സിനിമ കാണുന്ന റിവൈസ് കമ്മിറ്റിക്ക് ഇത് മനസ്സിലാകുമെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നതായും പ്രവീൺ നാരായണൻ പ്രത്യാശിച്ചു.

ഈ വിഷയത്തിൽ കൂടെ നിന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാധ്യമ സുഹൃത്തുക്കൾ, പ്രത്യേകിച്ചും ബി. ഉണ്ണികൃഷ്ണൻ എന്നിവരോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി.