Jayaram: അല്ലു അർജുൻ്റെ നെറ്റിയിലും നെഞ്ചിലും ഡയലോഗുകൾ!; ജയറാം പരീക്ഷിച്ചത് ചൈന ടൗണിലെ വിദ്യ

Jayaram Ala Vaikunthapurramuloo Experience: ജയറാമും അല്ലു അർജുനും ഒന്നിച്ച ചിത്രമാണ് അല വൈകുണ്ഠപുരമുലൂ.തെലുങ്ക് ഡയലോഗുകൾ പറയാൻ ജയറാം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അല്ലു അർജുൻ തന്നെ എങ്ങനെയാണ് സഹായിച്ചതെന്ന് പറയുന്ന ഇൻ്റർവ്യാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

Jayaram: അല്ലു അർജുൻ്റെ നെറ്റിയിലും നെഞ്ചിലും ഡയലോഗുകൾ!; ജയറാം പരീക്ഷിച്ചത് ചൈന ടൗണിലെ വിദ്യ

Allu Arjun, Jayaram

Published: 

07 Feb 2026 | 12:40 PM

മലയാളികളുടെ പ്രിയതാരം ജയറാം ഇന്ന് ടോളിവുഡിലെയും തിരക്കുള്ള നടനാണ്. എന്നാൽ അദ്ദേഹം തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെച്ചപ്പോൾ നേരിട്ട ഏറ്റവും വലിയ കടമ്പ ഭാഷയായിരുന്നു. ദീർഘമായ സംഭാഷണങ്ങൾ തെറ്റുകൂടാതെ പറയുക എന്നത് കഠിനമായ ഒന്നായിരുന്നു. എന്നാൽ ആ പ്രതിസന്ധിയിൽ ജയറാമിന് തുണയായത് മറ്റാരുമല്ല, നമ്മുടെ സ്വന്തം അല്ലു അർജുൻ ആണ്. തെലുങ്ക് ഡയലോഗുകൾ പറയാൻ ജയറാം ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അല്ലു അർജുൻ തന്നെ എങ്ങനെയാണ് സഹായിച്ചതെന്ന് പറയുന്ന ഇൻ്റർവ്യാവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ജയറാമും അല്ലു അർജുനും ഒന്നിച്ച ചിത്രമാണ് അല വൈകുണ്ഠപുരമുലൂ. ചിത്രത്തിൽ താനും അല്ലു അർജുനും തമ്മിലുള്ള ഷോട്ടിലെ രസകരമായ ഒരു അനുഭവമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. തെലുങ്കിലെ നീളൻ ഡയലോഗുകൾ കാണുമ്പോൾ ആദ്യം പേടിയാണ് തോന്നിയിരുന്നതെന്നും, ചില വാക്കുകൾ എത്ര പഠിച്ചാലും തലയിലോട്ട് കയറില്ലെന്നുമാണ് ജയറാം പറയുന്നത്. എന്നാൽ ഇവിടെ അല്ലു അർജുൻ അദ്ദേഹത്തെ സഹായിച്ച രീതിയാണ് പ്രേക്ഷകർക്കിടയിൽ ചിരിപടർത്തിയത്.

ALSO READ: ബോംബെയ്ക്ക് ഒന്ന് പോകണം, ഹിന്ദി പ്രൊഡ്യൂസർമാർ വിളിക്കുന്നു; കണ്ണൻ്റെ കള്ളത്തരം കയ്യോടെ പൊക്കി ജയറാം

ജയറാമിൻ്റെ വാക്കുകൾ ഇങ്ങനെ

ചില വാക്കുകൾ എങ്ങനെ പഠിച്ചാലും ഓർമ്മവരില്ല. അങ്ങനെ അവസാനം അല്ലു അർജുനോട് തന്നെ പറയേണ്ടി വന്നു. ക്യാമറ തൊട്ടടുത്ത് വച്ച് ഷൂട്ട് ചെയ്യുന്ന രംഗമായതിനാൽ ഡയലോഗ് തെറ്റിക്കാനും പാടില്ല. ഒടുവിൽ ഗതികെട്ട് ജയറാം അല്ലു അർജുനോട് തന്നെ സഹായം ചോദിച്ചു. ഒടുവിൽ അല്ലു അർജുൻ്റെ നെഞ്ചിലും നെറ്റിയിലും ഡയലോ​ഗുകൾ എഴുതി ഒട്ടിക്കേണ്ടി വന്നു. ഇതിലെ ഒരു വാക്കാണ് എന്നെ കുഴപ്പിച്ചത്. ഭംസ്മം ഇട്ടപോലെയാണ് അല്ലു അർജുൻ്റെ നെറ്റിയിൽ ഡയലോ​ഗ് ഒരു പേപ്പറിൽ ഇരുന്നത്.

പിന്നീട് അടുത്ത ദിവസം ലൊക്കേഷനിൽ ദേഹത്ത് പേപ്പർ ഒട്ടിച്ചാണ് അല്ലു അർജുൻ വന്നത്. എന്ത് വേണമെങ്കിലും എഴുതിക്കോളു എന്ന രീതിയിൽ. ഇതിൻ്റെ ഐഡിയ കിട്ടിയത് ചൈന ടൗണിൻ്റെ ഷൂട്ടിങ്ങിൽ നിന്നാണ്. അന്ന് മോഹൻലാലും ദിലീപും അടക്കമുള്ളവർ അഭിനയിച്ച ആ ചിത്രത്തിന്റെ ഷൂട്ടിംഗിലും സമാനമായ രീതിയിൽ ഡയലോഗുകൾ ഒട്ടിച്ചു വെച്ച് പരീക്ഷിക്കേണ്ടി വന്നിരുന്നു.

Follow Us
Related Stories
Dhurandhar-2: ധുരന്ധർ ഓവർറേറ്റഡ്, കറാച്ചി അങ്ങനെയല്ല; ചിത്രത്തിലെ പിഴവുകൾ എണ്ണിപ്പറഞ്ഞ് പാകിസ്താനി യുവാവ്
Tovino Thomas: 9,000 രൂപ ശമ്പളത്തിന്റെ പകുതി എനിക്ക് തരും, ഇപ്പോഴും കുടുംബം നോക്കുന്നത് ചേട്ടനാണ്; ടൊവിനോയുടെ അനിയന്‍
Comedy Cook: ബിഗ് ബോസ് അല്ലിത് ലേഡി! ലാലേട്ടനെ കാണാൻ കൊതിച്ചവർക്ക് മുന്നിലേക്ക് ഭാവന, ഒപ്പം ഇവരും
Ramayana Movie: ഇതിലും ഭേദം പ്രഭാസിന്റെ ആദിപുരുഷ്’; രൺബീറിൻ്റെ രാമായണയെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
Director Renjith Case: ഒന്നും അറിഞ്ഞില്ല! രഞ്ജിത്തിന് വേണ്ടി ഐസിസി അംഗം ഇടപെട്ടതിനെ കുറിച്ച് കുക്കുപരമേശ്വരൻ
ഒരാഴ്ചയാണ് അന്ന് കരഞ്ഞത്; മാനസികമായി തളർന്ന ദിവസങ്ങളെക്കുറിച്ച് കൃഷ്ണപ്രഭ
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?