AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Coolie First Single: രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു

Rajinikanth and Lokesh Kanagaraj's 'Coolie: രജനീകാന്തിന്റെ 171-ാമത്തെ ചിത്രമായ 'കൂലി'ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. 'പേട്ട', 'ദർബാർ', 'ജയിലർ' എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം അനിരുദ്ധ് രവിചന്ദർ രജനീകാന്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇത് നാലാം തവണയാണ്.

Coolie First Single: രജനീകാന്ത്-ലോകേഷ് കനകരാജ് ചിത്രം ‘കൂലി’യുടെ ഫസ്റ്റ് സിംഗിൾ റിലീസ് ചെയ്തു
Coolie song Screen GrabImage Credit source: youtube
aswathy-balachandran
Aswathy Balachandran | Published: 25 Jun 2025 19:23 PM

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘കൂലി’യുടെ ആദ്യ സിംഗിൾ പുറത്തിറങ്ങി. പ്രഖ്യാപനം മുതൽക്കേ ഏറെ ആകാംഷയോടെ കാത്തിരുന്ന ചിത്രമാണിത്.

അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ചികിതു ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അറിവ് വരികളെഴുതിയ ഈ ഗാനം ടി. രാജേന്ദർ, അറിവ്, അനിരുദ്ധ് രവിചന്ദർ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. രജനീകാന്തിന്റെ തനത് ശൈലിയും ലോകേഷ് കനകരാജിന്റെ സിനിമാറ്റിക് ഭാവവും ഒരുപോലെ ഒത്തുചേർന്ന ചികിതു ഇതിനോടകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. തലൈവർ ആരാധകർ വലിയ ആവേശത്തോടെയാണ് ഈ ഗാനം ഏറ്റെടുത്തിരിക്കുന്നത്.

രജനീകാന്തിന്റെ 171-ാമത്തെ ചിത്രമായ ‘കൂലി’ക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. ‘പേട്ട’, ‘ദർബാർ’, ‘ജയിലർ’ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം അനിരുദ്ധ് രവിചന്ദർ രജനീകാന്തിന്റെ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇത് നാലാം തവണയാണ്. സൺ പിക്ചേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

‘ജയിലർ’ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിനു ശേഷം രജനീകാന്ത് നായകനായും, ‘ലിയോ’ എന്ന വൻ ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് സംവിധായകനായും എത്തുന്നതിനാൽ ‘കൂലി’ പ്രേക്ഷകർക്കിടയിൽ വലിയ പ്രതീക്ഷയാണ് ഉയർത്തുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.